'അരവിന്ദന്‍റെ അതിഥികൾ'ക്ക് (Aravindante Athidhikal) ശേഷം വിനീത് ശ്രീനിവാസനെ (Vineeth Sreenivasan) നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ജാതി ജാതകം' (Oru Jathi Jathakam). സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പൂർത്തിയായി. കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ് (Oru Jathi Jathakam Shooting Ends).
മലബാറിലെ ഒരിടത്തരം കുടുംബത്തിലെ ഒരു യുവാവ് ചെന്നൈ നഗരത്തില്‍ ഉദ്യോഗസ്ഥനായി ജീവിക്കുകയും അയാളുടെ പിന്നീടുള്ള ജീവിതവുമാണ് ചിത്രം പറയുന്നത്. കുടുംബങ്ങളിൽ നിലനിന്നുപോരുന്ന വിശ്വാസങ്ങളെ സംബന്ധിച്ചാണ് സംവിധായകന്‍ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിരി മാത്രമല്ല, ചിന്തയും കൂടി നല്‍കുന്ന ഒരു ദൃശ്യവിരുന്ന് കൂടിയായിരിക്കും 'ഒരു ജാതി ജാതകം'.
വിനീത് ശ്രീനിവാസനെ കൂടാതെ ശ്രീനിവാസനും അജു വര്‍ഗീസും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിഖില വിമൽ ആണ് സിനിമയിലെ നായിക. കൂടാതെ ഇഷ തൽവാർ, ബാബു ആന്‍റണി, പി പി കുഞ്ഞികൃഷ്‌ണൻ, വിധു പ്രതാപ്, മൃദുൽ നായർ, സയനോര ഫിലിപ്പ്, കയാദു ലോഹർ, അരവിന്ദ് രഘു, രഞ്ജി കാങ്കോൽ, അമൽ താഹ, വർഷ രമേശ്, ഇന്ദു തമ്പി, രഞ്ജിത മധു, ശരത്ത് ശഭ, ചിപ്പി ദേവസ്യ തുടങ്ങിയവരും അണിനിരക്കും.
Also Read: Oru Jathi Jathakam Movie| അരവിന്ദന്‍റെ അതിഥികൾക്ക് ശേഷം 'ഒരു ജാതി ജാതക'വുമായി അച്ഛനും മകനും
വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രാകേഷ് മണ്ടോടിയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ 'തിര', ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത 'ഗോദ' എന്നീ സിനിമകള്‍ക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഗാനരചന - മനു മഞ്ജിത്ത്, സംഗീതം - ഗുണ ബാലസുബ്രഹ്മണ്യം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ എബ്രഹാം, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം - സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് ഡയറക്‌ടർ - മനു സെബാസ്റ്റ്യൻ, കല - ജോസഫ് നെല്ലിക്കൽ, കോ റൈറ്റർ - സരേഷ് മലയൻകണ്ടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, കാസ്‌റ്റിങ് ഡയറക്‌ടർ - പ്രശാന്ത് പാട്യം, പ്രൊഡക്ഷൻ കൺട്രോളർ - ഷമീജ് കൊയിലാണ്ടി, ഫിനാൻസ് കൺട്രോളർ - ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌സ് - നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, പരസ്യകല - അരുൺ പുഷ്കരൻ, സ്‌റ്റില്‍സ് - പ്രേംലാൽ പട്ടാഴി, വിതരണം - വർണ്ണചിത്ര, പിആർഒ - എ.എസ് ദിനേശ്.
Also Read: 'ഒരു ജാതി ജാതകം' ലൊക്കേഷനിലെത്തി ശൈലജ ടീച്ചർ; പുരസ്‌കാര ജേതാവ് കുഞ്ഞികൃഷ്‌ണന് ആദരം
'കുറുക്കന്‍' ആയിരുന്നു വിനീത് ശ്രീനിവാസന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കുറുക്കനി'ലും വിനീതിനൊപ്പം ശ്രീനിവാസന്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. ജയലാല്‍ ദിവാകരന്‍ ആണ് 'കുറുക്കന്‍റെ' സംവിധായകന്‍.