ഒമര്‍ ലുലു ചിത്രം 'നല്ല സമയം' തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. സിനിമ എക്‌സൈസ് കേസില്‍ പെട്ടതിന് പിന്നാലെയാണ് തിയേറ്ററുകളില്‍ നിന്നും ചിത്രം പിന്‍വലിക്കാന്‍ തീരുമാനം.
'നല്ല സമയം തിയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു, ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്'-ഇപ്രകാരമാണ് ഒമര്‍ ലുലു കുറിച്ചത്. ഡിസംബര്‍ 30നായിരുന്നു 'നല്ല സമയം' തിയേറ്ററുകളില്‍ റിലീസിനെത്തിയത്. 'നല്ല സമയ'ത്തിന്‍റെ ട്രെയിലറില്‍ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന പരാതിയിലാണ് എക്‌സൈസ് കേസെടുത്തത്. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്.
- " class="align-text-top noRightClick twitterSection" data="">
സിനിമയ്‌ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. 'നല്ല സമയം' റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വലിയ വിവാദമായിരുന്നു. നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ഒമര്‍ ലുലുവും ചിത്രയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇര്‍ഷാദ് ആണ് ചിത്രത്തില്‍ നായകന്‍. അഞ്ച് പുതുമുഖങ്ങളാണ് സിനിമയിലെ നായികമാര്‍. നീന മധു, നോറ ജോണ്‍സണ്‍, ഗായത്രി ശങ്കര്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ പുതുമുഖ താരങ്ങള്‍. ശാലു റഹീം, ജയരാജ് വാരിയര്‍, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.