മലയാളികളുടെ പ്രിയ താരം നിവിന്‍ പോളിയുടേതായി ഏറ്റവും ഒടവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'തുറമുഖം'. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തുകയാണ്. തിയേറ്ററുകളിൽ ചിത്രം കാണാനുള്ള അവസരം നഷ്‌ടമായവര്‍ക്കുള്ള സുവര്‍ണ അവസരമാണിത്.
മാർച്ച് 10ന് തിയേറ്ററുകളിലെത്തിയ 'തുറമുഖം' ഏപ്രില്‍ 28നാണ് ഒടിടിയില്‍ എത്തുക. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് ചിത്രം സ്‌ട്രീമിംഗ് നടത്തുക. രാജീവ് രവിയാണ് സംവിധാനം. 2016ല്‍ കമ്മട്ടിപ്പാടം എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയ്‌ക്ക് ശേഷം രാജീവ് രവി ഒരുക്കിയ ചിത്രം കൂടിയാണ് 'തുറമുഖം'. കരയും കടലും മനുഷ്യരും കെട്ടുപിണഞ്ഞുകിടക്കുന്ന കഥാന്തരീക്ഷത്തിലാണ് രാജീവ് രവി ചിത്രം ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Also Read: 'നിയമപരമായ കാരണങ്ങള്‍', നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസ് വീണ്ടും മാറ്റി, പുതിയ തീയതി പുറത്ത്
മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തിയ ചിത്രമാണ് 'തുറമുഖം'. 1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിന് എതിരെ നടന്ന തൊഴിലാളി മുന്നേറ്റമാണ് സിനിമയുടെ പശ്ചാത്തലം. ഒരു കൂട്ടം തൊഴിലാളികള്‍ക്ക് നേരെ ടോക്കണുകള്‍ എറിഞ്ഞുകൊടുക്കുന്ന ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്‍റെ കഥയാണ് 'തുറമുഖം'.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. നിവിന്‍ പോളി നായകനായെത്തിയ സിനിമയില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, സുദേവ് നായര്‍, മണികണ്‌ഠന്‍, അര്‍ജുന്‍ അശോകന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. കെ.എം ചിദംബരത്തിന്‍റെ 'തുറമുഖം' എന്ന നാടകത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തിരക്കഥയും സംഭാഷണവും. ബി.അജിത്‌കുമാര്‍ എഡിറ്റിങ്ങും ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
Also Read: പരിഹസിച്ചവരുടെ വായടപ്പിച്ച് നിവിന്‍ പോളി, തടി കുറച്ച് പുതിയ ലുക്കില്‍ താരം
അടുത്തിടെ നിവിന്‍ പോളിയുടെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹനീഫ് അദേനി ചിത്രത്തിനായി ദുബൈയില്‍ എത്തിയപ്പോഴുള്ള നിവിന്‍റെ ചിത്രങ്ങളായിരുന്നു അവ. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 20ന് യുഎഇയില്‍ ആരംഭിച്ചിരുന്നു. ഇനിയും പേരിടാത്ത ചിത്രം 'എന്‍പി42' എന്നാണ് അറിയപ്പെടുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ 42ാം ചിത്രം കൂടിയാണിത്.
നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്‌നി തുടങ്ങിയവരും അണിനിരക്കും. അതേസമയം ചിത്രത്തിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമല്ല. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
Also Read: കൊച്ചി തുറമുഖത്ത് പോരാട്ടവും പ്രതിഷേധവുമായി നിവിന്‍ പോളി; തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് തുറുമുഖം
വിഷ്‌ണു തണ്ടാശേരി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും മിഥുന്‍ മുകുന്ദന്‍ സംഗീതവും നിര്‍വഹിക്കും. ചിത്രത്തിന് വേണ്ടി ലിബിന്‍ മോഹനന്‍ മേക്കപ്പും മെല്‍വി ജെ കോസ്‌റ്റ്യൂമും ഒരുക്കും.