നിവിൻ പോളിയെ (Nivin Pauly) നായകനാക്കി ഹനീഫ് അദേനി (Haneef Adeni) ഒരുക്കുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ.' (Ramachandra Boss And Co). നിവിൻ പോളിയുടെ ആരാധകരും സിനിമ ലോകവും ഒരുപോലെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്ന, ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
- " class="align-text-top noRightClick twitterSection" data="">
ഏറെ സ്റ്റൈലിഷ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിവിൻ പ്രത്യക്ഷപ്പെടുന്നത്. 'വലിയ കൊള്ളയും ചെറിയ ഗ്യാങും' എന്ന് കുറിച്ച് കൊണ്ടാണ് നിവിൻ പോളി ഫേസ്‌ബുക്കിൽ പോസ്റ്റർ പങ്കുവച്ചത്. നിവിൻ പോളി തന്നെ നായകനായി എത്തിയ 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ.' മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. 'എ പ്രവാസി ഹൈസ്റ്റ്' എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ചിത്രം എത്തുന്നത്. ഓണത്തിനാണ് ചിത്രത്തിന്‍റെ റിലീസ്.
ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്‌മായി കോമഡി പശ്ചാത്തലത്തിൽ ആണ് ഹനീഫ് അദേനി 'രാമചന്ദ്ര ബോസ് & കോ.' ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
വിഷ്‌ണു തണ്ടാശേരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എഡിറ്റിങ് നിഷാദ് യൂസഫും കൈകാര്യം ചെയ്യുന്നു. സുഹൈൽ കോയയുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് മിഥുൻ മുകുന്ദനാണ്.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്‌ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് - ലിബിൻ മോഹനൻ, കോസ്റ്റ്യൂം - മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്‌നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, വി എഫ് എക്‌സ് - പ്രോമിസ്, അഡ്‌മിനിസ്‌ട്രേഷൻ & ഡിസ്‌ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: Nivin Pauly| രാമചന്ദ്രബോസ് ആന്‍ഡ് കോ; നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്‍റെ ടൈറ്റില്‍ എത്തി