തിരുവനന്തപുരം: നിവിൻ പോളിയെ നായകനാക്കി തമിഴ് സംവിധായകൻ റാം ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. 'ഏഴു കടൽ ഏഴു മലൈ' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. മാനാട് എന്ന ബ്ലോക്ക്ബസ്‌റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീന്‍ഗള്‍, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് റാം. ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ തമിഴ് നടൻ സൂരിയും ചിപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ജലിയാണ് നായിക.
- " class="align-text-top noRightClick twitterSection" data="">
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. വെട്ടം, ഒപ്പം എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചെയ്‌ത എൻ.കെ ഏകാംബരമാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ-ഉമേഷ് ജെ കുമാർ, എഡിറ്റർ-മതി വിഎസ്, ആക്ഷൻ സ്‌റ്റണ്ട്-സിൽവ, കൊറിയോഗ്രാഫർ-സാൻഡി, കോസ്‌റ്റ്യൂം ഡിസൈനർ-ചന്ദ്രകാന്ത് സോനവാനെ, ചമയം-പട്ടണം റഷീദ്.