ETV Bharat / entertainment

കോറോത്ത് രവിയെ കാത്ത് ആരാധകര്‍! പടവെട്ടാന്‍ ഒരുങ്ങി നിവിന്‍ പോളിയും കൂട്ടരും - Padavettu cast and crew

Padavettu release: പടവെട്ട് നാളെ തിയേറ്ററുകളില്‍. പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. സിനിമയില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Nivin Pauly movie Padavettu  Nivin Pauly  Padavettu  Padavettu release  കോറോത്ത് രവി  പടവെട്ടാന്‍ ഒരുങ്ങി നിവിന്‍ പോളി  നിവിന്‍ പോളി  പടവെട്ട് നാളെ തിയേറ്ററുകളില്‍  പടവെട്ട്  Nivin Pauly as Koroth Ravi  Padavettu cast and crew  Govind Vasantha music in Padavettu
കോറോത്ത് രവിയെ കാത്ത് ആരാധകര്‍! പടവെട്ടാന്‍ ഒരുങ്ങി നിവിന്‍ പോളിയും കൂട്ടരും
author img

By

Published : Oct 20, 2022, 5:15 PM IST

Padavettu release: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ലിജു കൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പടവെട്ട്' നാളെ (ഒക്‌ടോബര്‍ 21ന്‌) തിയേറ്ററുകളിലെത്തും. പിറന്ന മണ്ണില്‍ ജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന അതിജീവനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്.

Nivin Pauly as Koroth Ravi: കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് സിനിമയുടെ മുഖ്യ ആകര്‍ഷണമാവുക. ഇന്ദ്രന്‍സ്, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, സുധീഷ്, അദിതി ബാലന്‍, രമ്യ സുരേഷ്, ദാസന്‍ കോങ്ങാട്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Padavettu cast and crew: സംവിധായകന്‍ ലിജു കൃഷ്‌ണന്‍ തന്നെയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥല ഒരുക്കുന്നത്. സണ്ണി വെയ്‌ന്‍ പ്രൊഡക്ഷന്‍സിന്‍റെ സഹകരണത്തില്‍ സാരിഗമ ഇന്ത്യ ലിമിറ്റഡ് ആണ് നിര്‍മാണം. യൂഡ്ലീ ഫിലിംസ്‌ എന്ന ബാനറില്‍ തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ഒരുക്കിയ ശേഷമാണ് സരിഗമ ഇപ്പോള്‍ മലയാളത്തിലേയ്‌ക്കും പ്രവേശിച്ചത്.

Govind Vasantha music in Padavettu: ബിബിള്‍ പോള്‍ ആണ് സഹ നിര്‍മാതാവ്. ദീപക് ഡി.മോഹന്‍ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കും. ഗോവിന്ദ് വസന്ത ആണ് സംഗീതം. സുഭാഷ്‌ കരുണ്‍ കലാ സംവിധാനവും മഷര്‍ ഹംസ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും. റോണക്‌സ്‌ സേവിയര്‍ ആണ് മേക്കപ്പ്‌.

Also Read: കൊച്ചി ഇളക്കി മറിക്കാന്‍ 'പടവെട്ട്' ടീം; ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.