ETV Bharat / entertainment

നിവിൻ പോളി ഹനീഫ് അദേനി ചിത്രം എന്‍പി 42 ടൈറ്റിൽ പ്രഖ്യാപനം ഉടന്‍

author img

By

Published : Jul 1, 2023, 10:43 PM IST

നിവിൻ പോളിയുടെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം അടുത്ത ആഴ്‌ച. സംവിധായകന്‍ ഹനീഫ് അദേനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Nivin Pauly Haneef Adeni movie  NP42 title announcement soon  NP42 title  Nivin Pauly  Haneef Adeni  NP42  നിവിൻ പോളി ഹനീഫ് അദേനി ചിത്രം  NP42 ടൈറ്റിൽ പ്രഖ്യാപനം ഉടന്‍  NP42 ടൈറ്റിൽ പ്രഖ്യാപനം  നിവിൻ പോളി  ഹനീഫ് അദേനി
നിവിൻ പോളി ഹനീഫ് അദേനി ചിത്രം NP42 ടൈറ്റിൽ പ്രഖ്യാപനം ഉടന്‍

നാളേറെയായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് നിവിന്‍ പോളി ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിനായി. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയ്‌ക്ക് NP42 എന്നാണ് താത്‌കാലികമായി പേരിട്ടിരിക്കുന്നത്. ഹനീഫ് അദേനിയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 30ന് സിനിമയുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

NP42 ന്‍റെ ടൈറ്റില്‍ അടുത്ത ആഴ്‌ച പ്രഖ്യാപിക്കുമെന്നാണ് സൂചന. പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളി ഉള്‍പ്പെടെ നിരവധി പേര്‍ സംവിധായകന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. നിവിന്‍ പോളിയുടെ പോസ്‌റ്റിന് താഴെ നിരവധി പേര്‍ സിനിമയുടെ അപ്‌ഡേറ്റിനായി കമന്‍റ് ചെയ്‌തിട്ടുണ്ട്.

'ഹാപ്പി ബെർത്ത്ഡേ ഡിയർ ബ്രദർ' എന്ന അടിക്കുറിപ്പോടു കൂടിയാണ് നിവിൻ പോളി പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. നിവിന്‍റെ പോസ്‌റ്റിന് താഴെ കമന്‍റ്‌ ബോക്‌സിൽ സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ടൈറ്റില്‍ പ്രഖ്യാപനത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ആരാധകരും വലിയ ആവേശത്തിലാണ്.

നേരത്തെ സിനിമയില്‍ നിന്നുള്ള നിവിന്‍ പോളിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ 42ാം ചിത്രം കൂടിയാണ് NP42.

ജനുവരി 20ന് യുഎഇയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കേരളത്തിലായിരുന്നു തുടർന്നുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് സിനിമയുടെ നിര്‍മാണം.

Also Read: ഫ്രീക്കനായി നിവിന്‍ പോളി ; 'എന്‍പി42'വിനായി ദുബൈയില്‍ എത്തി താരം

നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, ആർഷ ബൈജു, മമിത ബൈജു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. വിഷ്‌ണു തണ്ടാശേരിയാണ് സിനിമയുടെ ഛായാഗ്രഹണം. നിഷാദ് യൂസഫ് എഡിറ്റിങ്. മിഥുൻ മുകുന്ദൻ ആണ് സംഗീതം.

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്‌ടർ - സമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ലൈൻ പ്രൊഡ്യൂസേഴ്‌സ്‌ – ഹാരിസ് ദേശം, റഹീം.

മലയാള സിനിമയില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. റൊമാന്‍റിക് ഹീറോയ്‌ക്ക് പുറമെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്‌തും നിവിന്‍ പോളി പ്രേക്ഷക പ്രശംസകള്‍ നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം താരത്തിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഇത് നിവിന്‍റെ കരിയറില്‍ തിരിച്ചടിയായി മാറിയിരുന്നു.

സിനിമകള്‍ പരാജയപ്പെടുന്നതിന് പുറമെ ശരീരഭാരം കൂടിയതിന്‍റെ പേരില്‍ താരം ബോഡി ഷെയിമിങ്ങിനും ഇരയായിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിച്ചവരുടെ വാ അടപ്പിക്കുന്നതായിരുന്നു താരത്തിന്‍റെ പുതിയ ട്രാന്‍സ്‌ഫര്‍മേഷന്‍ ചിത്രം. അജു വര്‍ഗീസ് ഉള്‍പ്പടെയുളളവര്‍ നിവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നടന്‍റെ പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ കൊളാജ് ചെയ്‌താണ് അജു വര്‍ഗീസ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Also Read: തുറമുഖം സോണി ലിവില്‍ ; ഒടിടി റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.