Nazriya Telugu debut: വിവാഹ ശേഷവും സിനിമയില്‍ വീണ്ടും സജീവമായ താരമാണ് നസ്രിയ. മലയാളം, തമിഴ് ഭാഷകളില്‍ തിളങ്ങിയ താരം തെലുങ്കിലും എത്തുകയാണ്. റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്‌നറായി ഒരുങ്ങിയ 'അണ്ടേ സുന്ദരാനികി' ആണ് നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം. ടോളിവുഡ് സൂപ്പര്‍താരം നാനിയാണ് സിനിമയില്‍ നസ്രിയയുടെ നായകനായി എത്തുന്നത്.
Ante Sundaraniki release: 'അണ്ടേ സുന്ദരാനികി' ഇനി തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം. ജൂണ്‍ 10നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഇപ്പോള്‍ നസ്രിയ. 'അണ്ടേ സുന്ദരാനികി' റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രസ് മീറ്റ് നടന്നിരുന്നു
Clash in Ante Sundaraniki promotion: പ്രമോഷന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ നസ്രിയയോട് വ്യക്തിപരമായ ചോദ്യം ചോദിക്കുന്നതിനെ സിനിമയുടെ അണിയറപ്രവര്‍ത്തകന്‍ വിലക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്‌തപ്പോള്‍ നസ്രിയ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ നസ്രിയ ഫഹദ് ഫാസിലുമായി ചര്‍ച്ച നടത്താറുണ്ടോ എന്ന ചോദ്യമാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. 'സിനിമ തെരഞ്ഞെടുക്കുന്നത് ഫഹദുമായി സംസാരിച്ചതിന് ശേഷമാണോ? തെലുങ്കിലേയ്‌ക്ക് പോകാന്‍ ഫഹദിന്‍റെ തീരുമാനം ഉണ്ടായിരുന്നോ?' -ഇപ്രകാരമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.
Nazriya in Ante Sundaraniki promotion: ഇതിന് മറുപടിയായി 'ഇല്ല. ഞങ്ങള്‍ പരസ്‌പരം അങ്ങനെ ഒന്നും ചെയ്യാറില്ല. പക്ഷേ ഒരുമിച്ച് ജീവിക്കുന്നു എന്നതിനാല്‍ തന്നെ സിനിമ സംബന്ധിച്ച ചര്‍ച്ചകളൊക്കെ നടക്കാറുണ്ടെന്ന് നസ്രിയ പറഞ്ഞു. 'എല്ലാവരെയും പോലെ ഞങ്ങളും ജോലിയെ കുറിച്ച് സംസാരിക്കാറുണ്ട്. സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങള്‍ക്ക് അത് സംസാരിക്കാന്‍ കുറച്ച് കൂടി എളുപ്പമാണ്. കാരണം രണ്ട് പേരും അഭിനേതാക്കളാണ്.
ഞങ്ങള്‍ക്ക് സിനിമയെ കുറിച്ച് അറിയാം. നിര്‍ദേശങ്ങള്‍ പരസ്‌പരം കൈമാറും. പക്ഷേ അവസാനം നമ്മള്‍ ഒരു പടം തെരഞ്ഞെടുക്കുമ്പോള്‍ സ്വന്തം തീരുമാനമാണ്. ഈ പറഞ്ഞ അഭിപ്രായങ്ങള്‍ ഒക്കെ മനസിലുണ്ടാകും. പക്ഷേ തീരുമാനം എന്ന് പറയുന്നത് ഫഹദ് ഫഹദിന്‍റേതായ തീരുമാനവും ഞാന്‍ എന്‍റേതായി ഇഷ്‌ടപ്പെട്ടതുമാണ് തെരഞ്ഞെടുക്കുക', മാധ്യമപ്രവര്‍ത്തകന് നസ്രിയ മറുപടി നല്‍കി.
Not ask personal things in press meet: എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനെതിരെ അണിയറപ്രവര്‍ത്തകന്‍ രംഗത്തെത്തി. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കണമെന്നും വ്യക്തിപരമായ ചോദ്യങ്ങള്‍ വേണ്ട എന്നുമാണെന്ന് തന്‍റെ വിനീതമായ അഭ്യര്‍ഥനയെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ പ്രസ് മീറ്റ് ആകുമ്പോള്‍ അതില്‍ ഉറപ്പായും പല ചോദ്യങ്ങളും വരുമല്ലോ എന്നായി മാധ്യമ പ്രവര്‍ത്തകന്‍.
ഇതിന് മറുപടിയായി ഇത് സിനിമയുടെ പ്രസ് മീറ്റ് ആണെന്നും പേഴ്‌സണല്‍ പ്രസ് മീറ്റ് അല്ലെന്നും, സിനിമയുമായി ബന്ധപ്പെട്ട എന്ത് ചോദ്യം ചോദിക്കുന്നതിനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നും അണിയറപ്രവര്‍ത്തകന്‍ പറഞ്ഞു. തുടര്‍ന്ന് 'നിങ്ങള്‍ അണ്ടെ സുന്ദരാനികിയെ കുറിച്ച് മാത്രം പറ, ഞങ്ങള്‍ കേട്ടിരിക്കാം' എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു
Nazriya solve issue in Ante Sundaraniki promotion: പിന്നാലെ വിഷയത്തില്‍ നസ്രിയ ഇടപെടുകയായിരുന്നു. 'തനിക്ക് കുഴപ്പമില്ല, താന്‍ മറുപടി പറഞ്ഞല്ലോ എന്നായിരുന്നു നസ്രിയയുടെ മറുപടി. 'വിട്ടുകളയാം, എന്തിനാ ഇങ്ങനെ ഒരു വൈബ് ക്രിയേറ്റ് ചെയ്യുന്നത്. ചേട്ടാ എനിക്ക് കുഴപ്പമില്ല. ഞാന്‍ മറുപടി പറഞ്ഞല്ലോ. ഇറ്റ്‌സ് ഓക്കെ. ചേട്ടന്‍ ചോദിച്ചു, ഞാന്‍ മറുപടി പറഞ്ഞു. അത്രയേ ഉള്ളു. കഴിഞ്ഞു. അത് വിടൂ.' -നസ്രിയ പറഞ്ഞു. ഇതോടെ തര്‍ക്കം അവസാനിക്കുകയായിരുന്നു.
Nazriya as Leela Thomas in Ante Sundaraniki: അതേസമയം ഒരിടവേളയ്‌ക്ക് ശേഷം നസ്രിയ നായികയാവുന്ന ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി. മിശ്ര വിവാഹമാണ് സിനിമയുടെ പ്രമേയം. ഹിന്ദുവായ യുവാവും ക്രിസ്‌ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികിയില്‍ പറയുന്നത്. ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. മലയാളി താരം തന്‍വി റാമും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നദിയ മൊയ്‌തു, രാഹുല്‍ രാമകൃഷ്‌ണ, സുഹാസ്, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരും മറ്റ് പ്രധാന താരങ്ങളാണ്.
Ante Sundaraniki cast and crew: മലയാളത്തില്‍ 'ആഹാ സുന്ദരാ' എന്ന പേരിലും തമിഴില്‍ 'ആടടാ സുന്ദരാ' എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുക. വിവേക് അത്രേയയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. നികേത് ബൊമ്മി ഛായാഗ്രഹണവും, രവിതേജ ഗിരിജല എഡിറ്റിംഗും ചെയ്‌തിരിക്കുന്നു. വിവേക് സാഗറാണ് സംഗീതം.
Also Read: Nazriya Birthday: പിറന്നാള്‍ നിറവില്‍ നസ്രിയ; സ്‌റ്റൈലിഷ് ലുക്ക് വൈറല്‍