Nayanthara Vignesh Shivan wedding: സിനിമ ലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് നയന്‍താര വിഘ്‌നേഷ് ശിവന്‍ താര വിവാഹത്തിനായി. ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന താര വിവാഹത്തിനായുള്ള ഒരുക്കള്‍ തുടങ്ങി കഴിഞ്ഞു. നാളെ (ജൂണ്‍ 9) നടക്കുന്ന വിവാഹത്തിന്‍റെ പുതിയ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡിജിറ്റല്‍ വീഡിയോ രൂപത്തിലുള്ള വിവാഹ ക്ഷണപത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
Nayanthara Vignesh wedding dress code: ജൂണ്‍ 9ന് രാവിലെ 8.30ന് വിവാഹ ചടങ്ങുകള്‍ ആരംഭിക്കും. ചെന്നൈ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്ത്നിക് പാസ്‌റ്റല്‍സ് ആണ് ഡ്രസ് കോഡ്.
-
Here is the Wedding invitation of #Nayanthara and @VigneshShivN. #Nayantharawedding #VigneshShivan #WikkyNayan pic.twitter.com/nacyhG3qrA
— Nayanthara Fans Kerala STATE (NFKWA) (@NFKWA_OFFICIAL) June 7, 2022 " class="align-text-top noRightClick twitterSection" data="
">Here is the Wedding invitation of #Nayanthara and @VigneshShivN. #Nayantharawedding #VigneshShivan #WikkyNayan pic.twitter.com/nacyhG3qrA
— Nayanthara Fans Kerala STATE (NFKWA) (@NFKWA_OFFICIAL) June 7, 2022Here is the Wedding invitation of #Nayanthara and @VigneshShivN. #Nayantharawedding #VigneshShivan #WikkyNayan pic.twitter.com/nacyhG3qrA
— Nayanthara Fans Kerala STATE (NFKWA) (@NFKWA_OFFICIAL) June 7, 2022
Nayanthara Vignesh wedding directed by Gautham Menon: സിനിമ സ്‌റ്റൈലിലാണ് നയന്‍താര-വിഘ്‌നേഷ് വിവാഹം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുക. ഇതിനായി ഗൗതം മേനോന്‍ നെറ്റ്‌ഫ്ലിക്‌സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Nayan Wikki wedding in OTT platfrom: നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നെറ്റ്‌ഫ്ലിക്‌സിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 30 പേര്‍ക്കാണ് വിവാഹത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, വിജയ് സേതുപതി, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, സാമന്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
Nayanthara Vignesh invites MK Stalin: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. നയന്‍താരയും വിഘ്‌നേഷും നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Nayanthara Vignesh Shivan engagement: ഏഴ് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നത്. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് വിക്കിയും നയനും പ്രണയത്തിലാകുന്നത്. 2021 മാര്‍ച്ച് 25നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
Vignesh Shivan about his wedding: വിവാഹ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് തങ്ങളുടെ വിവാഹ വാര്‍ത്ത സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക പ്രസ് മീറ്റിലാണ് വിഘ്‌നേഷ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖാപിച്ചത്. 'എന്‍റെ വ്യക്തി ജീവിതവും അടുത്ത ഘട്ടത്തിലേയ്‌ക്ക് കടക്കുകയാണ്. ജൂണ്‍ 9ന് ഞാനെന്‍റെ കൂട്ടുകാരിയും പ്രണയിനിയുമായ നയന്‍താരയെ വിവാഹം കഴിക്കുന്നു. മഹാബലിപുരത്ത് വച്ച് നടക്കുന്ന ഇന്‍റിമേറ്റഡ് വെഡ്ഡിംഗില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂണ്‍ 11ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം. എപ്പോഴും നിങ്ങളുടെ അനുഗ്രഹം വേണം.'-വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.
Also Read: 'അന്ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം'; അവസാന നിമിഷത്തില്‍ വിഘ്‌നേഷിന്‍റെ പ്രഖ്യാപനം