ETV Bharat / entertainment

നയന്‍താരയും വിഘ്‌നേഷും നിയമം ലംഘിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്‍റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത് - നയന്‍താരം

Nayanthara Vignesh Shivan surrogacy report: നയന്‍താരയ്‌ക്കും വിഘ്‌നേഷ്‌ ശിവനും തമിഴ്‌നാട് ആരോഗ്യ വകുപ്പിന്‍റെ അനുകൂല വിധി. ഇരുവരും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്.

നയന്‍താരയും വിഘ്‌നേഷും നിയമം ലംഘിച്ചിട്ടില്ല  നയന്‍താരയും വിഘ്‌നേഷും  Nayanthara Vignesh Shivan surrogacy report  Nayanthara  Vignesh Shivan  Tamil Nadu health department  നയന്‍താരം  വിഘ്‌നേഷ് ശിവന്‍
നയന്‍താരയും വിഘ്‌നേഷും നിയമം ലംഘിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്‍റ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Oct 26, 2022, 7:33 PM IST

Nayanthara Vignesh Shivan surrogacy report: താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്. ഇരുവരും വാടക ഗര്‍ഭധാരണം വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചത് നിയമപരമായ ചട്ടങ്ങള്‍ പാലിച്ചാണെന്നും ദമ്പതികളുടെ ഭാഗത്ത് വീഴ്‌ചയില്ലെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ബുധനാഴ്‌ച വൈകിട്ടോടെയാണ് പുറത്തുവന്നത്. ഐസിഎംആര്‍ നിര്‍ദേശപ്രകാരമുള്ള മാര്‍ഗനിര്‍ദേശമെല്ലാം പാലിച്ചുകൊണ്ടാണ് താരദമ്പതികള്‍ വാടക ഗര്‍ഭധാരണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയറക്‌ടറേറ്റ് ഓഫ്‌ മെഡിക്കല്‍ സര്‍വിസസ് ജോയിന്‍റ്‌ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്‍റേതാണ് കണ്ടെത്തലുകള്‍.

റിപ്പോര്‍ട്ട് പ്രകാരം 2016 മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതാണ്. വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുവരും ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പായിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

വാടക ഗര്‍ഭധാരണത്തിനായി മുന്നോട്ട് വന്ന സ്‌ത്രീയും നിര്‍ദേശങ്ങളെല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 2021 നവംബറിലാണ് നയന്‍താരയും വിഘ്‌നേഷും വാടക ഗര്‍ഭധാരണത്തിനായി യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ നേടിയത്.

Also Read: 'ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ' ; പ്രതികരണ പോസ്‌റ്റുമായി വിഘ്‌നേഷ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.