ലോസ് ഏഞ്ചല്‍സ് : ഇന്‍ഡോ അമേരിക്കന്‍ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. 'ലക്ഷ്‌മണ്‍ ലോപെസ്' എന്ന് പേരിട്ടിരിക്കുന്ന ഹോളിവുഡ് ചിത്രത്തിലാണ് താരം വേഷമിടുന്നത്. 'ലക്ഷ്‌മണ്‍ ലോപെസില്‍' പ്രധാന വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി എത്തുന്നത്.
Nawazuddin Siddiqui in Laxman Lopez: ക്രിസ്‌മസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനമാണ് ചിത്രീകരണം ആരംഭിക്കുക. പൂര്‍ണമായും അമേരിക്കയിലാണ് ഷൂട്ടിങ്. മെക്‌സിക്കന്‍ സംവിധായകന്‍ റോബര്‍ട്ടോ ഗിരോള്‍ട്ട് ആണ് 'ലക്ഷ്‌മണ്‍ ലോപസ്' ഒരുക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ 'ലാ ലേയേണ്ട ഡെല്‍ ഡിയമന്‍റെ', 2015ല്‍ പുറത്തിറങ്ങിയ 'ലോസ് അര്‍ബോളെസ് മ്യൂരെന്‍ ഡെ പൈ', 2009ല്‍ പുറത്തിറങ്ങിയ 'എല്‍ എസ്‌റ്റുഡിയാന്‍റെ' എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് റോബര്‍ട്ടോ ഗിരോള്‍ട്ട്.
Laxman Lopez details : ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇമാജിന്‍ ഇന്‍ഫിനിറ്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന് നേതൃത്വം വഹിക്കുക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന. സിനിമയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പായി 'ലക്ഷ്‌മണ്‍ ലോപെസു'മായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.
Nawazuddin Siddiqui in Cannes : ഹൊറര്‍ ചിത്രം 'ലിറ്റില്‍ ഡാര്‍ലിംഗി'ന്‍റെ രചയിതാവും സഹ നിര്‍മാതാവുമായ ലളിത് ഭട്‌നാകര്‍ ആണ് 'ലക്ഷ്‌മണ്‍ ലോപെസി'ന്‍റെ നിര്‍മാണം. ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി നവാസുദ്ദീന്‍ സിദ്ദിഖി ഇപ്പോള്‍ കാനിലാണ്.
Also Read: നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരായ പീഡനക്കേസ്; ക്ലീന്‍ ചിറ്റ് നല്‍കി കോടതി
Nawazuddin Siddiqui about Laxman Lopez : 'പല കാരണങ്ങളാല്‍ സിനിമയുടെ കഥ എന്നെ ആവേശഭരിതനാക്കി. ക്രിസ്‌മസ് പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് വളരെ വ്യത്യസ്‌തമായൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. സംവിധായകന്‍ റോബര്‍ട്ടോ ഗിരോള്‍ട്ട് അദ്ദേഹത്തിന്‍റെ മികവ് ക്യാമറയില്‍ കാണിച്ചു. അഭിനേതാക്കള്‍ക്ക് പുതിയ കാര്യങ്ങള്‍ കാണിച്ചുകൊടുക്കാനും സംവിധായകന് കഴിഞ്ഞു. ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്ന പോലെ സ്വാഗതാര്‍ഹമായ വെല്ലുവിളിയാണീ ചിത്രം.
'ലക്ഷ്‌മണ്‍ ലോപെസ്' എന്ന പേര് തന്നെ ഏറെ ആകര്‍ഷിച്ചു. ആദ്യം തിരക്കഥ വായിച്ചപ്പോള്‍, തികഞ്ഞ ഒരു ലക്ഷ്‌മണ്‍ ലോപസിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഞാന്‍ ആരംഭിച്ചു. എന്‍റെ മനസ് ഉടന്‍ തന്നെ നവാസുദ്ദീനിലേയ്‌ക്ക് മടങ്ങുകയും ചെയ്‌തു. റോബര്‍ട്ടോയുടെ കുറച്ച് സിനിമകള്‍ ഞാന്‍ കണ്ടു. ഒരുപാട് പ്രതീക്ഷയുള്ളൊരു ചിത്രമാണിത്. പ്രേക്ഷകരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്ന ഒരു പ്രൊജക്റ്റ് ആണിത്' - നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.
Director Roberto Girault about Laxman Lopez: 'ഈ ചിത്രവുമായി സഹകരിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഇതിന്‍റെ തിരക്കഥ എന്‍റെ ഹൃദയത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്നതാണ്. കഥയുടെ പരിവര്‍ത്തനവും പ്രധാന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും ഏവരെയും കൗതുകമുണര്‍ത്തുന്നതാകുമെന്ന് എനിക്ക് ഉറപ്പുണ്ട് ' - റോബര്‍ട്ടോ ഗിരോള്‍ട്ട് പറഞ്ഞു.