Navya Nair movie starts rolling: 'ഒരുത്തീ'ക്ക് ശേഷം പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി നവ്യ നായര്‍. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കാറളം ഗ്രാമത്തിലാണ് ഷൂട്ടിംഗ്.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പിവി ചന്ദ്രന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. പിവി ഗംഗാധരന് ഫസ്റ്റ് ക്ലാപ്പും നല്കി. നവ്യ നായര്‍ ആദ്യ ഷോട്ടില്‍ അഭിനയിച്ചു. സൈജു കുറുപ്പും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Aneesh Upaasana directorial movie: അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് ഇതുവരെയും പേര് നിശ്ചയിച്ചിട്ടില്ല. 'ഉയരെ' എന്ന സിനിമയ്ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. എസ് ക്യൂബ് ഫിലിംസ് തന്നെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നതും.
ഗ്രാമീണ പശ്ചാത്തലത്തില്‍ വളരെ റിയലിസ്റ്റിക്കായാണ് സംവിധായകന് ചിത്രം ഒരുക്കുന്നത്. പ്രണയവും നര്‍മവും സംഘര്‍ഷങ്ങളും ഒക്കെ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണിത്. കാറളം ഗ്രാമ പഞ്ചായത്തിലെ ഒരു പ്രിന്റിങ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് സിനിമ പറയുന്നത്.
Navya Nair with Saiju Kurup: നവ്യ നായര്‍ ആണ് ജാനകിയുടെ വേഷം അവതരിപ്പിക്കുന്നത്. ഉണ്ണി ആയി സൈജു കുറുപ്പും വേഷമിടും. ജാനകിയുടെ ജീവിതത്തില്‍ ഒരിക്കല്‍ ഉണ്ടായ ഒരു സംഭവം പിന്നീട് അവരെ വേട്ടയാടുന്നു. വിവാഹ ജീവിതത്തിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങളും നര്‍മ മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ട്.
Also Read: 'അദ്ദേഹത്തെ കണ്ടപ്പോള്‍ ഷോക്കായി പോയി, കണ്ണ് നിറഞ്ഞു പോയി'; വേദിയില്‍ വികാരധീനയായി നവ്യ
കോട്ടയം നസീര്‍, പ്രമോദ് വെളിയനാട്, ജോര്‍ജ് കോര, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ശ്യാംരാജ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കും. കൈലാസ് മേനോന് ആണ് സംഗീതം.