ETV Bharat / entertainment

'അദ്ദേഹത്തെ കണ്ടപ്പോള്‍ ഷോക്കായി പോയി, കണ്ണ് നിറഞ്ഞു പോയി'; വേദിയില്‍ വികാരധീനയായി നവ്യ - Navya Nair about health

Navya Nair about TP Madhavan: ഗാന്ധിഭവനില്‍ വച്ച്‌ ടിപി മാധവനെ കണ്ടപ്പോള്‍ കണ്ണ്‌ നിറഞ്ഞുപോയെന്ന് നവ്യ നായര്‍.

Navya Nair about TP Madhavan  വേദിയില്‍ വികാരധീനയായി നവ്യ  Navya Nair at Gandhibbhavan  Navya Nair meet TP Madhavan  Navya Nair about TP Madhavan  Navya Nair at Gandhibbhavan  Navya Nair about health  Navya Nair latest movies
'അദ്ദേഹത്തെ കണ്ടപ്പോള്‍ ഷോക്കായി പോയി, കണ്ണ് നിറഞ്ഞു പോയി'; വേദിയില്‍ വികാരധീനയായി നവ്യ
author img

By

Published : May 16, 2022, 4:06 PM IST

കൊല്ലം: കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവനില്‍ കഴിയുന്ന മുതിര്‍ന്ന നടന്‍ ടിപി മാധവനെ കണ്ട്‌ വികാരാധീനയായി നടി നവ്യ നായര്‍. ഗാന്ധിഭവനില്‍ ടിപി മാധവനെ കണ്ടപ്പോള്‍ ഷോക്കായി പോയെന്നും കണ്ണു നിറഞ്ഞു പോയെന്നും നവ്യ നായര്‍ പറഞ്ഞു. അദ്ദേഹം ഇവിടെയാണ് താമസിക്കുന്നതെന്ന കാര്യം തനിക്ക്‌ അറിയില്ലായിരുന്നെന്നും നടി പറഞ്ഞു.

Navya Nair receives award for Oruthi: ഗാന്ധിഭവനില്‍ റൂറല്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു നവ്യ. 'ഒരുത്തി' എന്ന സിനിമയിലെ നവ്യയുടെ അഭിനയ മികവിനാണ്‌ പുരസ്‌കാരം. മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ഒരു ചെറിയ പനി വരുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും നവ്യ പറഞ്ഞു.

Navya Nair at Gandhibbhavan | Navya Nair about TP Madhavan: 'ഇവിടെ വന്നപ്പോള്‍ ടിപി മാധവന്‍ ചേട്ടനെ കണ്ടു. 'കല്യാണരാമന്‍', 'ചതിക്കാത്ത ചന്തു' എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്‍റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്ന് പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെ ആകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസ്സിലായി.

മാതാപിതാക്കളേക്കാള്‍ മുകളിലായി ആരെയും ഞാന്‍ കണ്ടിട്ടില്ല. മാതാ പിതാ ഗുരു ദൈവം എന്നല്ലേ പഠിക്കുന്നത്‌. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്‍-അമ്മമാര്‍ ഉണ്ട്‌. തന്‍റേതല്ലാത്ത കാരണത്താല്‍ അല്ലാതെ അനാഥരായവര്‍, അവര്‍ക്ക് കുട്ടികളുണ്ട്‌. അവര്‍ക്കായി എന്ത്‌ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്‍റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം.

കുറച്ച് ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തൊണ്ട വേദന വന്ന് നാക്ക് കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളത്‌ പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട്‌ വളരെ കൂടുതലാണ്. ത്രോട്ട് ഇന്‍ഫെക്ഷന്‍ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയില്‍ പോകാന്‍ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മള്‍ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാന്‍ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയില്‍ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു.

ജിമ്മില്‍ പോകുമ്പോള്‍ ഏറ്റവും അധികം വര്‍ക്കൗട്ട് ചെയ്യുന്നത് ഞാനാണ്. ഡാന്‍സ്‌ കളിക്കുമ്പോള്‍ നല്ല സ്‌റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ഒന്നുമില്ല, മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ഒരു ചെറിയ പനി വരുമ്പോള്‍ തിരിച്ചറിയും. കൊറോണ വന്നപ്പോള്‍ ഈ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു. ഒരു പനിക്കോ കൊറോണക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാന്‍ കഴിയും. എന്നാല്‍ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും പഴയ ആളുകളാകും.' -നവ്യ നായര്‍ പറഞ്ഞു.

Navya Nair latest movies: 'ഒരുത്തി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഒരിടവേളയ്‌ക്ക് ശേഷം സിനിമയിലേയ്‌ക്കുള്ള നവ്യയുടെ തിരിച്ചുവരവ്‌ കൂടിയായിരുന്നു 'ഒരുത്തി'. 2022 മാര്‍ച്ചിലായിരുന്നു റിലീസ്‌. വി.കെ പ്രകാശ്‌ സംവിധാനം ചെയ്‌ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായാണ് നവ്യ എത്തിയത്‌. 2010ല്‍ വിവാഹിതയായ നവ്യ വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട്‌ 2012ല്‍ 'സീന്‍ ഒന്ന് നമ്മുടെ വീട്‌' എന്ന ചിത്രത്തിലും, 'ദൃശ്യം' കന്നഡ റീമേക്കിലും അഭിനയിച്ചിരുന്നു.

Also Read: Navya Nair buys Mini Countryman | കൂപ്പര്‍ പട്ടികയില്‍ ഒരു താരം കൂടി ; 'മിനി കണ്‍ട്രിമാനു'മായി നവ്യ നായര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.