ETV Bharat / entertainment

സൂര്യയോ അഭിഷേക് ബച്ചനോ? രത്തന്‍ ടാറ്റയുടെ ബയോപിക്കുമായി സുധ കൊങ്കര

author img

By

Published : Nov 23, 2022, 12:50 PM IST

Ratan Tata Biopic: രത്തന്‍ ടാറ്റയുടെ ജീവിതം ഇനി ബിഗ്‌ സ്‌ക്രീനില്‍. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Sudha Kongara to direct Ratan Tata Biopic  Ratan Tata Biopic  Sudha Kongara to direct biopic  National Award Winning Director Sudha Kongara  Sudha Kongara  രത്തന്‍ ടാറ്റയുടെ ബയോപിക്കുമായി സുധ കൊങ്കര  രത്തന്‍ ടാറ്റ  സുധ കൊങ്കര  സൂര്യ  അഭിഷേക് ബച്ചന്‍  രത്തന്‍ ടാറ്റയുടെ ജീവിതം  രത്തന്‍ ടാറ്റയുടെ ജീവിതം ഇനി ബിഗ്‌സ്‌ക്രീനില്‍  രത്തന്‍ ടാറ്റയുടെ ജീവിതം സിനിമയാകുന്നു  Ratan Tata life based movie  Suriya Abhishesk Bachchan in Ratan Tata biopic  Soorarai Pottru hindi remake  Sudha Kongara latest movies
സൂര്യയോ അഭിഷേക് ബച്ചനോ? രത്തന്‍ ടാറ്റയുടെ ബയോപിക്കുമായി സുധ കൊങ്കര

Sudha Kongara to direct Ratan Tata Biopic: ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ജീവിതം സിനിമയാകുന്നു. സിനിമയുടെ റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും 2023 അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയാകും ചിത്രം ഒരുക്കുക.

Ratan Tata Biopic: രത്തന്‍ ടാറ്റയുടെ ജീവതത്തെ കുറിച്ച് പുറം ലോകത്തിന് ലഭ്യമല്ലാത്ത വിവരങ്ങള്‍ വരെ സിനിമയില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 'ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളില്‍ ഒരാളാണ്. അദ്ദേഹത്തിന്‍റെ കഥ വെള്ളിത്തിരയിലേയ്‌ക്ക് രേഖപ്പെടുത്തുന്നതില്‍ അഭിമാനമുണ്ട്. ടാറ്റയുടെ ജീവിതത്തിന്‍റെ പല മുഖങ്ങളും ഈ സിനിമ കൊണ്ടുവരും.

Ratan Tata life based movie: കൂടാതെ പറഞ്ഞു കേട്ടിട്ടില്ലാത്ത പല സംഭവങ്ങളും കാണിക്കുന്നു. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്‍റെ ജീവിതം പ്രചോദനമാണ്. തിരക്കഥ ജോലികളും പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തില്‍ ചിത്രീകരണം ആരംഭിക്കാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നു.'-സിനിമയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

Suriya Abhishesk Bachchan in Ratan Tata biopic: രത്തന്‍ ടാറ്റയുടെ ബയോപ്പിക്കിന്‍റെ കാസ്‌റ്റിംഗ്‌ ആരംഭിച്ചതായും സൂര്യയും അഭിഷേക്‌ ബച്ചനുമാണ് ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആരാകും രത്തന്‍ ടാറ്റ ആകുന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Soorarai Pottru hindi remake: നിലവില്‍ തമിഴ് ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ തിരക്കിലാണ് സുധ കൊങ്കര. സൂര്യ വേഷമിട്ട നെടുമാരന്‍റെ വേഷം അക്ഷയ്‌ കുമാറാണ് അവതരിപ്പിക്കുക. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയുടെ കഥാപാത്രത്തെ രാധിക മധനും അവതരിപ്പിക്കും. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്‌റ്റന്‍ ജി ആര്‍ ഗോപിനാഥന്‍റെ കഥയാണ് 'സുരറൈ പോട്ര്‌' പറയുന്നത്.

Sudha Kongara latest movies: കെജിഎഫിന്‍റെ നിര്‍മാതാക്കളായ ഹോംബാലയുടെ പുതിയ ചിത്രം സുധ കൊങ്കരയാണ് സംവിധാനം ചെയ്യുക. കീര്‍ത്തി സുരേഷും സുധ കൊങ്കരയും ഒന്നിക്കാനൊരുങ്ങുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Also Read: സൂരറൈ പോട്രിന്‌ ശേഷം വീണ്ടും ബയോപിക്കുമായി സൂര്യയും സുധ കൊങ്കരയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.