ETV Bharat / entertainment

നസ്‌ലന്‍റെ റൊമാന്‍റിക് കോമഡി 18+ നാളെ മുതല്‍ തിയേറ്ററുകളില്‍ - തണ്ണീർ മത്തൻ ദിനങ്ങൾ

നസ്‌ലൻ ആദ്യമായി നായകനായി എത്തുന്ന 18+ തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മീനാക്ഷി ദിനേശ് ആണ് ചിത്രത്തിലെ നായിക

നസ്ലന്‍റെ റൊമാന്‍റിക് കോമഡി  18 പ്ലസ്  നസ്ലൻ  Naslen  മീനാക്ഷി ദിനേശ്  തണ്ണീർ മത്തൻ ദിനങ്ങൾ  അരുണ്‍ ഡി ജോസ്
നസ്ലന്‍റെ റൊമാന്‍റിക് കോമഡി 18+ നാളെ മുതല്‍ തിയേറ്ററുകളില്‍
author img

By

Published : Jul 6, 2023, 8:14 PM IST

നസ്‌ലൻ Naslen നായകനാകുന്ന റൊമാന്‍റിക് കോമഡി ഡ്രാമ ചിത്രം '18+' നാളെ (ജൂലായ് 7) മുതൽ പ്രദർശനത്തിനെത്തുന്നു. 'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്‌ട താരമായി മാറിയ നസ്‌ലൻ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് '18+'.

'ജോ ആന്‍ഡ് ജോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മീനാക്ഷി ദിനേശ് ആണ് നായികയായെത്തുന്നത്. കൂടാതെ ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെയു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങിയവരും അണിനിരക്കുന്നു.

ഫലൂദ എന്‍റര്‍ടെയിന്‍മെന്‍റ്, റീൽസ് മാജിക്ക് എന്നീ ബാനറുകളില്‍ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്‌ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ക്രിസ്‌റ്റോ സേവ്യർ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 'മദനോത്സവം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ക്രിസ്‌റ്റോ സേവ്യർ. ക്രിസ്‌റ്റോ സേവ്യർ തന്നെയാണ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

Also Read: Naslen Entry as Hero | 18+ ലൂടെ നായകനായി അരങ്ങേറാന്‍ നസ്‌ലന്‍ ; അരുണ്‍ ഡി ജോസ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്

പ്രൊഡക്ഷന്‍ ഡിസൈനർ - നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ - ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ - സുജിത് സി എസ്, മേക്കപ്പ് - സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റെജിവൻ അബ്‌ദുള്‍ ബഷീര്‍, ഡി ഐ - ലിജു പ്രഭാകരൻ, സൗണ്ട് മിക്‌സിംഗ് - വിഷ്‌ണു സുജാതൻ, സ്‌റ്റിൽസ് - അര്‍ജുന്‍ സുരേഷ്, പരസ്യകല - യെല്ലോടൂത്ത്, വിതരണം - ഐക്കൺ സിനിമാസ്, പി ആര്‍ ഒ - എ എസ് ദിനേശ്.

'തണ്ണീര്‍ മത്തന്‍ ദിനങ്ങളി'ലെ (2019) മെല്‍വിന്‍, 'കുരുതി'യിലെ റസൂല്‍, 'ഹോമി'ലെ (2021) ചാള്‍സ് ഒലിവര്‍ ട്വിസ്‌റ്റ് എന്നിവയാണ് നസ്‌ലന്‍റെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. ദിലീപിന്‍റെ 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന സിനിമയിലും നസ്‌ലൻ വേഷമിട്ടിരുന്നു. 'തണ്ണീര്‍ മത്തന്‍ ദിനങ്ങളി'ലെ സമയോചിതമായ കോമഡികൾക്കും രസകരമായ കൗണ്ടർ ഡയലോഗുകൾക്കും നസ്‌ലൻ ഏറെ പ്രശംസകള്‍ക്ക് പാത്രമായിട്ടുണ്ട്.

Also Read: Kanal Kinaave Video | 'കനൽ കിനാവേ...'; പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കി '18+'ലെ പുതിയ ഗാനം

ദുല്‍ഖര്‍ സല്‍മാന്‍റെ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ ഗസ്‌റ്റ് റോളിലും നസ്‌ലൻ എത്തിയിരുന്നു. 'സൂപ്പര്‍ ശരണ്യ', 'പത്രോസിന്‍റെ പടപ്പുകള്‍', 'മകള്‍', 'ജോ ആന്‍ഡ് ജോ', 'അയല്‍വാസി', 'പാച്ചുവും അത്ഭുത വിളക്കും', 'നെയ്‌മര്‍' എന്നീ ചിത്രങ്ങളിലും നസ്‌ലൻ അഭിനയിച്ചു. 'ഐ ആം കാതലാന്‍' ആണ് നസ്‌ലന്‍റേതായി വരാനിരിക്കുന്ന ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.