ETV Bharat / entertainment

ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ ; മുന്‍പ്‌ ലഭിച്ച ബോളിവുഡ്‌ അവസരങ്ങള്‍ നിരസിച്ചതായി താരം - Forest Gump Hindi remake

Naga Chaitanya with Amir Khan: നാഗ ചൈതന്യയുടെ അരങ്ങേറ്റ ബോളിവുഡ്‌ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ആമിര്‍ ഖാന്‍റെ സുഹൃത്തിന്‍റെ വേഷമാണ് ചിത്രത്തില്‍ നാഗ ചൈതന്യയ്‌ക്ക്

Naga Chaitanya with Amir Khan  Amir Khan in Lal Singh Chaddha  ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ  Laal Singh Chaddha new glimpse  ആമിര്‍ ഖാനൊപ്പമുള്ള നാഗ ചൈതന്യയുടെ രംഗങ്ങള്‍  നാഗ ചൈതന്യയുടെ അരങ്ങേറ്റ ബോളിവുഡ്‌ ചിത്രം  Why Naga Chaitanya rejects Bolllywood movies  Naga Chaitanya Bollywood debut  Naga Chaitanya about Bollywood opportunities  Forest Gump Hindi remake  Naga Chaitanya latest movies
ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ; മുന്‍പ്‌ ലഭിച്ച ബോളിവുഡ്‌ അവസരങ്ങള്‍ നിരസിച്ചതായി താരം
author img

By

Published : Aug 3, 2022, 5:56 PM IST

Laal Singh Chaddha new glimpse : ആമിര്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. സിനിമയില്‍ തെലുങ്ക്‌ സൂപ്പര്‍ താരം നാഗ ചൈതന്യയും വേഷമിടുന്നുണ്ട്. ചിത്രത്തില്‍ ആമിര്‍ ഖാനൊപ്പമുള്ള നാഗ ചൈതന്യയുടെ രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ബലരാജു എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ നാഗ ചൈതന്യ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍റെ സുഹൃത്തിന്‍റെ വേഷമാണ് ചിത്രത്തില്‍ താരത്തിന്. നാഗ ചൈതന്യയുടെ മികച്ച കഥാപാത്രമായിരിക്കും ഇതാണെന്നാണ് സൂചന.

  • " class="align-text-top noRightClick twitterSection" data="">

Naga Chaitanya with Amir Khan: നാഗ ചൈതന്യയുടെ അരങ്ങേറ്റ ബോളിവുഡ്‌ ചിത്രം കൂടിയാണിത്. അതേസമയം 'ലാല്‍ സിംഗ് ഛദ്ദ'യ്‌ക്ക് മുമ്പും നിരവധി ബോളിവുഡ്‌ അവസരങ്ങള്‍ തന്നെ തേടി എത്തിയിട്ടുണ്ടെന്ന് നാഗ ചൈതന്യ വെളിപ്പെടുത്തി. അവ സ്വീകരിക്കാതെ പോയതിന്‍റെ കാരണവും നടന്‍ വ്യക്തമാക്കി.'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രചരണത്തിന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു നാഗ ചൈതന്യയുടെ പ്രതികരണം.

Why Naga Chaitanya rejects Bolllywood movies: 'ഞാന്‍ ചെന്നൈയില്‍ ആണ് വളര്‍ന്നത്. പിന്നീടാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്. അതുകൊണ്ട് തന്‍റെ ഹിന്ദി മികച്ചതായിരുന്നില്ല. ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിനാലാണ് ബോളിവുഡ്‌ അവസരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. ആദ്യം ചിത്രത്തിനായി സമീപിച്ചപ്പോള്‍ നിരാകരിച്ചു. എന്നാല്‍ ആമിര്‍ സാര്‍ പൂര്‍ണ തൃപ്‌തനായിരുന്നു.

Naga Chaitanya Bollywood debut: കാരണം അദ്ദേഹത്തിന് തെന്നിന്ത്യയില്‍ നിന്നും ഒരാളെ തന്നെ വേണമായിരുന്നു. സംസാരത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ ശൈലി അവര്‍ ആഗ്രഹിച്ചു. ഞാന്‍ സിനിമയില്‍ ഹിന്ദി സംസാരിക്കും. എന്നാല്‍ സംസാരത്തില്‍ തെലുങ്ക് ശൈലി വേണമായിരുന്നു. അതിനായി ഞങ്ങള്‍ കുറച്ച് വാക്കുകള്‍ അവിടെയും ഇവിടെയും ചേര്‍ത്തു ' - നാഗ ചൈതന്യ പറഞ്ഞു.

Naga Chaitanya about Bollywood opportunities : ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് നിര്‍മാണം. വയാകോം 18 സ്‌റ്റുഡിയോസും നിര്‍മാണത്തില്‍ പങ്കാളിയാണ്. സത്യജിത്ത് പാണ്ഡെ ഛായാഗ്രഹണവും ഹേമന്തി സര്‍ക്കാര്‍ ചിത്രസംയോജനവും നിര്‍വഹിക്കും. പ്രീതം ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക.

Also Read: 'വേര്‍പിരിയല്‍ സൗഹാര്‍ദ്ദപരമല്ല, ജീവിതം കഠിനമായിരുന്നു'; പ്രതികരിച്ച് സാമന്തയും നാഗ ചൈതന്യയും

Forest Gump Hindi remake : ടോം ഹാങ്ക്‌സിന്‍റെ 1994ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഫോറസ്‌റ്റ്‌ ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രം വന്‍ ഹിറ്റായിരുന്നു. ഓഗസ്‌റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Naga Chaitanya latest movies : നാഗ ചൈതന്യയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'താങ്ക്യു'. മഹേഷ്‌ ബാബുവിന്‍റെ ആരാധകനായ ഹോക്കി താരമായാണ് ചിത്രത്തില്‍ നാഗ ചൈതന്യ വേഷമിട്ടത്. മാളവിക നായരും റാഷി ഖന്നയുമാണ് സിനിമയില്‍ നായികമാരായെത്തിയത്. വിക്രം കെ. കുമാറാണ് സംവിധായകന്‍. എസ്. തമന്‍ ആണ് സംഗീതം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.