ETV Bharat / entertainment

Nadhikalil Sundari Yamuna Release : പൊട്ടിച്ചിരിപ്പിക്കാന്‍ ധ്യാനും അജുവും ; ടീസര്‍ നാളെ എത്തും - Nadhikalil Sundari Yamuna teaser release

Nadhikalil Sundari Yamuna teaser release നദികളില്‍ സുന്ദരി യമുനയുടെ ടീസര്‍ നാളെ വൈകിട്ട് ആറ് മണിക്ക്

Nadhikalil Sundari Yamuna release  Nadhikalil Sundari Yamuna  ചിരിക്കാന്‍ തയ്യാറായിക്കൊള്ളൂ  ധ്യാനും അജുവര്‍ഗീസും  നദികളില്‍ സുന്ദരി യമുനയുടെ ടീസര്‍  നദികളില്‍ സുന്ദരി യമുന  നദികളില്‍ സുന്ദരി യമുനയുടെ റിലീസ്  ധ്യാന്‍ ശ്രീനിവാസന്‍  അജു വര്‍ഗീസ്  Dhyan Sreenivasan  Nadhikalil Sundari Yamuna teaser release  Nadhikalil Sundari Yamuna teaser
Nadhikalil Sundari Yamuna release
author img

By ETV Bharat Kerala Team

Published : Sep 4, 2023, 4:31 PM IST

ധ്യാന്‍ ശ്രീനിവാസനും (Dhyan Sreenivasan) അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന' (Nadhikalil Sundari Yamuna Release). സെപ്‌റ്റംബര്‍ 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ധ്യാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചാണ് റിലീസ് വിവരം അറിയിച്ചത്.

സിനിമയില്‍ നിന്നുള്ള രണ്ട് പോസ്‌റ്ററുകളാണ് ധ്യാന്‍ പങ്കുവച്ചത്. വിവാഹ വേഷത്തില്‍ കഴുത്തില്‍ പുമാല അണിഞ്ഞ് ദേഷ്യ ഭാവത്തില്‍ ആരെയോ എതിര്‍ക്കാന്‍ നില്‍ക്കുന്ന ധ്യാനിനെയാണ് ഒരു പോസ്‌റ്ററില്‍ കാണാനാവുക. ധ്യാനിനെ നിയന്ത്രിക്കാന്‍ രണ്ട് കൂട്ടാളികളെയും പോസ്‌റ്ററില്‍ കാണാം. സമാനമായി വിവാഹ വേഷത്തിലുള്ള അജു വര്‍ഗീസാണ് രണ്ടാമത്തെ പോസ്‌റ്ററില്‍.

  • " class="align-text-top noRightClick twitterSection" data="">

മറ്റൊരു പോസ്‌റ്റിലൂടെ സിനിമയുടെ ടീസര്‍ റിലീസിനെ കുറിച്ചുള്ള അപ്‌ഡേറ്റും ധ്യാന്‍ പങ്കുവച്ചിട്ടുണ്ട്. 'നദികളില്‍ സുന്ദരി യമുന'യുടെ ടീസര്‍ നാളെയാണ് (സെപ്‌റ്റംബര്‍ 5) റിലീസ് ചെയ്യുക. നാളെ വൈകിട്ട് ആറ് മണിക്കാണ് ടീസര്‍ റിലീസ്. ടീസര്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്ററും ധ്യാന്‍ പങ്കുവച്ചിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് പോസ്‌റ്ററില്‍.

സിനിമയുടെ വേറിട്ട പ്രമോഷന്‍ തന്ത്രവും ശ്രദ്ധ നേടിയിരുന്നു. തിരുവോണ നാളില്‍ പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരുന്നു. ധ്യാൻ ശ്രീനിവാസന്‍, അജു വർഗീസ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്‌റ്ററില്‍ ചിത്രത്തിലെ നായികയും ഉണ്ടായിരുന്നു. എന്നാല്‍ ആ നായികയുടെ മുഖം വെളിപ്പെടുത്തുന്നില്ല. ഒരു വശത്തായി ധ്യാനും കൂട്ടരും, മറുവശത്ത് അജു വര്‍ഗീസും കൂട്ടരും വടംവലിക്കുമ്പോള്‍ നടുവിലായി നായിക പുറംതിരിഞ്ഞ് നില്‍ക്കുന്നതായിരുന്നു പോസ്‌റ്ററില്‍.

Also Read: Dhyan Sreenivasan| 'വിവാഹം കഴിക്കാനുള്ള സ്വപ്‌നങ്ങളുമായി ധ്യാന്‍'; നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം പുറത്ത്

കണ്ണൂരിലെ നാട്ടുമ്പുറങ്ങള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് 'നദികളില്‍ സുന്ദരി യമുന' പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയും, അജു വര്‍ഗീസ് വിദ്യാധരന്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും.

ഇവരെ കൂടാതെ സുധീഷ്, കലാഭവന്‍ ഷാജോണ്‍, സോഹന്‍ സീനുലാല്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, അനീഷ്, ഉണ്ണിരാജ, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ആമി, പാര്‍വണ, ദേവരാജ് കോഴിക്കോട്, ശരത് ലാല്‍, വിസ്‌മയ ശശികുമാർ, രാജേഷ് അഴീക്കോടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിജേഷ് പാണത്തൂര്‍, നവാഗതരായ ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയാണ് ചിത്രം സംവിധാനം ചെയ്‌തത്. 'വെള്ളം' എന്ന സിനിമയിലെ യഥാര്‍ഥ കഥാപാത്രമായ വാട്ടർമാൻ മുരളിയാണ് സിനിമ അവതരിപ്പിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എൽഎൽപിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരാണ് ഗാനരചന. അരുണ്‍ മുരളീധരനാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സരിഗമയാണ് ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. എച്ച്‌ആര്‍ ഒടിടി നിനിമയുടെ ഒടിടി റൈറ്റ്‌സും സ്വന്തമാക്കിയിട്ടുണ്ട്. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Also Read: Nadhikalil Sundari Yamuna Heroin ആരാണ് ആ സുന്ദരിയായ യമുന? 'നദികളില്‍ സുന്ദരി യമുന' നായികയെ തെരഞ്ഞ് മലയാളികള്‍

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, കലാസംവിധാനം - അജയന്‍ മങ്ങാട്, ബിജിഎം - ശങ്കര്‍ ശര്‍മ, മേക്കപ്പ് - ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, പ്രൊജക്‌ട് ഡിസൈന്‍ - വിജേഷ് വിശ്വം, അനിമാഷ്, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് - അനീഷ് നന്ദിപുലം, പ്രസാദ് നമ്പ്യാങ്കാവ്, സൗണ്ട് മിക്‌സിങ് - വിപിൻ നായർ, കളറിസ്‌റ്റ് - ലിജു പ്രഭാകർ, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഞ്ജലി നമ്പ്യാര്‍, ആതിര ദില്‍ജിത്ത്, സ്‌റ്റില്‍സ് - സന്തോഷ് പട്ടാമ്പി, പ്രമോഷന്‍ സ്‌റ്റില്‍സ് - രോഹിത് കെ സുരേഷ്, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത്, പിആര്‍ഒ - വാഴൂര്‍ ജോസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.