ETV Bharat / entertainment

ബൈക്ക് യാത്രയിൽ 'കുടുങ്ങി' ബിഗ്‌ ബിയും അനുഷ്‌ക ശർമയും ; നടപടിക്കൊരുങ്ങി മുംബൈ പൊലീസ് - മുംബൈ ട്രാഫിക് പൊലീസ്

ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്‌തതിനാണ് നടപടിക്കൊരുങ്ങുന്നത്. അമിതാഭ് ബച്ചന് പിന്നാലെ അനുഷ്‌ക ശർമയും ഇന്നലെ ബൈക്ക് യാത്ര ചെയ്‌തിരുന്നു

Bike ride invites trouble for Big B Anushka Sharma  Bike ride of Anushka Sharma  Bike ride of amitabh bachchan  Mumbai Police to take action against actors  Mumbai Police amitabh bachchan  Anushka Sharma bike ride  amitabh bachchan bike ride  bike ride  അനുഷ്‌ക ശർമ  ബിഗ്‌ ബി  big b  അമിതാഭ് ബച്ചൻ  അമിതാഭ് ബച്ചൻ ബൈക്ക് യാത്ര  അനുഷ്‌ക ശർമ ബൈക്ക് യാത്ര  അനുഷ്‌കക്കെതിരെ നടപടി  അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ്  മുംബൈ ട്രാഫിക് പൊലീസ്  മുംബൈ പൊലീസ്
മുംബൈ
author img

By

Published : May 16, 2023, 1:47 PM IST

പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തി അമിതാഭ് ബച്ചന്‍റെയും അനുഷ്‌ക ശർമയുടെയും ബൈക്ക് യാത്ര. മുംബൈയിലെ തിരക്കേറിയ റോഡിലൂടെ വേഗം ഷൂട്ടിങ് സെറ്റിലെത്താന്‍ ബൈക്കിൽ യാത്ര ചെയ്‌ത താരങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ്. ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്‌തതാണ് ഇരുവർക്കും വിനയായത്.

മുംബൈയിലെ തിരക്കിട്ട റോഡിലൂടെ ജോലിസ്ഥലത്ത് വേഗം എത്താനായാണ് താരങ്ങൾ ബൈക്കിൽ യാത്ര ചെയ്‌തത്. ഞായറാഴ്‌ചയായിരുന്നു ബിഗ്‌ ബിയുടെ ബൈക്ക് യാത്ര. തിങ്കളാഴ്‌ച അനുഷ്‌കയും ബൈക്കിൽ യാത്ര ചെയ്‌തു. പിന്നാലെ ഇരുവരുടെയും ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി.

എന്നാൽ അഭിനേതാക്കളോ റൈഡർമാരോ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി കമന്‍റുകളും പിന്നാലെ എത്തി. കമന്‍റിനൊപ്പം മുംബൈ പൊലീസിനെ ടാഗ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോക്താക്കൾ മറന്നില്ല. തങ്ങൾ ഇത് ട്രാഫിക് ബ്രാഞ്ചിന് കൈമാറി എന്ന് കമന്‍റുകളോട് പ്രതികരിച്ചുകൊണ്ട് മുംബൈ പൊലീസ് കുറിച്ചു.

Bike ride invites trouble for Big B Anushka Sharma  Bike ride of Anushka Sharma  Bike ride of amitabh bachchan  Mumbai Police to take action against actors  Mumbai Police amitabh bachchan  Anushka Sharma bike ride  amitabh bachchan bike ride  bike ride  അനുഷ്‌ക ശർമ  ബിഗ്‌ ബി  big b  അമിതാഭ് ബച്ചൻ  അമിതാഭ് ബച്ചൻ ബൈക്ക് യാത്ര  അനുഷ്‌ക ശർമ ബൈക്ക് യാത്ര  അനുഷ്‌കക്കെതിരെ നടപടി  അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ്  മുംബൈ ട്രാഫിക് പൊലീസ്  മുംബൈ പൊലീസ്
മുംബൈ പൊലീസിന്‍റെ പ്രതികരണം

ബൈക്ക് യാത്ര ചെയ്യുന്ന ചിത്രം അമിതാഭ് ബച്ചൻ തന്നെ പങ്കുവയ്ക്കു‌കയും മുംബൈയിലെ ട്രാഫിക്കിനെ കുറിച്ച് പരാതിപ്പെടുകയും ചെയ്‌തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ട്, അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകി, 'സവാരിക്ക് നന്ദി സുഹൃത്തേ,നിങ്ങളെ അറിയില്ല. എന്നാൽ നിങ്ങൾ എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. ഷോർട്ട്സും മഞ്ഞ ടി-ഷർട്ടും ധരിച്ചെത്തിയ വ്യക്തിക്ക് നന്ദി'

'സവാരിക്ക് നന്ദി സുഹൃത്തേ': മെഗാസ്റ്റാർ അമിതാഭ് ബച്ചന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും തമാശ നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രത്തിലൂടെ, അദ്ദേഹം വീണ്ടും ആരാധകരെ ചിരിപ്പിച്ചു. ഞായറാഴ്‌ച ബിഗ് ബി ഒരു അപരിചിതനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അടിക്കുറിപ്പിൽ, ഒരു അപരിചിതന്‍റെ സഹായത്തോടെ ജോലിസ്ഥലത്തേക്ക് നടത്തിയ യാത്രയെക്കുറിച്ചുള്ള രസകരമായ കഥയും അദ്ദേഹം പങ്കിട്ടു.

സ്‌പോർട്ടി വസ്ത്രം ധരിച്ച് ബൈക്കിന്‍റെ പിൻസീറ്റിൽ ഇരിക്കുന്ന ബിഗ് ബിയെയാണ് ചിത്രത്തിൽ കാണുന്നത്. നീല പാന്‍റും കറുത്ത ടീ ഷർട്ടും തവിട്ടുനിറത്തിലുള്ള ജാക്കറ്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് അമിതാഭ് ബച്ചനെ കാണാൻ കഴിയുന്നത്. വെളുത്ത സ്‌പോർട്‌സ് ഷൂസ് അണിഞ്ഞ് താരം തന്‍റെ സൂപ്പർ ലുക്കിന് ഫിനിഷിങ് നൽകി. തനിക്ക് ലിഫ്റ്റ് നൽകിയതിന് അപരിചിതനോട് നന്ദി പറയാനും താരം മറന്നില്ല.

അമിതാഭ് ബച്ചന്‍റെ കമന്‍റ് സെക്ഷനിൽ ചിരിക്കുന്ന ഇമോജി ഇട്ടാണ് ചെറുമകൾ നവ്യ പോസ്റ്റിനോട് പ്രതികരിച്ചത്. നാഗ് അശ്വിന്‍റെ പ്രൊജക്‌റ്റ് കെയിൽ ദീപിക പദുകോണിനും പ്രഭാസിനും ഒപ്പം അമിതാഭ് അഭിനയിക്കും. ഹിന്ദിയിലും തെലുങ്കിലുമായി ഒരേസമയം വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ദ്വിഭാഷാ ചിത്രമാണ് ഇത്. റിഭു ദാസ്‌ ഗുപ്‌തയുടെ സെക്ഷൻ 84 ലും ബിഗ് ബി പ്രത്യക്ഷപ്പെടും. പ്രോസിത് റോയിയുടെ സ്പോർട്‌സ് ബയോപിക് ചക്‌ദ എക്‌സ്‌പ്രസിൽ ആണ് അനുഷ്‌ക ശർമ എത്തുന്നത്. ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ വേഷമാണ് താരം സിനിമയിൽ അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.