Mukundan Unni Associates OTT release: വിനീത് ശ്രീനിവാസന്‍റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ഇനി ഒടിടിയില്‍. അഭിനവ് സുന്ദര്‍ നായകിന്‍റെ അരങ്ങേറ്റ സംവിധാന സംരംഭമായ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' തിയേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ച ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. ഇന്ന് മുതല്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാറില്‍ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' സ്‌ട്രീമിംഗ് ആരംഭിച്ചു.
Abhinav Sunder Nayak directorial debut: സംവിധായകന്‍ അഭിനവ് സുന്ദര്‍ ആണ് ഇക്കാര്യം അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചിരിക്കുന്നത്. 'ജനുവരി 13ന് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്‌ഷന്‍ ഉള്ള ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാറില്‍ റിലീസ് ചെയ്യും. ഏകദേശം 300 ദശലക്ഷം ഉപയോക്താക്കളാണ് നിലവില്‍ ഹോട്‌സ്‌റ്റാറിനുള്ളത്.
Abhinav Sunder Nayak tweet: ഈ ഒടിടി പ്ലാറ്റ്‌ഫോമില്‍ തന്‍റെ സിനിമ സ്‌ട്രീം ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് ഞാന്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം സ്‌ട്രീം ചെയ്യുമെങ്കിലും എല്ലാവരും മലയാളത്തില്‍ തന്നെ സിനിമ കാണണമെന്ന് ഞാന്‍ വ്യക്തിപരമായി അഭ്യര്‍ഥിക്കുന്നു. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളും ലഭ്യമാണ്'-സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് കുറിച്ചു.
-
Watch #MukundanUnniAssociates in Malayalam with English subtitles - only on @DisneyPlusHS.
— Abhinav Sunder Nayak (@abhinavsnayak) January 12, 2023 " class="align-text-top noRightClick twitterSection" data="
FROM TOMORROW.#DisneyPlusHotstar #mukundanunniassociatesonHotstar pic.twitter.com/UBhnNE8kHt
">Watch #MukundanUnniAssociates in Malayalam with English subtitles - only on @DisneyPlusHS.
— Abhinav Sunder Nayak (@abhinavsnayak) January 12, 2023
FROM TOMORROW.#DisneyPlusHotstar #mukundanunniassociatesonHotstar pic.twitter.com/UBhnNE8kHtWatch #MukundanUnniAssociates in Malayalam with English subtitles - only on @DisneyPlusHS.
— Abhinav Sunder Nayak (@abhinavsnayak) January 12, 2023
FROM TOMORROW.#DisneyPlusHotstar #mukundanunniassociatesonHotstar pic.twitter.com/UBhnNE8kHt
Abhinav Sunder about Mukundan Unni Associates: 'സിനിമയിലെ പ്രകടനം, വോയിസ് മോഡുലേഷന്‍, സംഭാഷണ രീതി, ആഖ്യാനത്തിന്‍റെ താളം എന്നിവയൊക്കെ ഒറിജിനല്‍ ഭാഷയിലാണ് കൃത്യമായി വിനിമയം ചെയ്യപ്പെടുക. ഈ കുറിപ്പ് പരമാവധി ആളുകളിലേക്ക് എത്തിച്ച് എന്നെ സഹായിക്കണമെന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളോടും അനുയായികളോടും അഭ്യര്‍ഥിക്കുന്നു. ദയവായി നിങ്ങള്‍ ഇത് എല്ലാവരിലും എത്തിക്കുക'-അഭിനവ് സുന്ദര്‍ പറഞ്ഞു.
Abhinav about Mukundan Unni Associates success: മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്‍റെ വിജയത്തെ കുറിച്ചും സംവിധായകന്‍ പ്രതികരിച്ചു. 'ഈ ചിത്രം വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്‍റെ പ്രതീക്ഷകളെ തെറ്റിച്ചത് കുടുംബ പ്രേക്ഷകരുടെ പ്രതികരണമാണ്. ചില തിയേറ്ററുകള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഒരു അപകട രംഗം സ്‌ക്രീമിംഗ് ചെയ്യുന്ന സമയത്ത് തിയേറ്ററിനുള്ളില്‍ പ്രായമേറിയ സ്‌ത്രീകള്‍ ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. നായകന്‍റെ വളരെ ക്രൂരമായ ഒരു ബസ് അപകടം യഥാര്‍ഥത്തില്‍ അവര്‍ ആസ്വദിക്കുകയായിരുന്നു. ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്'-സംവിധായകന്‍ പറഞ്ഞു.
Mukundan Unni Associates theatre release: 2022 നവംബര്‍ 11നാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തിയേറ്ററുകളിലെത്തിയത്. വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, ജഗദീഷ്, സുധി കോപ്പ, സുധീഷ്, വിജയന്‍ കാരന്തൂര്‍, മണികണ്‌ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, ജോര്‍ജ് കോര, ബിജു സോപാനം, ആര്‍ഷ ചാന്ദിനി, രഞ്ജിത്ത് ബാലകൃഷ്‌ണന്‍, റിയ സൈറ തുടങ്ങിയവരും അണിനിരന്നു.
Mukundan Unni Associates crew: വിമല്‍ ഗോപാലകൃഷ്‌ണനും സംവിധായകന്‍ അഭിനവ് സുന്ദറും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകനും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിഗ് നിര്‍വഹിച്ചത്. വിപിന്‍ നായരാണ് ശബ്‌ദമിശ്രണം ഒരുക്കിയത്. ഐറിസ് സുരേഷ് വിഎഫ്‌എക്‌സും ഒരുക്കി. ജോയ് മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്‌ടര്‍ അജിത് ജോയ് ആണ് നിര്‍മാണം.
Also Read: 'ആ പേര് കേട്ടപ്പോള്‍ വിറയല്‍ വന്നു'; കീരവാണിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍