ETV Bharat / entertainment

'ഫിലിപ്പും' മക്കളും ഹാപ്പിയാണ്; ഹിഷാമിന്‍റെ സംഗീതത്തിൽ 'നിറയെ നൂറോർമകൾ....' - ഫിലിപ്‌സ്

'Niraye' song from Philip's Out: ഹിഷാം അബ്‌ദുള്‍ വബാഹും ഖതീജ റഹ്‍മാനും ചേര്‍ന്നാണ് 'നിറയെ നൂറോർമകൾ....' ഗാനം ആലപിച്ചിരിക്കുന്നത്.

Philips movie  Niraye song Philips  ഫിലിപ്‌സ്  ഫിലിപ്‌സിലെ ഗാനം പുറത്ത്
Niraye song Philips
author img

By ETV Bharat Kerala Team

Published : Dec 28, 2023, 4:20 PM IST

മുകേഷ്, ഇന്നസെന്‍റ്, നോബിൾ ബാബു തോമസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് 'ഫിലിപ്‌സ്'. തിയേറ്ററിൽ തിളങ്ങിയ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ 'നിറയേ നൂറോര്‍മ്മകള്‍...' എന്നാരംഭിക്കുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Mukesh starrer Philip's movie's Niraye Lyrical Video out).

  • " class="align-text-top noRightClick twitterSection" data="">

ഹിഷാം അബ്‌ദുള്‍ വഹാബാണ് സംഗീത സംവിധാനം. അനു എലിസബത്ത് ജോസ് ആണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്‌ദുള്‍ വബാഹും ഖതീജ റഹ്‍മാനും ചേര്‍ന്നാണ്.

മുകേഷിന്‍റെ മുന്നൂറാമത് ചിത്രമായി എത്തിയ 'ഫിലിപ്‌സ്' മലയാളത്തിന്‍റെ അതുല്യ നടൻ ഇന്നസെന്‍റിന്‍റെ അവസാന സിനിമ കൂടിയാണ്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവരാണ് 'ഫിലിപ്‌സ്' സിനിമയുടെ നിർമാണം. 'ഹെലൻ' എന്ന ചിത്രത്തിന് ശേഷം അതിൻ്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 'ഹെലൻ' ഒരുക്കിയ മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചത്.

ALSO READ: നിറ ചിരിയോടെ ഇന്നസെന്‍റ് വീണ്ടും സ്‌ക്രീനിൽ ; 'ഫിലിപ്‌സി'ലെ ഗാനം പുറത്ത്

മൂന്ന് മക്കളുമൊത്ത് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പിന്‍റെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മുകേഷാണ് ടൈറ്റിൽ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത്. ഒരു അപ്രതീക്ഷിത സംഭവം ഇവരുടെ ജീവിതത്തെയാകെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ജെയ്‌സൺ ജേക്കബ് ജോൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ നിധിൻ രാജ് അരോൾ ആണ്. വിനീത് ജെ പുള്ളാടൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം ആണ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ എബ്രഹാം.

പ്രൊഡക്ഷൻ ഡിസൈൻ - ദിലീപ് നാഥ്, കോസ്റ്റ്യൂംസ് - അരുൺ മനോഹർ, മേക്കപ്പ് - മനു മോഹൻ, ലിറിക്‌സ് - അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി എഫ് എക്‌സ് - അക്‌സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് - ആശിഷ് ഇല്ലിക്കൽ, അസോസിയേറ്റ് ഡയറക്‌ടർ - ധനഞ്ജയ് ശങ്കർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: 'എനിക്ക് ഈ കേസ് ജയിക്കണം, അതെന്‍റെ വാശിയാ' ; 'ഫിലിപ്‌സ്' ട്രെയിലർ പുറത്ത്, നിറഞ്ഞുനിന്ന് ഇന്നസെന്‍റും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.