ETV Bharat / entertainment

'അങ്ങേയറ്റം ദുര്‍ബലമായി തോന്നി'; കരയുന്ന ചിത്രം പങ്കുവെച്ച് മൃണാൽ ഠാക്കൂർ

എല്ലാവരുടെയും കഥകളിൽ അവർ ഉറക്കെ വായിക്കാത്ത പേജുകൾ ഉണ്ടാകുമെന്നും, തന്‍റെ കഥയിലെ ആ പേജുകള്‍ വായിക്കാന്‍ താന്‍ തീരുമാനിച്ചതായും മൃണാള്‍ ഠാക്കൂര്‍ പറയുന്നു.

author img

By

Published : Mar 22, 2023, 11:12 AM IST

Mrunal Thakur shares a crying picture  I felt extremely low  Mrunal Thakur  അങ്ങേയറ്റം ദുര്‍ബലമായി തോന്നി  കരയുന്ന ചിത്രം പങ്കുവെച്ച് മൃണാൽ ഠാക്കൂർ  ചിത്രം പങ്കുവെച്ച് മൃണാൽ ഠാക്കൂർ  മൃണാൽ ഠാക്കൂർ  മൃണാള്‍  സീതാ രാമം  ദുൽഖർ സൽമാന്‍  ഗുമ്ര  ആദിത്യ റോയ്‌ കപുര്‍  ഗുമ്രയില്‍ മൃണാള്‍ ഠാക്കൂര്‍  ആദിത്യ റോയ് കപൂറിനൊപ്പം മൃണാള്‍ ഠാക്കൂര്‍  ദുല്‍ഖറിനൊപ്പം മൃണാള്‍ ഠാക്കൂര്‍  പിപ്പ  പൂജാ മേരി ജാൻ
കരയുന്ന ചിത്രം പങ്കുവെച്ച് മൃണാൽ ഠാക്കൂർ

കരയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ബോളിവുഡ് താരം മൃണാള്‍ ഠാക്കൂര്‍. ആരാധകരെ ആശങ്കാകുലരാക്കി ചൊവ്വാഴ്‌ചയാണ് മൃണാള്‍ ഠാക്കൂര്‍ തന്‍റെ കരയുന്ന ചിത്രം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്. 'നിഷ്‌കളങ്കവും ദുർബ്ബലവും' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

'ഇന്നലെ കഠിനമായിരുന്നു, എന്നാൽ ഇന്ന് ഞാൻ ശക്തയും ബുദ്ധിമതിയും സന്തോഷവതിയുമാണ്! എല്ലാവരുടെയും കഥകളിൽ അവർ ഉറക്കെ വായിക്കാത്ത പേജുകൾ ഉണ്ടാകും, പക്ഷേ എന്‍റെ കഥയിലെ ആ പേജുകള്‍ ഉച്ചത്തില്‍ വായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം, ഞാൻ പഠിച്ച പാഠം മറ്റുള്ളവരും പഠിക്കേണ്ടതുണ്ട്. ഒരു ദിവസം ഒരു സമയം തെരഞ്ഞെടുക്കുക. നിഷ്‌കളങ്കവും ദുർബ്ബലവും ആകുന്നതില്‍ കുഴപ്പമില്ല.' - കരയുന്ന ചിത്രത്തില്‍ ഇപ്രകാരം കുറിച്ച് കൊണ്ടാണ് മൃണാള്‍ ഠാക്കൂര്‍ ചിത്രം പങ്കുവച്ചത്.

Mrunal Thakur shares a crying picture  I felt extremely low  Mrunal Thakur  അങ്ങേയറ്റം ദുര്‍ബലമായി തോന്നി  കരയുന്ന ചിത്രം പങ്കുവെച്ച് മൃണാൽ ഠാക്കൂർ  ചിത്രം പങ്കുവെച്ച് മൃണാൽ ഠാക്കൂർ  മൃണാൽ ഠാക്കൂർ  മൃണാള്‍  സീതാ രാമം  ദുൽഖർ സൽമാന്‍  ഗുമ്ര  ആദിത്യ റോയ്‌ കപുര്‍  ഗുമ്രയില്‍ മൃണാള്‍ ഠാക്കൂര്‍  ആദിത്യ റോയ് കപൂറിനൊപ്പം മൃണാള്‍ ഠാക്കൂര്‍  ദുല്‍ഖറിനൊപ്പം മൃണാള്‍ ഠാക്കൂര്‍  പിപ്പ  പൂജാ മേരി ജാൻ
അങ്ങേയറ്റം ദുര്‍ബലമായി തോന്നി

പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് താരത്തിന്‍റെ ആരാധകരും രംഗത്തെത്തി. കരയുന്ന മൃണാള്‍ ഠാക്കൂറിന്‍റെ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. എല്ലാ വിഷമകരമായ സാഹചര്യങ്ങളിലും ശക്തമായി മുന്നേറാന്‍ താരത്തിന് ആരാധകര്‍ ആശംസകളും അറിയിച്ചു.

കരയുന്ന ചിത്രത്തിന് പിന്നാലെ മൃണാള്‍ ചിരിക്കുന്ന മുഖത്തോടു കൂടിയുള്ള ഒരു വീഡിയോയും മൃണാള്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചു. 'വളരെ ദുര്‍ബലയാണെന്ന് തോന്നിയ സമയത്താണ് ഞാന്‍ ആ ചിത്രം എടുത്തത്. പക്ഷേ ഇന്ന് ഞാന്‍ വളരെ സന്തോഷവതിയാണ്.' -മൃണാള്‍ ഠാക്കൂര്‍ വീഡിയോയില്‍ പറഞ്ഞു.

ദുൽഖർ സൽമാനൊപ്പമുള്ള 'സീതാ രാമം' എന്ന റൊമാന്‍റിക് ഡ്രാമ ചിത്രത്തിലാണ് മൃണാൾ ഠാക്കൂര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം രശ്‌മിക മന്ദാനയും സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ്‌ കുമാര്‍ -ഇമ്രാന്‍ ഹാഷ്‌മി ചിത്രം 'സെൽഫി'യിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. സെല്‍ഫിയിലെ ഒരു ഐറ്റം ഡാന്‍സിലാണ് മൃണാള്‍ പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ മലയാള ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്കായ 'സെല്‍ഫി'യ്‌ക്ക് ബോക്‌സ്‌ ഓഫീസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞില്ല.

ആക്ഷൻ ത്രില്ലർ ചിത്രമായ 'ഗുമ്ര'യാണ് താരത്തിന്‍റെ പുതിയ പ്രോജക്‌ട്. ആദിത്യ റോയ് കപൂര്‍ ആണ് 'ഗുമ്ര'യില്‍ മൃണാളിന്‍റെ നായകനായെത്തുന്നത്. 2023 ഏപ്രില്‍ ഏഴിനാകും ചിത്രം തിയേറ്ററുകളില്‍ എത്തുക.

2019ൽ പുറത്തിറങ്ങിയ 'തടം' എന്ന തമിഴ് ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് നവാഗതനായ വർധൻ കേത്കർ സംവിധാനം ചെയ്യുന്ന 'ഗുമ്ര'. മഗിഴ്‌ തിരുമേനി സംവിധാനം ചെയ്‌ത സിനിമയില്‍ അരുൺ വിജയും തന്യ ഹോപ്പെയുമാണ് സുപ്രധാന വേഷങ്ങളിൽ എത്തിയത്.

ഇഷാൻ ഖട്ടറിനൊപ്പമുള്ള പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രം 'പിപ്പ'യാണ് മൃണാളിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. 'പിപ്പ'യുടെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നടി ഹുമ ഖുറേഷിയ്‌ക്കൊപ്പമുള്ള 'പൂജാ മേരി ജാൻ' ആണ് മൃണാള്‍ ഠാക്കൂറിന്‍റെ മറ്റൊരു പുതിയ ചിത്രം.

Also Read: ഗ്ലാമറസ്സായി മൃണാള്‍ ഠാക്കൂര്‍, ആക്ഷനുമായി അക്ഷയ്‌ കുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.