ETV Bharat / entertainment

സാം മനേക്‌ഷായുടെ ജീവിതം പറയുന്ന 'സാം ബഹാദൂർ' ; ഡിസംബർ 1 ന് ചിത്രം തിയേറ്ററുകളില്‍ - Ronnie Screwvala sam Bahadur

Sam Bahadur Will be Released on December 1 : രാജ്യത്തെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്ന സാം മനേക്‌ഷായുടെ ജീവിതം പറയുന്ന ചിത്രമാണ് 'സാം ബഹാദൂർ'. ടൈറ്റില്‍ റോളില്‍ വിക്കി കൗശല്‍.

sam bahadoor released o n december1  india first field marshal sam maneksha  direction meghna gulsar  vikki kaushal title role  fathima sana shaikh sanya malhothra neeraj kabi  rony screw wala producer  മാതാപിതാക്കള്‍ ഹോര്മു‍സ്ജിയും ഹില്ല മനേക്ഷയും  ഗുൽസാർ വരികൾ  ശങ്കർ എഹ്‌സാൻ ലോയ് സംഗീതം  ലോകമഹായുദ്ധത്തിൽ ബർമയിൽ നടന്ന പോരാട്ടം മുതൽ
sam-bahadoor-released-o-n-december1
author img

By ETV Bharat Kerala Team

Published : Nov 28, 2023, 1:06 PM IST

ഫീൽഡ് മാർഷൽ സാം മനേക്‌ഷായുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സാം ബഹാദൂർ' (Sam Bahadur)ഡിസംബർ 1ന് തിയേറ്ററുകളില്‍. വിക്കി കൗശൽ (Vicky Kaushal) ടൈറ്റിൽ റോളിലും ഫാത്തിമ സന ഷെയ്ഖ്, സന്യ മൽഹോത്ര, നീരജ് കബി, എഡ്വേർഡ് സോണൻബ്ലിക്, മുഹമ്മദ് സീഷൻ അയ്യൂബ് തുടങ്ങിയവരും അണിനിരക്കുന്ന ഈ ചിത്രം RSVP മുവീസിന്‍റെ ബാനറിൽ റോണി സ്ക്ര്യൂവാലയാണ് നിർമ്മിക്കുന്നത്. ഭവാനി അയ്യർ, ശന്തനു ശ്രീവാസ്തവ എന്നിവർക്കൊപ്പം സംവിധായികയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. ഗുൽസാർ വരികൾ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശങ്കർ എഹ്‌സാൻ ലോയ് സംഗീതം പകരുന്നു.

ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ്‌ സാം ഹോർമുസ്‌ജി സാം ബഹാദൂർ ജംഷെഡ്‌ജി മനേക്‌ഷാ. 1914 ഏപ്രിൽ 3ന് ജനിച്ച അദ്ദേഹം 2008 ജൂൺ 27നാണ് അന്തരിച്ചത്. നൈനിറ്റാളിലെ ഷർവുഡ് കോളജിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളജിലുമായിരുന്നു പഠനം. പാഴ്‌സി മാതാപിതാക്കളായ ഹോർമുസ്‌ജിയുടെയും ഹില്ല മനേക്ഷായുടെയും മകനായി ജനിച്ച സാം ഹോർമുസ്‌ജി ഫ്രാംജി ജംഷഡ്‌ജി മനേക്‌ഷാ പഞ്ചാബിലെ അമൃത്‌സറിലാണ് വളർന്നത്. നല്ല വിദ്യാർഥിയായിരുന്ന അവന് ഗൈനക്കോളജിസ്റ്റായ പിതാവിനെപ്പോലെ ലണ്ടനിൽ പോയി വൈദ്യശാസ്ത്രം പഠിക്കാനായിരുന്നു ആഗ്രഹം.

പക്ഷേ വിദേശ വിദ്യാഭ്യാസം താങ്ങാൻ കഴിയാത്തതിനാൽ ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. തുടർന്ന് 1932 ഒക്‌ടോബർ 1ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 40 കേഡറ്റുകളുടെ ആദ്യ ബാച്ചിന്‍റെ ഭാഗമായി.

ലോകമഹായുദ്ധത്തിൽ (world war) ബർമയിൽ നടന്ന പോരാട്ടം മുതൽ വിവിധ ഘട്ടങ്ങളിലൂടെ സാം മനേക്‌ഷായുടെ ജീവിതം ഇന്ത്യ കണ്ടു. 1947ലെ വിഭജനത്തിനും കശ്‌മീര്‍ പ്രവേശനത്തിനും, 1962ലെ ചൈനയ്‌ക്കെതിരായ യുദ്ധത്തിലെ പരാജയത്തിനും ഒടുവിൽ 1971ലെ യുദ്ധത്തിലെ വിജയവും, ബംഗ്ലാദേശിന്‍റെ രൂപീകരണവും ഉൾപ്പെടുത്തി ഒരുക്കുന്ന ഈ സിനിമ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ അനേകം നാഴികക്കല്ലുകൾ വെളിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്‍റെ ചരിത്രവും വളർച്ചയും കാണിക്കുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധവും പാകിസ്ഥാനെ പരാജയപ്പെടുത്താൻ അവർ എങ്ങനെ ഒരുമിച്ച് പ്രവർത്തിച്ചുവെന്നും ചിത്രം ആവിഷ്‌കരിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫാത്തിമ സന ​​ഷെയ്ഖും സാമിന്‍റെ ഭാര്യ സിലു എന്ന കഥാപാത്രത്തെ സന്യ മൽഹോത്രയും അവതരിപ്പിക്കുന്നു. ജവഹർലാൽ നെഹ്‌റുവായി നീരജ് കബിയും യഹ്യ ഖാൻ ആയി മുഹമ്മദ് സീഷൻ അയ്യൂബും എത്തുന്നു.

Read more : സ്വര്‍ണ വര്‍ണമേകി മലൈക അറോറ, ഏഴഴകേകി മാളവിക മോഹന്‍; താരങ്ങളുടെ പുതിയ ചിത്രങ്ങള്‍

സാം മനേക്‌ഷായെ കുറിച്ചുള്ള ഈ സിനിമ ഗംഭീരനായ ഉദ്യോഗസ്ഥനും മാന്യനുമായ അദ്ദേഹത്തിന് ഒരു എളിയ ആദരവാണ്. ഇന്ത്യൻ സായുധ സേന ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തിൽ അഭിമാനം ഉണർത്തുന്നു. അവരുടെ വീര കഥകളും ബഹുമാനവും സമഗ്രതയും അദ്വിതീയമായ രാജ്യസ്നേഹത്തെ പ്രചോദിപ്പിക്കുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.