ETV Bharat / entertainment

'ആ അറ്റാക്കില്‍ ഞാന്‍ മരിച്ചു പോകുമെന്ന്‌ എല്ലാവരും പറഞ്ഞു, മമ്മൂക്കയാണ് സഹായിച്ചത്': മോളി കണ്ണമാലി

Molly Kannamaly about Mammootty: ജീവിതത്തില്‍ തളര്‍ന്നു പോയ സാഹതര്യത്തില്‍ മമ്മൂട്ടിയാണ് തന്നെ സഹായിച്ചതെന്ന് മോളി കണ്ണമാലി. വല്ലാതെ കടത്തിലായിരുന്ന സമയത്താണ് മമ്മൂട്ടിയുടെ സഹായമെത്തിയത്.

മോളി കണ്ണമാലി  Molly Kannamaly  Mammootty  Molly Kannamaly about Mammootty  Mammootty helping hands  മമ്മൂക്ക  മമ്മൂട്ടി  Molly Kannamaly in news  Molly Kannamaly Hollywood debut  Molly Kannamaly about Hollywood debut  Molly Kannamaly movies  ചാള മേരി  ടുമോറോ
'ആ അറ്റാക്കില്‍ ഞാന്‍ മരിച്ചു പോകുമെന്ന്‌ എല്ലാവരും പറഞ്ഞു, മമ്മൂക്കയാണ് സഹായിച്ചത്': മോളി കണ്ണമാലി
author img

By

Published : Oct 22, 2022, 11:19 AM IST

Molly Kannamaly in news: മിനി സ്‌ക്രീനിലൂടെ ബിഗ്‌ സ്‌ക്രീനിലെത്തിയ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മോളി കണ്ണമാലി. അടുത്ത ദിവസങ്ങളിലായി മോളി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തി ഇപ്പോള്‍ ഹോളിവുഡിലും അഭിനയിക്കാനൊരുങ്ങുകയാണ് മോളി.

Molly Kannamaly Hollywood debut: 'ടുമോറോ' എന്ന ഹോളിവുഡ് സിനിമയിലൂടെയാണ് മോളി ഹോളിവുഡിലെത്തുന്നത്. ഏഴ്‌ കഥകള്‍ ഉള്‍പ്പെടുന്ന ആന്തോളജി ചിത്രമാണ് 'ടുമോറോ'. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ്‌.കെ മാത്യുവാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുക. ജോയ്‌.കെ മാത്യുവുമായുള്ള പരിചയത്തെ തുടര്‍ന്നാണ് തന്നെ തെരഞ്ഞെടുത്തതെന്ന് മോളി പറഞ്ഞിരുന്നു.

Molly Kannamaly about Mammootty: ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ചുള്ള മോളിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ജീവിതത്തില്‍ തളര്‍ന്നുപോയ സമയത്ത് തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്നാണ് നടി പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

"എനിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടുപോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്‍റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്‍റെ ആരോഗ്യം ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്‌തു കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെയൊന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ കെയര്‍ ചെയ്യാനും ആളില്ല.

നല്ല പ്രായത്തില്‍ തന്നെ എനിക്ക്‌ പ്രഷര്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് കുറച്ച് പൈസയൊക്കെ ഉണ്ടാക്കി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും തളര്‍ന്ന് പോയിരുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നത് സ്‌റ്റേജ് ഷോയില്‍ കേറാന്‍ നില്‍ക്കുന്ന സമയത്തായിരുന്നു. അന്ന് എല്ലാവരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നായിരുന്നു. അങ്ങനെ വല്ലാതെ കടത്തിലായി പോയിരുന്നു. മമ്മൂക്ക പറഞ്ഞിട്ട് ആന്‍റോ ജോസഫ്‌ അപ്പോഴാണ് പൈസ കൊണ്ടു തന്നത്. പിന്നെ ഞാന്‍ അദ്ദേഹത്തോട് പൈസക്ക് ചോദിച്ചിട്ടില്ല." -മോളി കണ്ണമാലി പറഞ്ഞു.

Molly Kannamaly about Hollywood debut: ഹോളിവുഡില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതിനെ കുറിച്ചും മോളി മനസ്സു തുറന്നു. ഹോളിവുഡ്‌ സിനിമയുടെ കഥ കേട്ട് താന്‍ കരഞ്ഞു പോയെന്നാണ് മോളി പറയുന്നത്. തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന വ്യക്തിയാണ് ജോയ്‌ എന്നും നടി പറഞ്ഞു. "നമുക്കൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞു. റെഡിയാണെന്ന് ഞാനും പറഞ്ഞു. എന്‍റെ ജീവിതത്തില്‍ ഒരു സംവിധായകനും എന്നോട് കഥ പറഞ്ഞിട്ടില്ല. ജോയി കഥ പറയുകയും അഭിനയിച്ച് കാണിക്കുകയും ചെയ്‌തു. ജോയിയുടെ അഭിനയം എന്‍റെ മനസ്സില്‍ കൊണ്ടു. അവസാനത്തെ ഡയലോഗുകള്‍ നല്ല മൂര്‍ച്ചയുള്ളതാണ്. അത് കേട്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു. എന്‍റെ ജീവിതവും ആ വാക്കുകളും ഏകദേശം പൊരുത്തപ്പെട്ടതായിരുന്നു."-മോളി പറഞ്ഞു.

Molly Kannamaly movies: ചാള മേരി എന്ന സീരിയല്‍ കഥാപാത്രത്തിലൂടെയാണ് മോളി പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ റോളുകളിലെത്തി. 'പുതിയ തീരങ്ങള്‍', 'അമര്‍ അക്‌ബര്‍ അന്തോണി' എന്നീ സിനിമകളിലെ വേഷവും മോളിയെ കൂടുതല്‍ ജനപ്രിയയാക്കി.

Also Read: മമ്മൂട്ടിയുടെ 'കാതല്‍' ആരംഭിച്ചു; ചടങ്ങില്‍ പങ്കെടുത്ത് പ്രമുഖര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.