ETV Bharat / entertainment

'മലൈക്കോട്ടൈ വാലിബൻ' വരുന്നത് രണ്ട് ഭാഗങ്ങളായി? ആവേശത്തിൽ ആരാധകർ - മലൈക്കോട്ടൈ വാലിബൻ രണ്ടാം ഭാഗം

Malaikottai Vaaliban Sequel : ഒരു സിനിമയിൽ അവസാനിക്കുന്ന ചിത്രമല്ല 'മലൈക്കോട്ടൈ വാലിബൻ' എന്നും രണ്ടു ഭാഗങ്ങളായാകും അതിന്‍റെ കഥ പ്രേക്ഷകരിലേക്കെത്തുക എന്നുമാണ് റിപ്പോർട്ടുകൾ

Malaikottai Vaaliban sequel  Mohanlal Lijo Jose Pellissery movie  മലൈക്കോട്ടൈ വാലിബൻ രണ്ടാം ഭാഗം  മോഹൻലാൽ
Malaikottai Vaaliban sequel
author img

By ETV Bharat Kerala Team

Published : Jan 17, 2024, 4:31 PM IST

സിനിമാപ്രേമികൾ ഒന്നടങ്കം ആവേശപൂർവം കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്‍റെ 'മലൈക്കോട്ടൈ വാലിബൻ'. ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കുമായി ആവേശപൂർവമാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത് (Report regarding sequel for Malaikottai Vaaliban movie).

'മലൈക്കോട്ടൈ വാലിബൻ' രണ്ട് ഭാഗങ്ങിൽ ഒരുങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒരു സിനിമയിൽ അവസാനിക്കുന്ന ചിത്രമല്ല 'വാലിബനെ'ന്നും അതിന്‍റെ കഥ രണ്ടു ഭാഗങ്ങളായാകും പ്രേക്ഷകരിലേക്കെത്തുക എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും.

നേരത്തെ 'റംബാൻ' എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം മോഹൻലാൽ ലിജോ ജോസുമായി വീണ്ടും കൈ കോർക്കുന്നുവെന്ന് വാർത്ത പുറത്തുവന്നിരുന്നു. വാലിബന്‍റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോർക്കുക എന്നാണ് ആരാധകരുടെ അനുമാനം. ജനുവരി 25ന് 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

'നായകൻ, ആമേൻ' തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖും സംവിധായകനും ചേർന്നാണ് പിരിയഡ് - ആക്ഷൻ - ഫാന്‍റസി - ത്രില്ലർ ചിത്രമായ 'മലൈക്കോട്ട വാലിബ'ന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സും കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസും അനൂപിന്‍റെ മാക്‌സ് ലാബും വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് 'വാലിബ'ന്‍റെ നിർമാണം.

മലയാള സിനിമയിലെ ഏറ്റവും വലിയ ഓവർസീസ് റിലീസിന് കൂടിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ ചിത്രം ഓവർസീസിൽ 175ൽ പരം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികൾക്കാണ് വരും നാളുകളിൽ 'വാലിബൻ' ടീം കോപ്പുകൂട്ടുന്നതെന്നാണ് വിവരം.

മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്‌ദ്, മനോജ് മോസസ്, കഥ നന്ദി, മണികണ്‌ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് 'വാലിബനി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസിന്‍റെ ചുരുളി സിനിമയ്‌ക്കായി കാമറ ചലിപ്പിച്ച മധു നീലകണ്‌ഠൻ ആണ് 'വാലിബ'ന് വേണ്ടിയും ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ദീപു ജോസഫ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. റോണക്‌സ് സേവ്യറാണ് മേക്കപ്പ് ആർട്ടിസ്റ്റ്. പി ആർ ഒ - പ്രതീഷ് ശേഖർ.

ALSO READ: ഈ വെല്ലുവിളി ഏറ്റെടുക്കാൻ റെഡിയാണോ? 'വാലിബൻ ചലഞ്ചു'മായി മോഹന്‍ലാല്‍, വീഡിയോ വൈറൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.