ETV Bharat / entertainment

നടന വിസ്‌മയത്തിന്‍റെ 62 വര്‍ഷങ്ങള്‍! അറിയാം, റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ - Mohanlal once again with Pulimurugan team

Mohanlal career: അഭിനയ ജീവിതത്തിന്‍റെ 48 വര്‍ഷങ്ങള്‍... നാല്‌ പതിറ്റാണ്ടുകളിലായി 400ല്‍ പരം ചിത്രങ്ങള്‍... റിലീസിനൊരുങ്ങുന്ന നിരവധി ചിത്രങ്ങള്‍...

Mohanlal upcoming movies  നടന വിസ്‌മയത്തിന്‍റെ 62 വര്‍ഷങ്ങള്‍  റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍  Mohanlal career  Mohanlal career  Mohanlal achievements  Mohanlal as a villain  Mohanlal as a director  Mohanlal movie Barroz  വീണ്ടും ജീത്തു ജോസഫിനൊപ്പം  പുലിമുരുകന് ശേഷം മോണ്‍സ്‌റ്റര്‍  12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിനൊപ്പം  പൃഥ്വിക്കൊപ്പം മൂന്നാം വട്ടം  Mohanlal Prithviraj movies  Mohanlal Shaji Kailas movies  Mohanlal once again with Pulimurugan team  Mohanlal Jeethu Joseph Ram
നടന വിസ്‌മയത്തിന്‍റെ 62 വര്‍ഷങ്ങള്‍! അറിയാം, റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍
author img

By

Published : May 21, 2022, 1:52 PM IST

Mohanlal birthday: മലയാളത്തിന്‍റെ നടന വിസ്‌മയം മോഹന്‍ലാലിന്‍റെ 62ാം ജന്മദിനമാണ് ഇന്ന്‌. താരത്തിന്‍റെ ഈ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സെലിബ്രിറ്റികളും ആരാധകരും. സഹതാരങ്ങളും ആരാധകരും രാവിലെ തന്നെ താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. മോഹന്‍ലാലിന്‍റെ ഹാഷ്‌ടാഗുകള്‍ ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്.

Mohanlal achievements: അഭിനയ ജീവിതത്തിന്‍റെ 48 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് താരമിപ്പോള്‍. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി നാല്‌ പതിറ്റാണ്ടുകളിലായി അദ്ദേഹം നടനമാടിയത്‌ 400ല്‍ പരം സിനിമകളില്‍. പദ്‌മശ്രീ, പദ്‌മ ഭൂഷണ്‍ ഉള്‍പ്പെടെ നിരവധി കേന്ദ്ര-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇനിയും ഏറ്റുവാങ്ങാന്‍ എത്രയോ പുരസ്‌കാരങ്ങള്‍ ബാക്കി...

Mohanlal as a villain: വില്ലനായെത്തി നടനായി സ്‌ക്രീനില്‍ തിളങ്ങി. പതിനെട്ടാം വയസ്സില്‍ 1978ല്‍ 'തിരനോട്ട'ത്തിലൂടെ ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തിയെങ്കിലും 1980ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക്‌ ചിത്രം ;മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ആയിരുന്നു ആദ്യം പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്‍റെ ചിത്രം. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ മോഹന്‍ലാലിന് വില്ലന്‍ വേഷമായിരുന്നു. പിന്നീട് 1986ല്‍ പുറത്തിറങ്ങിയ 'രാജാവിന്‍റെ മകനി'ലൂടെ അദ്ദേഹത്തിന്‍റെ താരമൂല്യം ഉയര്‍ന്നു.

Mohanlal as a director: 1978ല്‍ തുടങ്ങി 2022ല്‍ എത്തിനില്‍ക്കുമ്പോഴും മോഹന്‍ലാല്‍ എന്ന അഭിനയകുലപതിയുടെ താരമൂല്യത്തിന് കോട്ടം സംഭവിച്ചിട്ടില്ല. തന്‍റെ അഭിനയ ജീവിതത്തില്‍ നിന്നും മറ്റൊരു ചുവടുകൂടി വച്ചിരിക്കുയാണിപ്പോള്‍ താരം. നാളിത്രയും ക്യാമറയ്‌ക്ക് മുന്നില്‍ മാത്രം പ്രത്യക്ഷപ്പെട്ട താരം സംവിധായകന്‍ എന്ന റോളിലേയ്‌ക്കും കടന്നിരിക്കുകയാണ്. കരിയറിലെ മറ്റൊരു ചുവടുവയ്‌പ്പിലേക്ക്‌ താരം കടക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്.

Mohanlal movie Barroz: 'ബറോസ്‌' ആണ് മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തിലൊരുങ്ങുന്ന ചിത്രം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്നതും. 2019ലായിരുന്നു 'ബറോസി'ന്‍റെ പ്രഖ്യാപനം. 2021മാര്‍ച്ച്‌ 24നായിരുന്നു ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച്‌. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്‌' ഒരുക്കുന്നത്‌. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. ഇതുവരെ കാണാത്ത വ്യത്യസ്‌തമായൊരു ഗെറ്റപ്പിലാണ് താരം 'ബറോസി'ല്‍ എത്തുന്നത്‌.

വീണ്ടും ജീത്തു ജോസഫിനൊപ്പം | Mohanlal Jeethu Joseph Ram | ബറോസിനെ കൂടാതെ കൈ നിറയെ ചിത്രങ്ങളാണ് ഈ വര്‍ഷം താരത്തെ കാത്തിരിക്കുന്നത്‌. മോഹന്‍ലാല്‍-ജീത്തു ജോസഫ്‌ ചിത്രങ്ങള്‍ക്ക്‌ ആരാധകരേറെയാണ്. 'ദൃശ്യം', 'ദൃശ്യം 2', 'ട്വല്‍ത്ത്‌ മാന്‍' എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങള്‍. ഏറ്റവും ഒടുവിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ട്വല്‍ത്ത്‌ മാന്‍'. ഡയറക്‌ട്‌ ഒടിടി റിലീസായി മെയ്‌ 20ന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്‌. അടുത്തതായി 'റാം' ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്‌. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചനയും ജീത്തു ജോസഫ്‌ ആണ്. തൃഷയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തുക. 'റാമി'ന്‍റെ പുതിയ ഷെഡ്യൂള്‍ (യുകെ ഷെഡ്യൂള്‍) ജൂണ്‍ അവസാനം പുനരാരംഭിക്കുമെന്നാണ് സൂചന. കൊവിഡ്‌ വ്യാപനവും ലോക്‌ഡൗണുമാണ് സിനിമയുടെ പ്രദര്‍ശനം നീണ്ടുപോകാന്‍ കാരണമായത്‌.

പുലിമുരുകന് ശേഷം മോണ്‍സ്‌റ്റര്‍ | Mohanlal once again with Pulimurugan team | മോഹന്‍ലാലിന്‍റെ ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം 'പുലിമുരുകന്‍' ടീം 'മോണ്‍സ്‌റ്ററി'ലൂടെ വീണ്ടും ഒന്നിക്കുകയാണ്. വൈശാഖ്‌, ഉദയകൃഷ്‌ണ, മോഹന്‍ലാല്‍ എന്നീ കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ലക്കി സിംഗ്‌ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിനൊപ്പം | Mohanlal Shaji Kailas movies | നിരവധി സൂപ്പര്‍ഹിറ്റുകളാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്‌. 2009ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ 'റെഡ്‌ ചില്ലീസി'ലായിരുന്നു മോഹന്‍ലാലും ഷാജി കൈലാസും ഏറ്റവും ഒടിവിലായി ഒന്നിച്ചത്‌. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 'എലോണ്‍' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. റെക്കോര്‍ഡ്‌ വേഗത്തിലായിരുന്നു 'എലോണി'ന്‍റെ ചിത്രീകരണം. 18 ദിവസം കൊണ്ടാണ്‌ 'എലോണ്‍' ചിത്രീകരിച്ചത്‌.

പൃഥ്വിക്കൊപ്പം മൂന്നാം വട്ടം | Mohanlal Prithviraj movies | മലയാള സിനിമയിലെ ബോക്‌സ്‌ഓഫീസ്‌ വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ പിറന്ന ചിത്രം 200 കോടി ക്ലബ്ബിലിടം പിടിച്ച് മലയാള സിനിമയ്‌ക്ക് പുതിയൊരു വാതില്‍ തുറന്നുകൊടുത്തു. 'ലൂസിഫര്‍' പുറത്തിറങ്ങി മൂന്ന് മാസങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ പൃഥ്വിയും മുരളി ഗോപിയും ചേര്‍ന്ന് സിനിമയുടെ രണ്ടാം ഭാഗമായ 'എമ്പുരാനും' പ്രഖ്യാപിച്ചു. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് പൃഥ്വി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. 'ലൂസിഫര്‍' വിജയമായതിനാലാണ്‌ തുടര്‍ഭാഗം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും പൃഥ്വിരാജ്‌ പറഞ്ഞിരുന്നു.

Also Read: സേതുമാധവന്‍ മുതല്‍ വലിയകത്ത് മൂസ വരെ, മോഹന്‍ലാലിന്‍റെ മികച്ച കഥാപാത്രങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.