ETV Bharat / entertainment

'സിംബ ഒരു തമാശ പറഞ്ഞു'; വളര്‍ത്തുനായയ്‌ക്കൊപ്പം തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോഹന്‍ലാല്‍ - Mohanlal shares a cute pic

സിംബയ്‌ക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ലാലേട്ടന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മനോഹരമായൊരു അടിക്കുറിപ്പോടു കൂടിയായിരുന്നു താരത്തിന്‍റെ പോസ്‌റ്റ്

സിംബ ഒരു തമാശ പറഞ്ഞു  സിംബ  തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോഹന്‍ലാല്‍  മോഹന്‍ലാല്‍  മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍  Mohanlal  Mohanlal shares a cute pic with his pet Simba  Mohanlal shares a cute pic  Simba
വളര്‍ത്തു നായക്കൊപ്പം തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോഹന്‍ലാല്‍
author img

By

Published : Jun 15, 2023, 11:01 PM IST

ന്‍റെ വളര്‍ത്തു നായക്കൊപ്പം കളിച്ചും ചിരിച്ചും മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ Mohanlal. സിംബ Simba എന്ന് പേരിട്ടിരിക്കുന്ന വളര്‍ത്തു നായക്കൊപ്പമുള്ള രസകരമായൊരു നിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

ഈ നിഷ്‌കളങ്കമായ ചിത്രത്തിന് പ്രത്യേകിച്ചൊരു അടിക്കുറിപ്പിന്‍റെ ആവശ്യമില്ലെങ്കില്‍ കൂടിയും രസകരമായൊരു അടിക്കുറിപ്പോടു കൂടിയാണ് താരം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'സിംബ ഒരു തമാശ പറഞ്ഞു' - എന്നാണ് മോഹന്‍ലാല്‍ ഇന്‍സ്‌റ്റഗ്രാമിലും ഫേസ്‌ബുക്കിലും കുറിച്ചിരിക്കുന്നത്. വളര്‍ത്തു നായയുടെ അരികില്‍ ഇരുന്ന് അതിനെ നോക്കി പൊട്ടിച്ചിരിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാനാവുക.

  • " class="align-text-top noRightClick twitterSection" data="">

താരത്തിന്‍റെ ഈ പോസ്‌റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പോസ്‌റ്റ് പങ്കുവച്ച് രണ്ട് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രത്തിന് മൂന്ന് ലക്ഷത്തോടടുപ്പിച്ച് ലൈക്കുകള്‍ കിട്ടി. നിരവധി രസകരമായ കമന്‍റുകളും, ഹാര്‍ട്ട്, ഫയര്‍ ഇമോജമികളും ഒഴുകിയെത്തി.

'സിംബയുടെ പോരാട്ടം സിംഹത്തിനോടാണ്' - ഒരു ആരാധകന്‍ കുറിച്ചു. 'ലാലേട്ടാ, നാല് വയസ് മുതല്‍ ഞാന്‍ ലാലേട്ടന്‍റെ ആരാധകനാണ്.' - മറ്റൊരാള്‍ കുറിച്ചു. 'ലാലേട്ടന്‍ എങ്കിലെ സിംബയോട് പറ, ഐ ലൗവ് യൂന്ന്', 'സൂപ്പര്‍ സിംബ കുട്ടന്‍ ആന്‍ഡ് ലാലേട്ടന്‍', 'സിംഹം മറ്റൊരു സിംബയെ കണ്ടുമുട്ടുമ്പോൾ' - തുടങ്ങീ നിരവധി കമന്‍റുകളാണ് കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തന്‍റെ സ്വകാര്യ നിമിഷങ്ങളും പ്രൊഫഷണല്‍ വിശേഷങ്ങളും എല്ലായിപ്പോഴും മോഹന്‍ലാല്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം ഒരു വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍ ഡോ. ജയ്‌സണ്‍ പോള്‍സണ്ണിനൊപ്പമുള്ള ബൈസൈപ്‌സ്‌ വ്യായാമ വീഡിയോയാണ് താരം പങ്കുവച്ചത്. ബൈസൈപ്‌സ് ഇമോജികള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്‍റെ പോസ്‌റ്റ്.

മോഹന്‍ലാലിന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ക്കും നിരവധി കമന്‍റുകളാണ് ലഭിച്ചത്. 'ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍റെ അല്ലേല്‍ അവളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്താണ് ആരോഗ്യം. ആരോഗ്യം ഉള്ള മനുഷ്യന് മാത്രമേ അനായാസം അവന്‍റെ ആഗ്രഹങ്ങൾക്ക് വേണ്ടി പരിശ്രമിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ ഈ പ്രായത്തിലും തന്‍റെ ആരോഗ്യം ഒരു സ്വത്ത് പോലെ സംരക്ഷിച്ചു കൊണ്ടുപോകുന്ന ലാലേട്ടൻ പുതിയ തലമുറയിലെ കുട്ടികൾക്ക് പോലും പ്രചോദനം ആണ്.' - ഇപ്രകാരമായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്‌.

അടുത്തിടെ താരം ജപ്പാന്‍ സന്ദര്‍ശനം നടത്തിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സിനിമകളെ പോലെ യാത്രകളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്‍റെ ജപ്പാന്‍ യാത്ര.

ജപ്പാനില്‍ ചെറി വസന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. 'ചെറി പൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വിചിത്രമാണ് !' - എന്ന കൊബയാഷി ഇസ്സയുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ടാണ് താരം പോസ്‌റ്റ് പങ്കുവച്ചത്. ജപ്പാനിലെ ഹിരോഷിമ പാര്‍ക്കില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്.

ലോകത്തെ ഏറ്റവും മനോഹരമായ കാഴ്‌ചകളില്‍ ഒന്നാണ് ചെറി വസന്തമെന്നും നീണ്ട നാളുകള്‍ക്ക് ശേഷമുള്ള ഹോളിഡേ ട്രിപ്പാണ് ജപ്പാനിലേയ്‌ക്കുള്ളതെന്നും യാത്രാവേളയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എല്ലാ വര്‍ഷവും താന്‍ ജപ്പാനില്‍ പോകാറുണ്ടായിരുന്നു എന്നും കൊവിഡ് സാഹചര്യം ഉണ്ടായിരുന്നതിനാല്‍ ആ യാത്ര മുടങ്ങിയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

അതേസമയം 'മലൈക്കോട്ടൈ വാലിബന്‍' ആണ് മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്‌ടുകളില്‍ ഒന്ന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് അടുത്തിടെയാണ് പാക്കപ്പ് പറഞ്ഞത്. ഈ അവസരത്തില്‍ മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പ്രതികരിച്ചിരുന്നു. ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂവെന്നാണ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. കൂടാതെ 'മലൈക്കോട്ടൈ വാലിബന്‍' ലിജോയുടെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

Also Read: ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ : മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.