ETV Bharat / entertainment

'ബറോസ്‌ ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍.. വലിയൊരു സിനിമ ആയേ ഇറക്കൂ': മോഹന്‍ലാല്‍ - Barroz announcement

Mohanlal about Barroz: 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്‍റെ കഥയാണ് ബറോസ്. ബിഗ്‌ ബോസ്‌ സീസണ്‍ നാലിന്‍റെ വേദിയില്‍ വച്ചായിരുന്നു 'ബറോസി'നെ കുറിച്ചുള്ള മോഹന്‍ലാലിന്‍റെ പ്രഖ്യാപനം.

Barroz will present international platform  ബറോസ്‌ ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍  Mohanlal about Barroz  Barroz updation  Barroz shooting  Barroz theme  Barroz announcement  Barroz cast and crew
'ബറോസ്‌ ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍.. വലിയൊരു സിനിമ ആയേ ഇറക്കൂ': മോഹന്‍ലാല്‍
author img

By

Published : May 22, 2022, 10:52 AM IST

Mohanlal about Barroz: 'ബറോസി'നായുള്ള കാത്തിരിപ്പിലാണ് നാളേറെയായി മോഹന്‍ലാല്‍ ആരാധകര്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് 'ബറോസ്‌'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

Barroz updation: 'ബറോസ്‌' അവതരിപ്പിക്കുന്നത്‌ ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌. മോഹന്‍ലാലാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. ബിഗ്‌ ബോസ്‌ സീസണ്‍ നാലിന്‍റെ വേദിയില്‍ വച്ചായിരുന്നു 'ബറോസി'നെ കുറിച്ചുള്ള മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്‍റെ കഥയാണ് ചിത്രമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Barroz will present international platform: 'ഒരു ത്രീഡി ചിത്രമാണ് 'ബറോസ്‌'. നമ്മളൊരു ഇന്‍റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നത്‌. അതിനുള്ള ഭാഗ്യം എനിക്ക്‌ ഉണ്ടാകട്ടെ. അതിന്‌ വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക്‌ വേണം. അണ്‍യൂഷ്യല്‍ ആയിട്ടുള്ള സിനിമയായിരിക്കും 'ബറോസ്‌'. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്‌. വലിയൊരു സിനിമയായിട്ടെ ഞാന്‍ ഇറക്കുള്ളൂ..' -മോഹന്‍ലാല്‍ പറഞ്ഞു.

Barroz shooting: 'ബറോസി'ന്‍റെ അടുത്ത ഷെഡ്യൂള്‍ ജൂണ്‍ മധ്യത്തില്‍ പോര്‍ച്ചുഗലില്‍ ആരംഭിക്കും. പോര്‍ച്ചുഗലിന് പുറമെ ആംസ്‌റ്റര്‍ഡാമിലും ചിത്രീകരണം ആരംഭിക്കും. സിനിമയുടെ ഗോവ ഷെഡ്യൂള്‍ രണ്ട്‌ ദിവസം മുമ്പാണ് പൂര്‍ത്തീകരിച്ചത്‌. ഒരു മാസത്തെ ചിത്രീകരണമായിരുന്നു ഗോവയില്‍ പ്ലാന്‍ ചെയ്‌തിരുന്നത്‌. 'ബറോസ്‌' പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ 'റാമി'ന്‍റെ തുടര്‍ ചിത്രീകരണത്തിലേയ്‌ക്ക്‌ കടക്കും.

Barroz theme: പോര്‍ച്ചുഗീസ്‌ പശ്ചാത്തലമുള്ള പീരീഡ്‌ ഡ്രാമ ചിത്രമാണ് 'ബറോസ്‌'. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് 'ബറോസ്‌'. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്‌' അവകാശിയെ കാത്തിരിക്കുന്നതാണ് ചിത്രപശ്ചാത്തലം.

Barroz announcement: 2019ലായിരുന്നു 'ബറോസി'ന്‍റെ പ്രഖ്യാപനം. 2021 മാര്‍ച്ച്‌ 24നായിരുന്നു ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച്‌. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോ പുന്നൂസിന്‍റെ രചനയിലാണ് മോഹന്‍ലാല്‍ 'ബറോസ്‌' ഒരുക്കുന്നത്‌. മോഹന്‍ലാല്‍ തന്നെയാണ് 'ബറോസി'ല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്‌. ഇതുവരെ കാണാത്ത വ്യത്യസ്‌തമായൊരു ഗെറ്റപ്പിലാണ് താരം 'ബറോസി'ല്‍ എത്തുന്നത്‌.

Barroz cast and crew: മോഹന്‍ലാലിനെ കൂടാതെ പ്രതാപ്‌ പോത്തനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. പാസ്‌ വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‌പാനിഷ്‌ താരങ്ങളും 'ബറോസി'ല്‍ അണിനിരക്കും. ചിത്രത്തില്‍ വാസ്‌കോഡഗാമയുടെ വേഷത്തില്‍ റാഫേലും ഭാര്യയുടെ വേഷത്തില്‍ പാസ്‌ വേഗയും എത്തും. 'സെക്‌സ്‌ ആന്‍ഡ്‌ ലൂസിയ', 'ഓള്‍ റോഡ്‌സ്‌ ലീഡ്‌സ്‌ ടു ഹെവന്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ്‌ വേഗ.

ആശിര്‍വാദ്‌ സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. സന്തോഷ്‌ ശിവന്‍ ആണ് ഛായാഗ്രഹണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. അനീഷ്‌ ഉപാസനയാണ് 'ബറോസി'ന്‍റെ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍.

Also Read: നടന വിസ്‌മയത്തിന്‍റെ 62 വര്‍ഷങ്ങള്‍! അറിയാം, റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.