ETV Bharat / entertainment

മോഹന്‍ലാലിന്‍റെ 'ദൃശ്യം' ഇനി ഇംഗ്ലീഷിലും ; ചിത്രം മറ്റ് വിദേശ ഭാഷകളിലേക്കും - Drishyam release

'ദൃശ്യം' ഫ്രാഞ്ചൈസികളുടെ അവകാശം പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലും ഹോളിവുഡിലും ചിത്രം നിര്‍മിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്

Drishyam franchise to be remade in English  Drishyam franchise  Drishyam franchise is all set to go international  Mohanlal s Drishyam franchise  Mohanlal  Drishyam  മോഹന്‍ലാലിന്‍റെ ദൃശ്യം ഇനി ഇംഗ്ലീഷിലും  മോഹന്‍ലാലിന്‍റെ ദൃശ്യം  മോഹന്‍ലാല്‍  ദൃശ്യം  Panorama Studios acquires Drishyam remake rights  Panorama Studios Intl Ltd statement  Taran Adarsh about Drishyam franchise  Drishyam release  Drishyam remakes
മോഹന്‍ലാലിന്‍റെ ദൃശ്യം ഇനി ഇംഗ്ലീഷിലും മറ്റ് വിദേശ ഭാഷകളിലേക്കും..
author img

By

Published : Feb 8, 2023, 8:25 PM IST

Drishyam franchise is all set to go international: മോഹന്‍ലാലിന്‍റെ ബോക്‌സ്‌ ഓഫിസ് ഹിറ്റുകള്‍ ഇനി രാജ്യാന്തര തലത്തിലേയ്‌ക്ക്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം' ഇനി വിദേശ ഭാഷകളിലേയ്‌ക്കും. ഇതിനോടകം തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്‌ത 'ദൃശ്യം' ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് ലോകമെമ്പാടും വലിയ ആരാധകരാണ്.

Panorama Studios acquires Drishyam remake rights: 'ദൃശ്യം 1', 2 ഭാഗങ്ങള്‍ ഇംഗ്ലീഷിലേയ്‌ക്കും മറ്റ് വിദേശ ഭാഷകളിലേയ്‌ക്കും റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 'ദൃശ്യം' ഫ്രാഞ്ചൈസികളുടെ അവകാശം പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് സ്വന്തമാക്കിയതായാണ് വിവരം.

Panorama Studios Intl Ltd statement: ഫെബ്രുവരി 8നാണ് പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ്, ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ ഇംഗ്ലീഷിലേയ്‌ക്കും മറ്റ് ഇംഗ്ലീഷ് ഇതര ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള അവകാശം നേടിയത്. ' 'ദൃശ്യം 2' (ഹിന്ദി) സിനിമയുടെ വന്‍ വിജയത്തിന് ശേഷം, പനോരമ സ്‌റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ്, മലയാള ചിത്രങ്ങളായ 'ദൃശ്യം', 'ദൃശ്യം 2' എന്നിവയുടെ റീമേക്ക് അവകാശം വിവിധ വിദേശ ഭാഷകളില്‍ സ്വന്തമാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കൊറിയന്‍, ജാപ്പനീസ് ഭാഷകളിലും, ഹോളിവുഡിലും ചിത്രം നിര്‍മിക്കാനുള്ള ചര്‍ച്ചകളിലാണ് ഞങ്ങള്‍'- പനോരമ സ്‌റ്റുഡിയോസ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.

Taran Adarsh about Drishyam franchise : ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ എല്ലാ വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യും. പനോരമ സ്‌റ്റുഡിയോസ് ആണ് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിപ്പീനോ, സിംഹള, ഇന്തോനേഷ്യന്‍ എന്നീ ഭാഷകള്‍ ഒഴികെ ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള മറ്റ് വിദേശ ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യും.

Drishyam release: 'ദൃശ്യം 1' തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ 'ദൃശ്യം 2' ഡയറക്‌ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയായിരുന്നു 'ദൃശ്യം 2' റിലീസ്. 2022ല്‍ റിലീസായ 'ദൃശ്യം 2' ഹിന്ദി റിലീസിന് 250 കോടിയാണ് ഇന്ത്യന്‍ ബോക്‌സ്‌ ഓഫിസില്‍ നിന്നും ലഭിച്ചത്.

Drishyam remakes: ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മീന, എസ്‌തര്‍ അനില്‍, അന്‍സിബ ഹസന്‍, ആശ ശരത് തുടങ്ങിയവരാണ് വേഷമിട്ടത്. തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു അച്ഛന്‍റെ കഥയായിരുന്നു ചിത്രം. തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലാണ് ആദ്യ ഭാഗം ചിത്രം റീമേക്ക് ചെയ്‌തത്.

Also Read: അജയ്‌ ദേവ്‌ഗണിന്‍റെ ദൃശ്യം 2 ഇനി ഒടിടിയില്‍... പക്ഷേ നിബന്ധന ഉണ്ട്

കമല്‍ ഹാസന്‍, വെങ്കടേഷ്, അജയ്‌ ദേവ്‌ഗണ്‍ എന്നിവരാണ് യഥാക്രമം തമിഴ്, തെലുഗു, ഹിന്ദി റീമേക്കുകളില്‍ മോഹന്‍ലാലിന് പകരക്കാരായി എത്തിയത്. തെലുഗുവിലും ഹിന്ദിയിലുമായാണ്‌ 'ദൃശ്യം 2' റീമേക്ക് ചെയ്‌തിരിക്കുന്നത്. ഇപ്പോള്‍ 'ദൃശ്യം' ഫ്രാഞ്ചൈസികള്‍ രാജ്യാന്തര തലത്തിലേയ്‌ക്കും കടക്കുമ്പോള്‍ മോഹന്‍ലാല്‍ ആരാധകരും ആവേശത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.