ETV Bharat / entertainment

ലക്കി സിംഗും കൂട്ടരും ഇനി ഒടിടിയില്‍...

author img

By

Published : Nov 18, 2022, 2:44 PM IST

Monster OTT release: മോഹന്‍ലാലിന്‍റെ മോണ്‍സ്‌റ്റര്‍ ഇനി ഒടിടിയില്‍. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് സിനിമയുടെ ഒടിടി റിലീസുമായി അണിയറപ്രവര്‍ത്തകര്‍ നീങ്ങുന്നത്.

Mohanlal movie Monster  Monster will stream on Disney Plus Hotstar  Monster  Disney Plus Hotstar  Mohanlal movie  Mohanlal  ലക്കി സിംഗും കൂട്ടരും ഇനി ഒടിടിയില്‍  ഒടിടി  Monster OTT release  മോഹന്‍ലാലിന്‍റെ മോണ്‍സ്‌റ്റര്‍ ഇനി ഒടിടിയില്‍  മോണ്‍സ്‌റ്റര്‍ ഇനി ഒടിടിയില്‍  മോണ്‍സ്‌റ്റര്‍  മോഹന്‍ലാല്‍  ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍ സ്‌ട്രീമിംഗ്‌  മോണ്‍സ്‌റ്ററിന്‍റെ തിയേറ്റര്‍ റിലീസ്
ലക്കി സിംഗും കൂട്ടരും ഇനി ഒടിടിയില്‍...

Mohanlal movie Monster: മോഹന്‍ലാലിന്‍റെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'മോണ്‍സ്‌റ്റര്‍'. വൈശാഖിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Monster OTT release: ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. മോണ്‍സ്റ്റര്‍ നവംബര്‍ 25ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 21നായിരുന്നു മോണ്‍സ്‌റ്ററിന്‍റെ തിയേറ്റര്‍ റിലീസ്.

'പുലിമുരുകന്' ശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'മോണ്‍സ്‌റ്റര്‍'. ലക്കി സിംഗ്‌ എന്ന കഥാപാത്രമായാണ് 'മോണ്‍സ്‌റ്ററി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഈ സിനിമയിലൂടെ ഒരു പഞ്ചാബി കഥാപാത്രമായി ഇതാദ്യമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്.

തെലുഗു നടന്‍ മോഹന്‍ ബാബുവിന്‍റെ മകളും നടിയുമായ ലക്ഷ്‌മി മഞ്ജുവും ഹണി റോസുമാണ് ചിത്രത്തിലെ നായികമാര്‍. ലക്ഷ്‌മിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'മോണ്‍സ്‌റ്റര്‍'. സിദ്ദിഖ്, സ്വാസിക, സുദേവ് നായര്‍, ഇടവേള ബാബു, ജോണി ആന്‍റണി, ബിജു പപ്പന്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കും, ഹണി റോസിന്‍റെ പ്രകടത്തിനും പ്രേക്ഷകരുടെ കയ്യടി ലഭിച്ചിരുന്നു. ആക്ഷന് ഏറെ പ്രധാന്യം ഉണ്ടായിരുന്ന സിനിമയ്‌ക്കായി സംഘട്ടനം ഒരുക്കിയത് സ്‌റ്റണ്ട് സില്‍വ ആണ്. സതീഷ്‌ കുമാര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദും എഡിറ്റിംഗും നിര്‍വഹിച്ചു. ദീപക് ദേവ്‌ ആണ് സംഗീതം ഒരുക്കിയത്.

Also Read: 'ലാഗ് അടിച്ച് ചത്ത സിനിമയെക്കാള്‍ എത്രയോ നല്ലതാണ് ലാലേട്ടന്‍ ചിത്രം'; പുകഴ്‌ത്തലുമായി ഒമര്‍ ലുലു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.