ETV Bharat / entertainment

ബലൂണ്‍ ലൈറ്റിംഗില്‍ ചിത്രീകരണം; ട്രെന്‍ഡായി പുന്നാര കാട്ടിലേ മേക്കിംഗ് വീഡിയോ

author img

By ETV Bharat Kerala Team

Published : Dec 20, 2023, 1:12 PM IST

Punnara Kattile Poovanatthil Song Making video പുന്നാര കാട്ടിലേ ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്‌. മലൈക്കോട്ടെ വാലിബനിലെ ആദ്യ ഗാനമാണ് പുന്നാര കാട്ടിലേ ഗാനം.

Mohanlal Lijo Jose Pellissery movie  Malaikottai Vaaliban  Mohanlal movie Malaikottai Vaaliban  Malaikottai Vaaliban Song  Malaikottai Vaaliban Song Punnara Kattile  Punnara Kattile Poovanatthil Song Making video  Punnara Kattile Poovanatthil Song  Mohanlal  Mohanlal latest movies  Malaikottai Vaaliban Song Making video  Malaikottai Vaaliban first song  ബലൂണ്‍ ലൈറ്റിംഗില്‍ ചിത്രീകരണം  പുന്നാര കാട്ടിലേ മേക്കിംഗ് വീഡിയോ  മലൈക്കോട്ടെ വാലിബനിലെ ആദ്യ ഗാനം
Malaikottai Vaaliban Song Making video

മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി (Mohanlal Lijo Jose Pellissery movie) കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മലൈക്കോട്ടെ വാലിബന്‍' (Malaikottai Vaaliban). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പ്രൊമോഷണല്‍ വീഡിയോകളും മറ്റും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

'മലൈക്കോട്ടെ വാലിബനി'ലെ ആദ്യ ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു (Malaikottai Vaaliban first song). ചിത്രത്തിലെ 'പുന്നാര കാട്ടിലേ' എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു (Punnara Kattile Poovanatthil Song). ഇപ്പോഴിതാ 'പുന്നാര കാട്ടിലേ' ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ (Malaikottai Vaaliban Song Making video).

'പുന്നാര കാട്ടിലേ' ഗാനത്തില്‍ രാത്രി രംഗങ്ങളാണ് ഉള്ളത്. ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് മേക്കിംഗ് വീഡിയോയിലൂടെ ദൃശ്യമാവുക. ഈ ഗാനത്തിന്‍റെ ചിത്രീകരണവും പ്രധാന ലൊക്കേഷനായ രാജസ്ഥാനിലാണ്.

Also Read: കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം; മലൈക്കോട്ടൈ വാലിബന്‍ ടീസർ എത്തി

ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോയും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ 12-ാം സ്ഥാനത്താണ് മേക്കിംഗ് വീഡിയോ. പിഎസ് റഫീക്കിന്‍റെ ഗാന രചനയില്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ശ്രീകുമാറും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

അടുത്തിടെ സിനിമയുടെ ടീസ‍റും റിലീസ് ചെയ്‌തിരുന്നു. മോഹന്‍ലാലിന്‍റെ അത്യുഗ്രന്‍ ഡയലോഗ് കൂടിയുള്ളതായിരുന്നു 'മലൈക്കോട്ടൈ വാലിബന്‍' ടീസര്‍. മോഹന്‍ലാലും മോഹന്‍ലാലിന്‍റെ സംഭാഷണവും അടങ്ങിയ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ടീസറിലെ 'കൺ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' -എന്ന ഡയലോഗും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

'മലൈക്കോട്ടൈ വാലിബന്‍റെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‌ചയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതിന്‍റെ ഒരു കാഴ്‌ച ഈ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും.' -ഇപ്രകാരമാണ് മലൈക്കോട്ടൈ വാലിബന്‍ ടീസറിനെ കുറിച്ച് മോഹന്‍ലാലിന്‍റെ പ്രതികരിച്ചത്.

പിഎസ് റഫീഖ് ആണ് 'മലൈക്കോട്ടൈ വാലിബന്' വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. 'നായകൻ', 'ആമേൻ' തുടങ്ങി സിനിമകളില്‍ റഫീഖ്, ലിജോ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു പീരിയഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രം 2024 ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്‌, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ്‌ ലാബ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Also Read: വാലിബനെ കണ്ട് വാ പൊളിച്ച് പോയെന്ന് ഹരീഷ് പേരടി; 'ഐ ലൗവ് യു എന്ന് പറ'...വന്ദനത്തിലെ ചിരിയുമായി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.