Mohanlal kissed Sreenivasan: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദാസനും വിജയനും ഇന്നും ആരാധക ഹൃദയങ്ങളിലുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകളാണ് പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒരേ വേദി പങ്കിട്ടിരിക്കുകയാണ്. ഒന്നിച്ചൊരു വേദി പങ്കിട്ടപ്പോള്‍ ശ്രീനിവാസന്‍റെ കവിളില്‍ മോഹന്‍ലാല്‍ സ്‌നേഹ ചുംബനം നല്‍കി.
താര സംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്‌തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ് അവാര്‍ഡ് 2022 പ്രൊമോ വീഡിയോയിലാണ് ശ്രീനിവാസനെ ചുംബിക്കുന്ന മോഹന്‍ലാലിനെ കാണാനാവുക. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇവര്‍ക്കൊപ്പമുണ്ട്.
സഹതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇരുവരുടെയും സൗഹൃദ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. രമേഷ് പിഷാരടി, അജു വര്‍ഗീസ്, ഹണി റോസ് തുടങ്ങിയവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'സിനിമ പഠിപ്പിച്ചവര്‍, സിനിമ കൊതിപ്പിച്ചവര്‍' എന്നാണ് മോഹന്‍ലാലിന്‍റെയും ശ്രീനിവാസന്‍റെയും ചിത്രം പങ്കുവച്ച് കൊണ്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കുറിച്ചത്.
Mohanlal Sreenivasan combo: 'നാടോടിക്കാറ്റ്' എന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. 'നാടോടിക്കാറ്റില്‍' ആരംഭിച്ച കോംമ്പോയില്‍ നിന്നും തുടര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങി. 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു', 'അക്കരെ അക്കരെ അക്കരെ', 'അയാള്‍ കഥയെഴുതുകയാണ്', 'ചന്ദ്രലേഖ' തുടങ്ങി ഇരുപതോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. 2010ല്‍ പുറത്തിറങ്ങിയ 'ഒരുനാള്‍ വരും' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ചെത്തിയത്.
Also Read: 'കടലില്‍ ഇന്ത്യയുടെ കരുത്ത്', ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍