ETV Bharat / entertainment

മോഹന്‍ലാല്‍-ലിജോ ചിത്രത്തിന് പാക്കപ്പ്; 'മലൈക്കോട്ടൈ വാലിബ'ന്‍റെ വരവ് കാത്ത് ആരാധകർ - മലൈക്കോട്ടൈ വാലിബന്‍ പാക്കപ്പ്

130 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങിന് പാക്കപ്പ് പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

sitara  Mohanlal Lijo Malaikottai Valiban Packup  Mohanlal Lijo Jose Pellissery movie  Malaikottai Valiban Packup  Malaikottai Valiban  Mohanlal Lijo Jose Pellissery movie  Mohanlal movie Malaikottai Valiban  Mohanlal movie Packup  Lijo Jose Pellissery movie Malaikottai Valiban  Lijo Jose Pellissery movie Packup  മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ  മോഹന്‍ലാല്‍  ലിജോ ജോസ് പെല്ലിശ്ശേരി സിനിമ  ലിജോ ജോസ് പെല്ലിശ്ശേരി  മലൈക്കോട്ടൈ വാലിബന്‍  മലൈക്കോട്ടൈ വാലിബന്‍ പാക്കപ്പ്  പാക്കപ്പ്
മോഹന്‍ലാല്‍- ലിജോ ചിത്രത്തിന് പാക്കപ്പ്; 'മലൈക്കോട്ടൈ വാലിബ'ന്‍റെ വരവ് കാത്ത് ആരാധകർ
author img

By

Published : Jun 14, 2023, 7:34 AM IST

സിനിമ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ (Mohanlal)- ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബന്‍' (malaikottai valiban). സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 130 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങിന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞിരിക്കുകയാണ്.

നീണ്ട കാലത്തെ ഷൂട്ടിങ്ങിന് വിരാമമായതോടെ ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസും അനൂപിന്‍റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ് രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് നടന്നത്.

sitara  Mohanlal Lijo Malaikottai Valiban Packup  Mohanlal Lijo Jose Pellissery movie  Malaikottai Valiban Packup  Malaikottai Valiban  Mohanlal Lijo Jose Pellissery movie  Mohanlal movie Malaikottai Valiban  Mohanlal movie Packup  Lijo Jose Pellissery movie Malaikottai Valiban  Lijo Jose Pellissery movie Packup  മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ  മോഹന്‍ലാല്‍  ലിജോ ജോസ് പെല്ലിശ്ശേരി സിനിമ  ലിജോ ജോസ് പെല്ലിശ്ശേരി  മലൈക്കോട്ടൈ വാലിബന്‍  മലൈക്കോട്ടൈ വാലിബന്‍ പാക്കപ്പ്  പാക്കപ്പ്
'മലൈക്കോട്ടൈ വാലിബന്‍'

ചിത്രീകരണം പൂർത്തിയാക്കിയ വേളയില്‍ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സംവിധായകൻ നന്ദി അറിയിച്ചു. കുറച്ചധികം നാൾ നീണ്ടുനിന്ന ഷൂട്ടിങ് നമ്മൾ പൂർത്തിയാക്കിയെന്നും എല്ലാവർക്കും അഭിമാനിക്കാൻ കാരണമാവുന്ന, പ്രേക്ഷകർ ഇഷ്‌ടപ്പെടുന്ന സിനിമയാകണം ഇതെന്നാണ് ആഗ്രഹമെന്നും ലിജോ പറഞ്ഞു. അതേസമയം ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതുന്നത്.

സംവിധാനം ചെയ്‌ത ചലച്ചിത്രങ്ങളിലെല്ലാം പതിവ് സിനിമ രീതികളെ പൊളിച്ചെഴുതി തന്‍റേതായ പാത വെട്ടാൻ ശ്രമിക്കാറുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. മലയാളത്തിൻ്റെ അഭിനയ കുലപതി മോഹൻലാലിന്‍റെ ശക്തമായ തിരിച്ചുവരവ് കൂടി വാലിബനിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മോഹൻലാൽ-ലിജോ കോംബോ തന്നെ ട്രേഡ് മാർക്കായുള്ള ചിത്രത്തില്‍ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ വൻ താരനിരയും അണിനിരക്കുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്‌ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

മധു നീലകണ്‌ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് ദീപു ജോസഫും കലാസംവിധാനം ഗോകുല്‍ ദാസും നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. റോണക്‌സ് സേവ്യര്‍ ആണ് വസ്ത്രാലങ്കാരത്തിന് പിന്നില്‍. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേഷനായി കാതോർത്തിരിക്കുന്ന പ്രേക്ഷകർ 'മലൈക്കോട്ടൈ വാലിബ'ന്‍റെ ഫസ്റ്റ് ലുക്കും മോഹൻലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ദൈര്‍ഖ്യം കുറഞ്ഞ ടീസറും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

'ഇപ്പോൾ കാത്തിരിപ്പിനൊരു മുഖമുണ്ട്. മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ചിത്രത്തിന് ജീവൻ നൽകാനുള്ള യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക' -എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോഹൻലാൽ അന്ന് കുറിച്ചത്. രണ്ട് കൈകളിലുമുള്ള വടത്തെ മുട്ടുകുത്തിയിരുന്ന് അലറി വിളിച്ചുകൊണ്ട് വലിക്കുന്ന രീതിയിലാണ് മോഹൻലാൽ ഫസ്റ്റ് ലുക്കിൽ എത്തിയത്. സിനിമാലോകം ആവേശത്തോടെയാണ് ഫസ്റ്റ് ലുക്ക് ഏറ്റെടുത്തത്.

പിറന്നാള്‍ ദിനത്തില്‍ തന്നെ ‘മലൈക്കോട്ടൈ വാലിബൻ’ ആയുള്ള മോഹൻലാലിന്‍റെ ചിത്രം നിർമാതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടിരുന്നു. കുടുമ കെട്ടി, കയ്യിൽ പച്ച കുത്തി പുരാതന കാലത്തെ യോദ്ധാവിന്‍റെ വേഷത്തിലുള്ള മോഹൻലാലിന്‍റെ ചിത്രം തെല്ലൊന്നുമല്ല ആരാധകരെ ആവേശഭരിതരാക്കിയത്.

ALSO READ: പിറന്നാൾ മധുരമായി മോഹൻലാലിന്‍റെ ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക് ; ആഘോഷമാക്കി ആരാധകർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.