ETV Bharat / entertainment

അടുത്ത സിനിമ ലിജോയ്‌ക്കൊപ്പം, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍

കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് നടന്‍റെ സിനിമ പ്രഖ്യാപനം

mohanlal lijo jose pellissery movie announced  mohanlal lijo jose pellissery movie  mohanlal lijo jose pellissery  mohanlal  mohanlal movie  mohanlal new movie  mohanlal upcoming movie  shibu baby john  മോഹന്‍ലാല്‍  ലിജോ ജോസ് പെല്ലിശ്ശേരി  മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ  ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍  ഷിബു ബേബി ജോണ്‍
അടുത്ത സിനിമ ലിജോയ്‌ക്കൊപ്പം, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
author img

By

Published : Oct 25, 2022, 6:08 PM IST

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. താന്‍ അടുത്തതായി അഭിനയിക്കുക ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലാകും എന്നാണ് മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചത്. 'എന്‍റെ അടുത്ത സിനിമ ഇന്ത്യയിലെ എറ്റവും പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്' മോഹന്‍ലാല്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

അടുത്ത സുഹൃത്തായ ഷിബു ബേബി ജോണിന്‍റെ ജോണ്‍ മേരി ക്രിയേറ്റീവ്, മാക്‌സ്‌ ലാബ്‌സ്‌, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാണം. ലിജോയും വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെ പേര് പറഞ്ഞ് അടുത്തതായി ലാലേട്ടന്‍ സിനിമയാണ് സംവിധാനം ചെയ്യുക എന്ന സന്തോഷ വര്‍ത്തമാനം അറിയിച്ചുകൊളളട്ടെ എന്നാണ് സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് നിര്‍മാതാക്കളിലൊരാളായ ഷിബു ബേബി ജോണ്‍ മോഹന്‍ലാല്‍ ലിജോ ചിത്രത്തെ കുറിച്ച് അറിയിച്ചത്. 'പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു. മലയാളത്തിന്‍റെ അഭിമാനമായ THE COMPLETE ACTOR മോഹൻലാലും മലയാളത്തിലെ അതുല്യ പ്രതിഭ ലിജോ ജോസ് പല്ലിശ്ശേരിയുമായി കൈകോർത്ത് ഞങ്ങളുടെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സന്തോഷവും അഭിമാനവും നിറഞ്ഞ ഈ യാത്രയിൽ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ്‌ ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരുമുണ്ട്.

നിങ്ങളെപോലെ തന്നെ ഞങ്ങളും ആവേശഭരിതരാണ്. വെള്ളിത്തിരയില്‍ അത്ഭുതം വിരിയുന്ന ആ അസുലഭനിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുന്നു, ഷിബു ബേബി ജോണ്‍ കുറിച്ചു.

അതേസമയം മലൈക്കോട്ടൈ വാലിബന്‍ എന്നായിരിക്കും സിനിമയുടെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേരെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ലിജോ ചിത്രത്തില്‍ ഗുസ്‌തിക്കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് അറിയുന്നത്. എന്നാല്‍ ഇതേകുറിച്ച് അണിയറക്കാറുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഒരു പുരാവൃത്തത്തെ ആസ്‌പദമാക്കിയുളള ബിഗ് ബജറ്റ് പിരീയഡ് ചിത്രമാണ് ഇതെന്നും, 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്‌ടെന്നും അടുത്തിടെ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിളള ട്വീറ്റ് ചെയ്‌തിരുന്നു. രാജസ്‌ഥാനില്‍ 2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹത്തിന്‍റെ ട്വീറ്റിലുണ്ടായിരുന്നു.

ഏതായാലും മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നതോടെ സിനിമാപ്രേമികളും ആരാധകരുമെല്ലാം ആവേശത്തിലാണ്. മമ്മൂട്ടിക്കൊപ്പമുളള നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലിനൊപ്പം സംവിധായകന്‍ ഒന്നിക്കുന്നത്. ക്ലാസും മാസും കലര്‍ന്ന മികച്ചൊരു ചിത്രം തന്നെയാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.