ETV Bharat / entertainment

വന്‍ പ്രഖ്യാപനം വരുന്നു! മോഹന്‍ലാല്‍ ലിജോ ജോസ് പടം ഉടന്‍? 100 ശതമാനം ഉറപ്പുമായി ട്രേഡ് അനലിസ്‌റ്റ്‌ - Lijo Jose Pellissery latest movie

Mohanlal Lijo Jose Pellissery movie: മോഹന്‍ലാലും ലിജോ ജോസ്‌ പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ചുള്ള ബിഗ്‌ ബജറ്റ് ചിത്രത്തില്‍ താരം ഗുസ്‌തിക്കാരനായാണ് എത്തുന്നത്.

Mohanlal Lijo Jose Pellissery big budget  Mohanlal  Lijo Jose Pellissery  Lijo Jose Pellissery big budget  ഗുസ്‌തിക്കാരനായി മോഹന്‍ലാല്‍  ലിജോ ജോസ്‌  മോഹന്‍ലാല്‍  ലിജോ ജോസ്‌ മോഹന്‍ലാല്‍ ചിത്രം  Mohanlal Lijo Jose Pellissery movie  Sreedhar Pillai about Mohanlal new project  Lijo Jose Pellissery latest movie
വന്‍ പ്രഖ്യാപനം വരുന്നു! ഗുസ്‌തിക്കാരനായി മോഹന്‍ലാല്‍; 100 ശതമാനം ഉറപ്പുമായി ട്രെയ്‌ഡ് അനലിസ്‌റ്റ്‌
author img

By

Published : Oct 23, 2022, 4:05 PM IST

Mohanlal Lijo Jose Pellissery movie: മോഹന്‍ലാല്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. മോഹന്‍ലാല്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുതിയ ചിത്രം അണിയറില്‍ ഒരുങ്ങുന്നതായി സൂചന. ഇരുവരും ഒരുമിച്ചുള്ളൊരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ ട്രേഡ് അനലിസ്‌റ്റ്‌ ശ്രീധര്‍ പിള്ളയുടെ ട്വീറ്റും ശ്രദ്ധ നേടുകയാണ്.

Sreedhar Pillai about Mohanlal new project: മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്ന പ്രോജക്‌ട് വൈകാതെ നടക്കുമെന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്. "മോഹന്‍ലാലും ലിജോ ജോസ്‌ പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. മോഹന്‍ലാല്‍ ഒരു ഗുസ്‌തിക്കാരനായാണ് ചിത്രത്തില്‍. ഒരു പുരാവൃത്തത്തെ ആസ്‌പദമാക്കിയുള്ള ബിഗ്‌ ബജറ്റ് പീരീഡ്‌ ചിത്രം. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്‌ട്‌. ഷിജു ബേബി ജോണ്‍ ആണ് നിര്‍മാണം. രാജസ്‌ഥാനില്‍ 2023 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും" -ഇപ്രകാരമായിരുന്നു ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

മോഹന്‍ലാലും ലിജോ ജോസും ഇതാദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ വളരെ ആവേശത്തോടെയാണ് ഈ പ്രോജക്‌ടിനായി കാത്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പുതിയ അപ്‌ഡേറ്റകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Lijo Jose Pellissery latest movie: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള 'നന്‍പകല്‍ നേരത്ത്‌ മയക്കം' ആയിരുന്നു ലിജോ ജോസിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച സിനിമയ്‌ക്ക് മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചത്. ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ടു.

Also Read: 'മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, പക്ഷേ മമ്മൂക്കയാണ് എന്‍റെ പുതിയ പ്രണയം': അതിഥി ബാലന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.