ETV Bharat / entertainment

ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഷിബു ബേബി ജോണ്‍, ലോഗോ പ്രകാശനം ചെയ്‌ത് മോഹന്‍ലാല്‍ - mohanlal

മോഹന്‍ലാലുമായുളള സൗഹൃദത്തെ കുറിച്ച് ഷിബു ബേബി ജോണ്‍ മുന്‍പ് മനസുതുറന്നിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുളള പുതിയ ഫോട്ടോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shibu baby john started production company  shibu baby john mohanlal  John and Mary Creative Pvt Ltd  shibu baby john fb  mohanlal launches shibu baby john production company  സിനിമ നിര്‍മാണ രംഗത്തേക്ക് ഷിബു ബേബി ജോണ്‍  ഷിബു ബേബി ജോണ്‍ സിനിമ നിര്‍മാണ കമ്പനി
ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഷിബു ബേബി ജോണ്‍, ലോഗോ പ്രകാശനം ചെയ്‌ത് മോഹന്‍ലാല്‍
author img

By

Published : Jun 17, 2022, 7:50 PM IST

ചലച്ചിത്ര നിര്‍മാണ രംഗത്ത് തുടക്കം കുറിച്ച് മുന്‍മന്ത്രിയും ആര്‍എസ്‌പി നേതാവുമായ ഷിബു ബേബി ജോണ്‍. 'ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് പ്രൊഡക്ഷന്‍ കമ്പനിക്ക് അദ്ദേഹം പേരിട്ടത്. സിനിമ നിര്‍മാണ കമ്പനിയുടെ ലോഗോ ഷിബു ബേബി ജോണിന്‍റെ അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ പ്രകാശനം ചെയ്‌തു. 'നിങ്ങളുടെ കാഴ്‌ചാ ശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹം' എന്ന് പുതിയ വിശേഷം അറിയിച്ച് ഷിബു ബേബി ജോണ്‍ ഫേസ്‌ബുക്കില്‍ കുറിച്ചു

shibu baby john started production company  shibu baby john mohanlal  John and Mary Creative Pvt Ltd  shibu baby john fb  mohanlal launches shibu baby john production company  സിനിമ നിര്‍മാണ രംഗത്തേക്ക് ഷിബു ബേബി ജോണ്‍  ഷിബു ബേബി ജോണ്‍ സിനിമ നിര്‍മാണ കമ്പനി  ഷിബു ബേബി ജോണ്‍ സിനിമ നിര്‍മാണ കമ്പനി ലോഗോ പ്രകാശനം ചെയ്‌ത് മോഹന്‍ലാല്‍  മോഹന്‍ലാല്‍
ഷിബു ബേബി ജോണിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം: 'ജീവിതവഴികളിൽ എന്നും എനിക്ക് മാർഗ്ഗദീപമായി നിന്നത് എന്‍റെ പപ്പാച്ചൻ ബേബി ജോണാണ്. 1963-ൽ പപ്പാച്ചൻ തുടങ്ങിവച്ച കേരള സീ ഫുഡ്‌സ് എന്ന സമുദ്രോത്‌പന്ന കയറ്റുമതി സ്ഥാപനത്തിൽ നിന്ന് കിങ്‌സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്‍റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി. പപ്പാച്ചനിൽ നിന്നാർജ്ജിച്ച ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ ഞാനിപ്പോൾ ചലച്ചിത്ര നിർമാണരംഗത്തേക്ക് കടന്നു വരികയാണ്.

'ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്. എന്‍റെ പപ്പായും മമ്മായുമാണ് ജോണും മേരിയും. രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെയും വ്യവസായത്തിന്‍റെയും തിരക്കുകൾക്കിടയിൽ പപ്പാച്ചൻ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകൾ. ആദ്യമായി മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ‘നീലക്കുയിലും’ ‘സി.ഐ.ഡി’യും. രണ്ട് സിനിമകളും കണ്ടതിന്‍റെ പിറ്റേ ദിവസം രാഷ്‌ട്രീയ സമരത്തിന്‍റെ ഭാഗമായി പപ്പാച്ചൻ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള പപ്പാച്ചന്‍റെ സ്‌നേഹത്താലുള്ള 'അടവുനയ'മായിരുന്നു ആ സിനിമ കാണിക്കലുകൾ.

കുടുംബസമേതം പപ്പാച്ചനുമൊന്നിച്ച് ഞാൻ കണ്ടത് ഒരേയൊരു സിനിമ. 1982-ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്‌ത ‘ഗാന്ധി’. എന്‍റെയോർമയിൽ ടെലിവിഷനിൽ ഒറ്റ സിനിമ മാത്രമേ അദ്ദേഹം മുഴുവനിരുന്ന് കണ്ടിട്ടുള്ളൂ- ‘കീരീടം’. കഥയിൽ മുഴുകിയായിരുന്നു അത് കണ്ടു തീർത്തത്. ചലച്ചിത്ര നിർമാണരംഗത്തേക്ക് കടക്കുമ്പോൾ ഓർമയിൽ ഇതെല്ലാം ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു.

സിനിമ എന്നും എന്നെ ഇഷ്‌ടപ്പെടുത്തിയിട്ടേയുള്ളൂ. കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പം സിനിമാകൊട്ടകയിൽ സിനിമ കാണാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകൾ വന്നാൽ ഇപ്പോഴും കാണാൻ മറക്കാറില്ല. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ലോഗോ മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ ഇന്ന് പ്രകാശനം ചെയ്‌തു. നിങ്ങളുടെ കാഴ്‌ചാ ശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.