ETV Bharat / entertainment

റിലീസിനൊരുങ്ങി മോഹൻലാലിന്‍റെ 'നേര്' ; പ്രധാന അപ്‌ഡേറ്റ് പുറത്ത് - Mohanlal Jeethu Joseph neru movie

Neru Hits the theaters on December 21 : 'നേരി'ന്‍റെ മിക്‌സിംഗ് പൂർത്തിയായി. ചിത്രം ഡിസംബർ 21ന് തിയേറ്ററുകളിലേക്ക്

നേര് ഡിസംബർ 21ന് തിയേറ്ററുകളിലേക്ക്  നേര് മിക്‌സിംഗ് പൂർത്തിയായി  മോഹൻലാലിന്‍റെ നേര്  നേര് റിലീസ്  Mohanlal Starrer Neru Movie Coming  Mohanlal Starrer Neru Movie  Neru Movie  Neru Movie release  Neru Hits the theaters on December 21  Neru release  neru movie mixing completed  neru post production  Mohanlal Jeethu Joseph neru movie  മോഹൻലാൽ സിനിമകൾ
neru movie
author img

By ETV Bharat Kerala Team

Published : Dec 17, 2023, 1:28 PM IST

സംവിധായകൻ ജീത്തു ജോസഫും മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് 'നേര്'. ഇത് നാലാം തവണയാണ് മലയാളത്തിന്‍റെ ഇതിഹാസതാരം ജീത്തു ജോസഫുമായി കൈകോർക്കുന്നത്. 'ദൃശ്യം' ഉൾപ്പടെ കഴിഞ്ഞ മൂന്ന് സിനിമകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതിനാൽ തന്നെ 'നേരി'നായുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.

'നേരും' മുൻ സിനിമകളെ പോലെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വമ്പൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് (Mohanlal - Jeethu Joseph Neru movie update). 'നേരി'ന്‍റെ മിക്‌സിംഗ് കഴിഞ്ഞെന്നും സിനിമ റിലീസിന് പൂര്‍ണമായും തയ്യാറായെന്നുമാണ് പുതിയ അപ്‍ഡേറ്റ്.

വക്കീലായാണ് മോഹൻലാല്‍ നേരിൽ വേഷമിടുന്നത്. വക്കീൽ വേഷത്തിലുള്ള താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു. 'അധിപൻ', 'ഹരികൃഷ്‌ണൻസ്' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്നത് എന്നതും സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.

അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി മായാദേവി 'നേരി'ൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുമുണ്ട്. 'നേര്' ഒരു സത്യാന്വേഷണ കഥ പറയുന്ന ചിത്രമാണ് എന്നും കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ നടൻ എന്ന നിലയില്‍ തന്നെ സഹായിച്ചത് ശാന്തി മായാദേവിയുടെ നിര്‍ദേശങ്ങളാണെന്നും മോഹൻലാല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കോടതിയിലെ നടപടിക്രമങ്ങള്‍ മാത്രമാണ് ചിത്രത്തിൽ ഉള്ളതെന്നും അന്വേഷണം പ്രധാനമല്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ റിയലിസ്റ്റിക്കായി കഥ അവതരിപ്പിക്കാനാണ് സംവിധായകൻ ജീത്തു ജോസഫ് എന്നും ശ്രമിക്കാറുള്ളതെന്നും മോഹൻലാല്‍ പറഞ്ഞിരുന്നു. ഉദ്വേഗവും ഡ്രാമയും കോർത്തിണക്കി, ഒരു നിയമ യുദ്ധത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ചിത്രമാകും 'നേര്' എന്നാണ് വിവരം.

പ്രിയാമണിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ, ഗണേഷ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിന്‍റോ, രശ്‌മി അനിൽ, രമാദേവി എന്നിവരാണ് 'നേരി'ലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് നേര് നിർമിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിംഗ് വി എസ് വിനായകും നിർവഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് വിഷ്‌ണു ശ്യാമാണ്.

ALSO READ: ഇത് ധീരതയുടെ കഥ; കോടതി മുറിയില്‍ ഏറ്റുമുട്ടി മോഹന്‍ലാലും സിദ്ദിഖും, നേര് ട്രെയിലര്‍ പുറത്ത്

അണിയറ പ്രവർത്തകർ : കലാസംവിധാനം - ബോബൻ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്‌ക്കൽ, കോസ്റ്റ്യൂം ഡിസൈൻ - ലിന്‍റാ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടർമാർ - സോണി ജി സോളമൻ, എസ് എ ഭാസ്‌കരൻ, അമരേഷ് കുമാർ, സംവിധാന സഹായികൾ - മാർട്ടിൻ ജോസഫ്, ഗൗതം കെ നായർ, അശ്വിൻ സിദ്ധാർഥ്, സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവേഷ്യാ, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജേഴ്‌സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌ - പ്രണവ് മോഹൻ, പിആർഒ - വാഴൂർ ജോസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.