Jeetendra Shastri passes away: ബോളിവുഡ് നടന്‍ ജിതേന്ദ്ര ശാസ്‌ത്രി അന്തരിച്ചു. മരണ കാരണം ഇനിയും പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ സഞ്ജയ് മിശ്ര, രാജേഷ് തൈലാംഗ് എന്നിവരാണ് നടന്‍റെ മരണ വിവരം പുറം ലോകത്തെ അറിയിച്ചത്.
Sanjay Mishra shares Jeetendra Shastri death news: സഞ്ജയ് മിശ്ര തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ജിതേന്ദ്ര ശാസ്‌ത്രിയുടെ മരണ വിവരം പുറത്തുവിട്ടത്. ജിതേന്ദ്ര ശാസ്‌ത്രിക്കൊപ്പമുള്ള ഒരു പഴയ വീഡിയോ പോസ്‌റ്റ് ചെയ്‌തു കൊണ്ടായിരുന്നു സഞ്ജയ് മിശ്രയുടെ പോസ്‌റ്റ്. 'നീ ഇപ്പോള്‍ ഈ ലോകത്തിന് പുറത്താണ്, പക്ഷേ എന്‍റെ മനസിലും ഹൃദയത്തിലും എപ്പോഴും നീ ഉണ്ടായിരിക്കും. ഓം ശാന്തി', സഞ്ജയ് മിശ്ര കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Rajesh Tailang tweets Jeetendra Shastri death news: 'ജിത്തു ഭായ് ഇനിയില്ല എന്നത് ഇനിയും വിശ്വസിക്കാനാകുന്നില്ല. എന്തൊരു അതിശയകരമായ നടൻ, എന്തൊരു അത്ഭുതകരമായ മനുഷ്യൻ, അതിശയകരമായ നർമബോധം, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും സമയം ചെലവഴിക്കാനും അവസരം ലഭിച്ചു. അതെന്‍റെ ഭാഗ്യമായിരുന്നു', രാജേഷ് തൈലാംഗ് ട്വീറ്റ് ചെയ്‌തു.
-
विश्वास नहीं हो रहा जीतू भाई नहीं रहे, कितने कमाल के अभिनेता, कितने कमाल के इंसान , कमाल का सेंस ऑफ ह्यूमर ,उनके साथ काम करने का, समय बिताने का अवसर मिला, सौभाग्य मेरा। #JitendraShastri जीतू भाई सादर नमन 💐🙏 pic.twitter.com/sLPtSCPNAx
— Rajesh Tailang (@rajeshtailang) October 15, 2022 " class="align-text-top noRightClick twitterSection" data="
">विश्वास नहीं हो रहा जीतू भाई नहीं रहे, कितने कमाल के अभिनेता, कितने कमाल के इंसान , कमाल का सेंस ऑफ ह्यूमर ,उनके साथ काम करने का, समय बिताने का अवसर मिला, सौभाग्य मेरा। #JitendraShastri जीतू भाई सादर नमन 💐🙏 pic.twitter.com/sLPtSCPNAx
— Rajesh Tailang (@rajeshtailang) October 15, 2022विश्वास नहीं हो रहा जीतू भाई नहीं रहे, कितने कमाल के अभिनेता, कितने कमाल के इंसान , कमाल का सेंस ऑफ ह्यूमर ,उनके साथ काम करने का, समय बिताने का अवसर मिला, सौभाग्य मेरा। #JitendraShastri जीतू भाई सादर नमन 💐🙏 pic.twitter.com/sLPtSCPNAx
— Rajesh Tailang (@rajeshtailang) October 15, 2022
Jeetendra Shastri movies: 'ബ്ലാക്ക് ഫ്രൈഡേ', 'രാജ്‌മ ചവല്‍', 'അശോക', 'ലജ്ജ', 'ദൗര്‍', 'ചാരാസ്' തുടങ്ങി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിതേന്ദ്ര ശാസ്‌ത്രി. ജനപ്രിയ വെബ്‌സീരീസായ 'മിര്‍സാപൂരി'ലും നടന്‍ വേഷമിട്ടിരുന്നു. 'മിര്‍സാപൂരി'ല്‍ ഉസ്‌മാന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്.
Jeetendra Shastri career best: 2019ല്‍ റിലീസായ 'ഇന്ത്യാസ് മോസ്‌റ്റ് വാണ്ടഡ്' എന്ന സിനിമയിലെ അഭിനയമികവിന് താരം പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ഈ സിനിമയില്‍ കുപ്രസിദ്ധനായ ഒരു തീവ്രവാദിയെ പിടികൂടാൻ സഹായിക്കുന്ന നേപ്പാളിലുള്ള ഒരു ഇൻഫോർമറുടെ വേഷമായിരുന്നു അദ്ദേഹത്തിന്. സിനിമയില്‍ മാത്രമല്ല നാടക ലോകത്തും പ്രശസ്‌തനായിരുന്നു ജിതേന്ദ്ര ശാസ്‌ത്രി.