Minnal Murali film television premiere : മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം 'മിന്നല്‍ മുരളി'യുടെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10നാണ് 'മിന്നല്‍ മുരളി'യുടെ ടെലിവിഷന്‍ പ്രീമിയര്‍. ഏഷ്യാനെറ്റിലാണ് ചിത്രം സംപ്രേഷണം ചെയ്യുക.
പ്രഖ്യാപനം മുതല്‍ തന്നെ 'മിന്നല്‍ മുരളി' വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. റിലീസ് കഴിഞ്ഞും ചിത്രം മാധ്യമശ്രദ്ധ നേടുകയാണ്. നെറ്റ്‌ഫ്ലിക്‌സിന്‍റെ ക്രിസ്‌മസ് റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. 2021 ഡിസംബര്‍ 24നായിരുന്നു 'മിന്നല്‍ മുരളി'യുടെ റിലീസ്.
Also Read: ചലച്ചിത്ര - നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു
Minnal Murali highest rated action movie: സംവിധായകന്‍ ബേസില്‍ ജോസഫ് പരീക്ഷണാര്‍ഥമാണ് 'മിന്നില്‍ മുരളി'യെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. എന്നാല്‍ നിരവധി റെക്കോര്‍ഡുകള്‍ ചിത്രം ഇടം നേടി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസ് ആയ ലെറ്റര്‍ ബോക്‌സിന്‍റെ 2021ലെ ഏറ്റവുമധികം റേറ്റിങ് ലഭിച്ച അഡ്വഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയിലടക്കമാണ് 'മിന്നല്‍ മുരളി' ഇടംപിടിച്ചത്.
അടുത്തിടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റായ ചിത്രം കൂടിയാണിത്. ചിത്രത്തിന് വിദേശത്തും പ്രേക്ഷകര്‍ ഏറെയായിരുന്നു. 'മിന്നല്‍ മുരളി'യുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ എന്ന നിലയിലേയ്‌ക്ക് ടൊവിനോ തോമസിന്‍റെ താരമൂല്യം ഉയര്‍ന്നു. സിനിമ ഹിറ്റായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.