ETV Bharat / entertainment

മാത്യു തോമസും ബേസിലും ഒന്നിക്കുന്ന 'കപ്പ്' സെക്കൻഡ് ലുക്ക് പുറത്ത് - അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്

Cup Movie Coming Soon: നമിത പ്രമോദ്, ഗുരു സോമസുന്ദരം, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്

Cup Movie Coming Soon  Mathew Thomas and Basil Joseph starrer Cup  Cup Movie Second Look Poster  കപ്പ് സെക്കൻഡ് ലുക്ക് പുറത്ത്  കപ്പ് സെക്കൻഡ് ലുക്ക് പോസ്റ്റർ  മാത്യു തോമസും ബേസിലും ഒന്നിക്കുന്ന കപ്പ്  കപ്പ്  കപ്പ് റിലീസ്  Cup Movie release  Cup Movie posters  Mathew Thomas new movie  Basil Joseph new movie  അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്  നമിത പ്രമോദ്
Cup Movie Second Look Poster
author img

By ETV Bharat Kerala Team

Published : Dec 24, 2023, 7:42 PM IST

നന്യ ഫിലിംസിന്‍റെ ബാനറിൽ ആൽവിൻ ആന്‍റണിയും എയ്ഞ്ചലീന മേരിയും നിർമിക്കുന്ന 'കപ്പ്' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് (Cup Movie Second Look Poster out). മാത്യു തോമസും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അവതരിപ്പിക്കുന്നത് അൽഫോൺസ് പുത്രൻ ആണ് (Mathew Thomas and Basil Joseph starrer Cup Movie). സഞ്ജു വി സാമുവൽ ആണ് 'കപ്പ്' സംവിധാനം ചെയ്യുന്നത്.

'സ്പോർട്‌സ് മാൻ ആകണം' എന്ന ആഗ്രഹവുമായി നടക്കുന്ന നിധിൻ എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് 'കപ്പ്' പറയുന്നത്. ബാഡ്‌മിന്‍റൺ പ്രതിപാദിക്കുന്ന സിനിമ 'ഫീൽ ഗുഡാ'യി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. ഇപ്പോൾ പുറത്തുവന്ന പോസ്റ്ററും ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്നതാണ് പോസ്റ്റർ. സംവിധായകൻ തന്നെയാണ് 'കപ്പി'ന്‍റെ കഥയും ഒരുക്കിയിരിക്കുന്നത്. അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്നാണ് തിരക്കഥ രചിച്ചത്. ബാഡ്‌മിന്‍റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്‍റെ കഥയാണിത്.

മാത്യു തോമസാണ് നിധിനായി എത്തുന്നത്. നമിത പ്രമോദ്, ഗുരു സോമസുന്ദരം, തുഷാര പിള്ള, മൃണാളിനി സൂസൻ ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. നിധിന്‍റെ അച്ഛൻ ബാബു എന്ന കഥാപാത്രത്തെയാണ് ഗുരു സോമസുന്ദരം അവതരിപ്പിക്കുന്നത്. അമ്മയായി തുഷാര പിള്ളയും സഹോദരിയായി മൃണാളിനിയും എത്തുന്നു.

മുഴുനീളെ കഥാപാത്രമായി ബേസിൽ എത്തുമ്പോൾ വളരെ പ്രധാനപ്പെട്ട, എന്നാൽ വ്യത്യസ്‌തമായ റോളിലാണ് നമിത പ്രമോദിന്‍റെ വരവ്. അനിഖ സുരേന്ദ്രൻ, പുതുമുഖം റിയാ ഷിബു, കാർത്തിക് വിഷ്‌ണു എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്. ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്‌ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും 'കപ്പി'ൽ വേഷമിടുന്നുണ്ട്.

ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്. നാല് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്തും ഒരു ഗാനത്തിന്‍റെ വരികൾക്ക് പിന്നിൽ ആർസിയും ആണ്. ചിത്രത്തിലെ മറ്റൊരു ഗാനം ഒരു പഴയ ഗാനത്തിന്‍റെ റീമേക്കാണ്.

അടുത്ത വർഷം തുടക്കത്തിൽ തന്നെ 'കപ്പ്' തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിഖിൽ എസ് പ്രവീൺ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ റെക്‌സൺ ജോസഫ് ആണ്. ജിഷ്‌ണു തിലക് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

കപ്പ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ - പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ, ആർട്ട് ഡയറക്‌ടർ : ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യും ഡിസൈനർ : നിസാർ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : മുകേഷ് വിഷ്‌ണു & രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്‌സ് : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്‌സ് : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് കാമറാമാൻ : തൻസിൽ ബഷീർ.

സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്‌ടർ : ബാബു ചേലക്കാട്, അസിസ്റ്റന്‍റ് ഡയറക്‌ടേഴ്‌സ് : അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ, പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്‌ണൻ, പി ആർ ഒ : മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്റ്റ്.

READ MORE: അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്', മാത്യു തോമസിനൊപ്പം ബേസിലും; ഫസ്റ്റ് ലുക്കെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.