നിത്യ മേനനും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ് 'മാസ്റ്റര്‍പീസ്' (Sharaf U Dheen Nithya Menen Starrer Masterpiece) സ്‌ട്രീമീങ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് (Disney+ Hotstar) സീരീസ് പ്രദര്‍ശനം തുടങ്ങിയത് (Masterpiece Streaming Started). 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും 'ഒരു തെക്കൻ തല്ലുകേസ്' എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍ ആണ് 'മാസ്റ്റര്‍ പീസ്' സംവിധാനം ചെയ്‌തിരിക്കുന്നത്.
-
Peace talks turn family drama into a trauma!#HotstarSpecials #Masterpeace - All episodes are streaming now on #DisneyPlusHotstar.
— DisneyPlus Hotstar Malayalam (@DisneyplusHSMal) October 24, 2023 " class="align-text-top noRightClick twitterSection" data="
Watch Now: https://t.co/OBzC1JfNwO#Drama #Trauma #WebSeries #Malayalam #FamilyDrama #Dramedy #Drama #FamilySeries #StreamingNow pic.twitter.com/oiwlclXLFW
">Peace talks turn family drama into a trauma!#HotstarSpecials #Masterpeace - All episodes are streaming now on #DisneyPlusHotstar.
— DisneyPlus Hotstar Malayalam (@DisneyplusHSMal) October 24, 2023
Watch Now: https://t.co/OBzC1JfNwO#Drama #Trauma #WebSeries #Malayalam #FamilyDrama #Dramedy #Drama #FamilySeries #StreamingNow pic.twitter.com/oiwlclXLFWPeace talks turn family drama into a trauma!#HotstarSpecials #Masterpeace - All episodes are streaming now on #DisneyPlusHotstar.
— DisneyPlus Hotstar Malayalam (@DisneyplusHSMal) October 24, 2023
Watch Now: https://t.co/OBzC1JfNwO#Drama #Trauma #WebSeries #Malayalam #FamilyDrama #Dramedy #Drama #FamilySeries #StreamingNow pic.twitter.com/oiwlclXLFW
രഞ്ജി പണിക്കർ, മാല പാർവതി, ശാന്തി കൃഷ്‌ണ, അശോകൻ എന്നിവരാണ് 'മാസ്റ്റര്‍പീസി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Masterpiece Cast). മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാണ്. അജു വര്‍ഗീസ്, ലാല്‍ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തിയ 'കേരള ക്രൈം ഫയല്‍സി'ന് (Kerala Crime Files) ശേഷം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിരീസ് ആണിത്.
ഏറെ രസകരമായതും ചിന്തിപ്പിക്കുന്നതുമായ കുടുംബ കഥയാണ് 'മാസ്റ്റര്‍പീസ്' പറയുന്നത്. വേറിട്ട കഥാപാത്ര സൃഷ്‌ടികളാണ് ഈ സിരീസിനെ ശ്രദ്ധേയമാക്കുന്നത്. 'ഓവര്‍ റിയാക്റ്റിംഗ് റിയ' ആയി നിത്യ മേനന്‍ എത്തുമ്പോൾ 'ബാലന്‍സിഗ് ബിനോയി'യെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു.
'സൈലന്‍റ് ലിസമ്മ' എന്നാണ് ശാന്തി കൃഷ്‌ണയുടെ കഥാപാത്രത്തിന്‍റെ പേര്. 'മ്യൂട്ടഡ് ചാണ്ടിച്ച'നായി രഞ്ജി പണിക്കരും 'ഗോഡ്‌ഫാദര്‍ കുര്യച്ചനാ'യി അശോകനും 'ആനിയമ്മ'യായി മാല പാര്‍വതിയും എത്തുന്നു. ഈ കഥാപാത്രങ്ങൾ ആരും കാണികൾക്ക് അന്യരല്ലെന്നാണ് സീരീസിന്‍റെ അണിയറ പ്രവർത്തകർ പറയുന്നത്. ഇവർ നിങ്ങളുടെ ചുറ്റും ഉള്ളവരല്ല, മറിച്ച് നിങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണെന്ന് അണിയറക്കാര്‍ പറയുന്നു.
കുടുംബ ജീവിതത്തെ കുറിച്ചുള്ള പൊതു ധാരണകളെ പൊളിച്ചെഴുതുക കൂടിയാണ് 'മാസ്റ്റർപീസ്' ചെയ്യുന്നത്. സംതൃപ്‌ത കുടുംബം എന്ന ആശയവും വിവാഹമോചനത്തെ കുറിച്ചുള്ള സങ്കൽപങ്ങളും എല്ലാമാണ് തുടർന്നുള്ള എപ്പിസോഡുകളിൽ വിഷയമാകുന്നത്. ഹൃദയം തൊടുന്ന ഫാമിലി ഡ്രാമയുടെയും കോമഡിയുടെയും മികച്ച സംയോജനമാണ് 'മാസ്റ്റർപീസ്' എന്നാണ് അണിയറക്കാരുടെ അവകാശ വാദം.
സെൻട്രൽ അഡ്വർടൈസിങ്ങിന്‍റെ ബാനറിന് കീഴിൽ മാത്യു ജോർജ് ആണ് 'മാസ്റ്റർപീസി'ന്‍റെ നിർമാണം. 'മാസ്റ്റർപീസി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത് മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ സീരീസിനായി കാത്തിരുന്നത്. നടൻ പൃഥ്വിരാജ് അടക്കമുള്ള മലയാളത്തിന്‍റെ മുന്‍നിര താരങ്ങളായിരുന്നു മാസ്റ്റർ പീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്.