തമിഴ് സിനിമാസ്വാദകരുടെ കാത്തിരിപ്പിന് വിരാമം. ആരാധകർ ഏറെ നാളായി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വിശാൽ ചിത്രം 'മാർക് ആന്‍റണി' തിയേറ്ററുകളിലേക്ക് (Mark Antony Release). ചിത്രം സെപ്റ്റംബർ 15 ന് റിലീസിനെത്തും (Mark Antony release on September 15). എസ്‌ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്ന (SJ Suryah in Mark Antony) ചിത്രം ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.
മിനി സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ വിനോദ് കുമാര്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ആണ്. നടൻ വിശാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് 'മാർക് ആന്‍റണി'. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്‍റെ വരവിനായി കാത്തിരിക്കുന്നത്.
സംവിധായകൻ ആദിക് രവിചന്ദ്രനൊപ്പം ഇതാദ്യമായാണ് വിശാൽ കൈകോർക്കുന്നത്. ടൈം ട്രാവൽ അടിസ്ഥാനമാക്കിയാണ് ഈ ഹൈ - വോൾട്ടേജ് ആക്ഷൻ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. റിതു വർമ്മ, സുനിൽ, സെൽവരാഘവൻ, അഭിനയ, കിംഗ്‌സ്‌ലി, വൈ ജി മഹേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
![മാർക് ആന്‍റണി വരികയായി മാർക് ആന്‍റണി Mark Antony release on September 15 Mark Antony release Mark Antony Vishals Mark Antony Coming Vishals Mark Antony Vishal വിശാലിനൊപ്പം എസ്‌ജെ സൂര്യയും മാർക് ആന്‍റണിയുടെ വരവ് സെപ്റ്റംബർ 15ന് മാർക് ആന്‍റണി സെപ്റ്റംബർ 15ന് വിശാൽ ചിത്രം മാർക് ആന്‍റണി മാർക് ആന്‍റണി തിയേറ്ററുകളിലേക്ക് SJ Suryah in Mark Antony ടൈം ട്രാവൽ മാർക് ആന്‍റണി Time travel movie Time travel Mark Antony](https://etvbharatimages.akamaized.net/etvbharat/prod-images/12-09-2023/kl-ekm-01-akhilvinayak-script-pic_12092023192034_1209f_1694526634_1013.jpg)
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയും നിർവഹിക്കുന്നു. ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള മാർക് ആന്‍റണിയിലെ സീക്വൻസുകൾ ദിലീപ് സുബ്ബരായൻ, കനൽ കണ്ണൻ, ദിനേശ് സുബ്ബരായൻ എന്നിവർക്കൊപ്പം പീറ്റർ ഹെയ്‌നും ചേർന്നാണ് ഒരുക്കിയിരിക്കുന്നത് (Mark Antony Crew).
ഒരു ടൈം ട്രാവൽ ചിത്രമാണ് 'മാർക് ആന്‍റണി' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴിന് പുറമെ തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ഈ വർഷത്തെ വിശാലിന്‍റെ ആദ്യ റിലീസ് കൂടിയാണിത്. പി ആർ ഒ - മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് - ബിനു ബ്രിങ് ഫോർത്ത്.
അടുത്തിടെയാണ് ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി 'മാര്‍ക് ആന്‍റണി'യുടെ ട്രെയിലര്‍ (Mark Antony trailer) പുറത്തിറങ്ങിയത്. 'മാര്‍ക് ആന്‍റണിയുടെ ലോകത്തേക്ക് സ്വാഗതം!' -എന്ന വാചകത്തോടുകൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് പുതുമയാര്‍ന്ന കാഴ്‌ച സമ്മാനിച്ച ട്രെയിലറില്‍ വില്ലനായും ഗ്യാങ്‌സ്‌റ്ററായുമാണ് വിശാൽ പ്രത്യക്ഷപ്പെടുന്നത്. അച്ഛനായും മകനായും ഉള്ള വിശാലിന്‍റെ വിവിധ ഗെറ്റപ്പുകള്‍ (Vishal different avatars in Mark Antony) തന്നെയായിരുന്നു ട്രെയിലറിന്‍റെ ഹൈലൈറ്റ്. ഈയടുത്ത് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിലെ 'കറുപ്പനേ സാമി' (Karuppana Saamy) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ശത്രുക്കളോട് ഏറ്റുമുട്ടുന്ന വിശാലിന്‍റെ രൗദ്ര ഭാവമാണ് 2.42 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാനാവുക.