Manoj Bajpayee mother dies: നടന്‍ മനോജ് ബാജ്‌പേയിയുടെ അമ്മ ഗീത ദേവി അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ മാക്‌സ് പുഷ്‌പാഞ്ചലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനോജിന്‍റെ അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഗീത ദേവിയുടെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. നടന്‍റെ വക്താവ് ഇന്ത്യന്‍ എക്‌സ്‌പ്രസ്.കോമിലൂടെ മരണ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.
'മനോജ് വാജ്‌പേയിയുടെ മാതാവ് കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സുഖമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 20 ദിവസങ്ങളായി അവര്‍ ഡല്‍ഹിയിലെ മാക്‌സ് പുഷ്‌പാഞ്ചലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്തരിച്ചത്.'-മനോജ് ബാജ്‌പേയിയുടെ വക്താവ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
അമ്മയുടെ മരണ സമയത്ത് മനോജ് ബാജ്‌പേയിയും ഒപ്പമുണ്ടായിരുന്നു. അമ്മയാണ് തന്‍റെ ശക്തിയുടെ നെടുംതൂണെന്ന് നടന്‍ എപ്പോഴും പറയുമായിരുന്നു. ഗീതാ ദേവിക്ക് മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ്. മനോജ് ബാജ്‌പേയിയുടെ പിതാവ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അന്തരിച്ചിരുന്നു.
Also Read: തമിഴ് ഹാസ്യ താരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു