ETV Bharat / entertainment

'ഇന്ത്യ നമ്മുടെ കൈയീന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പു പോലെ'; മത്സരിച്ച് മഞ്ജുവും സൗബിനും - മഞ്ജു വാര്യര്‍

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് വെള്ളരി പട്ടണം. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് വെള്ളരി പട്ടണം ട്രെയിലര്‍...

Manju Warrier Soubin Shahir starrer  Vellaripattanam official trailer released  Vellaripattanam official trailer  Vellaripattanam trailer  Vellaripattanam  Manju Warrier  Soubin Shahir  പരസ്‌പരം മത്സരിച്ച് മഞ്ജുവും സൗബിനും  മഞ്ജുവും സൗബിനും  ഇന്ത്യ നമ്മുടെ കയ്യീന്ന് പോയി  Vellaripattanam theatre release  Manju Warrier Soubin Shahir combo  Full on studios produced by Vellaripattanam  Vellaripattanam crew members  Manju Warrier latest movies  Manju Warrier latest movies  വെള്ളരി പട്ടണം ട്രെയിലര്‍  പൊട്ടിച്ചിരിപ്പിച്ച് വെള്ളരി പട്ടണം ട്രെയിലര്‍  ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് വെള്ളരി പട്ടണം  മഞ്ജു വാര്യര്‍  സൗബിന്‍ ഷാഹിര്‍
പൊട്ടിച്ചിരിപ്പിച്ച് വെള്ളരി പട്ടണം ട്രെയിലര്‍
author img

By

Published : Mar 20, 2023, 7:17 AM IST

Vellaripattanam official trailer: മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രമാണ് 'വെള്ളരി പട്ടണം'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തുടക്കം മുതല്‍ ചിരി പടര്‍ത്തുന്നതാണ് ട്രെയിലര്‍. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് ചിത്രമെന്നാണ് 1.37 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

Vellaripattanam theatre release: മാര്‍ച്ച് 24നാണ് 'വെള്ളരി പട്ടണം' തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Manju Warrier Soubin Shahir combo: മഞ്ജുവിന്‍റെ സഹോദരനായി കെ.പി സുരേഷ് എന്ന കഥാപാത്രത്തെ സൗബിന്‍ ഷാഹിറും അവതരിപ്പിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകരായാണ് ചിത്രത്തില്‍ സൗബിനും മഞ്ജുവും വേഷമിടുന്നത്. മഞ്ജു, സൗബിന്‍ എന്നിവരെ കൂടാതെ സലിംകുമാര്‍, കൃഷ്‌ണ ശങ്കര്‍, സുരേഷ്‌കൃഷ്‌ണ, ശബരീഷ് വര്‍മ, കോട്ടയം രമേശ്, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, പ്രമോദ് വെളിയനാട്, വീണ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും.

Full on studios produced by Vellaripattanam: മഹേഷ്‌ വെട്ടിയാറും മാധ്യമ പ്രവര്‍ത്തകനായ ശരത്‌കൃഷ്‌ണയും ചേര്‍ന്നാണ് സിനിമയുടെ രചന. ഫുള്‍ ഓണ്‍ സ്‌റ്റുഡിയോസ് ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. 'മോഹന്‍ലാല്‍', 'ആക്ഷന്‍ ഹീറോ ബിജു', 'കുംഫു മാസ്‌റ്റര്‍', 'അലമാര' തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്‌റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

Vellaripattanam crew members: അലക്‌സ്‌ ജെ പുളിക്കല്‍ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കും. മധു വാസുദേവനും വിനായക് ശശികുമാറും ചേര്‍ന്നാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍ - ബെന്നി കട്ടപ്പന, കലാസംവിധാനം - ജ്യോതിഷ് ശങ്കര്‍, അസോസിയേറ്റ് ഡയറക്‌ടര്‍ - ശ്രീജിത് ബി.നായര്‍, കെ.ജി രാജേഷ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട് എന്നിവരും നിര്‍വഹിക്കുന്നു.

Manju Warrier latest movies: അജിത്തിനൊപ്പമുള്ള തമിഴ് ചിത്രം 'തുനിവ്', മലയാള ചിത്രം 'ആയിഷ' എന്നിവയാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമകള്‍. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയായിരുന്നു 'തുനിവ്'. ധനുഷ് നായകനായെത്തിയ 'അസുരന്‍' ആയിരുന്നു മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം. വലിമൈ, നേര്‍കൊണ്ട പാര്‍വൈ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു 'തുനിവ്'.

നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ ആധാരമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ആയിഷ'. നിലമ്പൂര്‍ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിക്കുള്ള ആദരമാണ് ചിത്രം. 1950കളിലെ നാടക സംഘം കേരള നൂര്‍ജഹാന്‍ എന്ന് വിശേഷിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. ആറ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്.

Also Read: Vellarikka Pattanam | പൊട്ടിച്ചിരിയുമായി മഞ്ജുവും സൗബിനും ; വെള്ളരിക്കാ പട്ടണം മേക്കിങ് വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.