ETV Bharat / entertainment

Mini Cooper SE Electric | ഇനി മഞ്ജുവിന്‍റെ യാത്ര ഇലക്‌ട്രിക്‌ മിനി കൂപ്പറില്‍ - Mini Cooper SE Electric ex showroom price

Manju Warrier buy Mini Cooper SE Electric: പുതിയ ഇലക്‌ട്രിക്‌ മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്‌റ്റില്‍ നിന്നാണ് മഞ്ജു വാര്യര്‍ പുതിയ മിനി കൂപ്പര്‍ സ്വന്തമാക്കിയത്‌.

Manju Warrier buy Mini Cooper SE Electric  Mini Cooper SE Electric  ഇലക്‌ട്രിക്‌ മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍  ഇലക്‌ട്രിക്‌ മിനി കൂപ്പറിന്‍റെ എക്‌സ്‌ഷോറും വില  Mini Cooper SE Electric ex showroom price  Mini Cooper SE Electric features
Mini Cooper SE Electric | ഇനി മഞ്ജുവിന്‍റെ യാത്ര ഇലക്‌ട്രിക്‌ മിനി കൂപ്പറില്‍...
author img

By

Published : Apr 1, 2022, 10:17 AM IST

Manju Warrier buy Mini Cooper SE Electric: പുതിയ ഇലക്‌ട്രിക്‌ മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്‌റ്റില്‍ നിന്നാണ് മഞ്ജു വാര്യര്‍ പുതിയ മിനി കൂപ്പര്‍ സ്വന്തമാക്കിയത്‌. മിനി കൂപ്പറുമായി നില്‍ക്കുന്ന മഞ്ജുവിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Mini Cooper SE Electric ex showroom price: മോളിവുഡിലെ ആദ്യത്തെ ഇലക്‌ട്രിക്‌ മിനി കൂപ്പറാണിത്‌. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്‌ട്രിക്‌ വാഹനം കൂടിയാണിത്‌. 47.20 ലക്ഷം രൂപയാണ് ഇലക്‌ട്രിക്‌ മിനി കൂപ്പറിന്‍റെ എക്‌സ്‌ഷോറും വില. ഏകദേശം 52 ലക്ഷം രൂപയാണ്‌ വാഹനത്തിന്‍റെ ഓണ്‍റോഡ്‌ വില.

Mini Cooper SE Electric features: മിനി കൂപ്പറിന്‍റെ സാധാരണ മോഡലിനേക്കാള്‍ എട്ട്‌ ലക്ഷം രൂപയാണ് ഇലക്‌ട്രിക്‌ പതിപ്പിന് അധികമായി ഈടാക്കുന്നത്‌. പരിസര മലിനീകരണം ഒട്ടുമില്ലെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന കാറാണിത്‌. ഈ മിനി കൂപ്പര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.

കാഴ്‌ചയിലും സാധാരണ മിനി കൂപ്പറില്‍ നിന്നും നേരിയ വ്യത്യാസത്തോടെയാണ് മിനി കൂപ്പര്‍ എസ്‌ ഇയുടെ വരവ്‌. മഞ്ജുവിന്‍റെ താല്‍പ്പര്യ പ്രകാരം കറുപ്പ്‌ നിറത്തിലുള്ള വാഹനത്തിന് മഞ്ഞ നിറം നല്‍കുകയായിരുന്നു. ഇലക്‌ട്രിക്‌ മിനി കൂപ്പര്‍ കൂടാതെ ലാന്‍ഡ്‌ റോവര്‍ വേളാറും മഞ്ജുവിന്‍റെ ഗാരിജിലുണ്ട്‌.

മിനി കൂപ്പറിന്‍റെ സാധാരണ മോഡലിനേക്കാള്‍ എട്ട്‌ ലക്ഷം രൂപയാണ് ഇലക്‌ട്രിക്‌ പതിപ്പിന് അധികമായി വരുന്നത്‌. 2021 അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്‌.ഇ.ഇലക്‌ട്രിക്‌ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്‌. ഇതിന് പിന്നാലെ വാഹനത്തിന്‍റെ ബുക്കിങ്ങും നിര്‍മാതാക്കള്‍ തുറന്നിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയ്‌ക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചിരുന്നു. 30 യൂണിറ്റാണ് ആദ്യ ബാച്ചില്‍ അനുവദിച്ചിട്ടുള്ളത്‌. പൂര്‍ണമായും വിദേശത്ത്‌ നിര്‍മിച്ച്‌ ഒറ്റ വേരിയന്‍റില്‍ മാത്രമാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിക്കുന്നത്‌.

Also Read: കൊച്ചിയില്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.