Malikappuram history video : ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രമാണ് 'മാളികപ്പുറം'. സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും. 'മാളികപ്പുറ'ത്തിന്‍റെ ചരിത്രം പറയുകയാണ് മമ്മൂട്ടി. നടന്‍റെ ശബ്‌ദത്തിലൂടെ 'മാളികപ്പുറ'ത്തിന്‍റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
Malikappuram teaser: കഴിഞ്ഞ ദിവസം മാളികപ്പുറത്തിന്‍റെ ടീസര്‍ റിലീസ് ചെയ്‌തിരുന്നു. ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എട്ടുവയസ്സുള്ള ഒരു കൊച്ചുകുട്ടിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്‍റെയും കഥയാണ് 'മാളികപ്പുറം' പറയുന്നത്. ശ്രീപഥ്, ദേവനന്ദ എന്നീ ബാല താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
Malikappuram cast: സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് കെ ജയന്‍, ശ്രീജിത്ത് രവി, വിജയകൃഷ്‌ണന്‍, അജയ് വാസുദേവ്, കലാഭവന്‍ ജിന്‍റോ, അരുണ്‍ മാമന്‍, സന്ദീപ് രാജ്, ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, അശ്വതി അഭിലാഷ്, മഞ്ജുഷ സതീഷ്, നമിത രമേശ് തുടങ്ങിയവും ചിത്രത്തില്‍ വേഷമിടുന്നു.
Malikappuram crew: നവാഗതനായ വിഷ്‌ണു ശശി ശങ്കര്‍ ആണ് സിനിമയുടെ സംവിധാനം. ആന്‍റോ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയുടെയും, വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയുടെയും ബാനറില്‍ പ്രിയ വേണുവും നീറ്റ പിന്‍റോയും ചേര്‍ന്നാണ് നിര്‍മാണം.
- " class="align-text-top noRightClick twitterSection" data="">
അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. വിഷ്‌ണു നാരായണന്‍ നമ്പൂതിരി ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.