ETV Bharat / entertainment

'എല്ലാം അഭ്യൂഹം മാത്രം, ഔദ്യോഗിക പ്രഖ്യാപനം മമ്മൂട്ടിയുടെ പേജില്‍'; അറിയിപ്പുമായി ക്രിസ്‌റ്റഫര്‍ ടീം - ക്രിസ്‌റ്റഫര്‍ ടീം

Christopher updates: ക്രിസ്‌റ്റഫര്‍ റിലീസുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത്. റിലീസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എല്ലാം അഭ്യൂഹം മാത്രമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Mammootty Unnikrishnan movie  Christopher release date  Christopher  Mammootty  മമ്മൂട്ടി  ക്രിസ്‌റ്റഫര്‍  Christopher release date news  Vinai Rai in Christopher  മമ്മൂട്ടിയുടെ പേജില്‍  ക്രിസ്‌റ്റഫര്‍ ടീം  Christopher updates
'എല്ലാം അഭ്യൂഹം മാത്രം, ഔദ്യോഗിക പ്രഖ്യാപനം മമ്മൂട്ടിയുടെ പേജില്‍'; അറിയിപ്പുമായി ക്രിസ്‌റ്റഫര്‍ ടീം
author img

By

Published : Oct 31, 2022, 8:39 PM IST

Mammootty Unnikrishnan movie: മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്രിസ്‌റ്റഫര്‍'. മമ്മൂട്ടി- ബി.ഉണ്ണികൃഷ്‌ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ സോഷ്യല്‍ മീഡയയില്‍. ആരാധകരും ആകാംക്ഷയിലാണ്.

'ക്രിസ്‌റ്റഫര്‍' റിലീസിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകരും. അടുത്തിടെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

Christopher release date news: 'ക്രിസ്‌റ്റഫര്‍' സിനിമയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. 'ക്രിസ്‌റ്റഫറിന്‍റെ റിലീസ് തീയതി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എല്ലാം അഭ്യൂഹം മാത്രം. സിനിമയുമായി ബന്ധപ്പെട്ട ഏത് ഔദ്യോഗിക ആശയ വിനിമയവും മമ്മൂട്ടിയുടെയും ക്രിസ്‌റ്റഫറിന്‍റെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ആയിരിക്കും അറിയിക്കുക', 'ക്രിസ്‌റ്റഫര്‍' അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റ് പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

Vinai Rai in Christopher: 'ബയോഗ്രാഫി ഓഫ്‌ എ വിജിലന്‍റ് കോപ്പ്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് നായികമാരായെത്തുന്നത്. തെന്നിന്ത്യന്‍ താരം വിനയ്‌ റായും സുപ്രധാന വേഷത്തിലെത്തും. വിനയ്‌ റായ് ആദ്യമായി മലയാളത്തില്‍ വേഷമിടുന്ന ചിത്രം കൂടിയാണ് ക്രിസ്‌റ്റഫര്‍.

സിദ്ദിഖ്‌, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. കൂടാതെ അറുപതോളം പുതുമുഖങ്ങളും സിനിമയില്‍ വേഷമിടും. എറണാകുളം, വണ്ടിപ്പെരിയാര്‍, പൂയംകുട്ടി തുടങ്ങി 56ലധികം ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

മമ്മൂട്ടിയുടെ ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് 'ക്രിസ്‌റ്റഫര്‍'. ആര്‍.ഡി ഇലുമിനേഷന്‍സാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. സംവിധായകന്‍ ഉദയകൃഷ്‌ണ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ഫൈസ്‌ സിദ്ദിഖ് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.

Also Read:'അസുഖം ഭേദമായി ഉടന്‍ സുഖം പ്രാപിക്കട്ടെ'; ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.