മമ്മൂട്ടി ആരാധകര്‍ സന്തോഷത്തിലാണിപ്പോള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ പുതിയ ചിത്രം ഒരുങ്ങുകയാണ്. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 'ടര്‍ബോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് (Turbo Title poster).
- " class="align-text-top noRightClick twitterSection" data="">
'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ വന്‍ വിജയത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആരാധകരെ തീര്‍ത്തും ആവേശത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ്. മമ്മൂട്ടിയാണ് 'ടര്‍ബോ'യുടെ ടൈറ്റില്‍ പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടത്. മുഷ്‌ടി ചുരുട്ടിയ കയ്യുടെ ചിത്രമാണ് പോസ്‌റ്ററില്‍.
- " class="align-text-top noRightClick twitterSection" data="">
ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ടര്‍ബോ' എന്നാണ് ടൈറ്റില്‍ പോസ്‌റ്റര്‍ നല്‍കുന്ന സൂചന. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ആരംഭിച്ചു (Turbo shooting starts). മമ്മൂട്ടി ഇന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (Mammootty in Turbo Shooting Location).
അതേസമയം 'ടര്‍ബോ പീറ്റര്‍' എന്ന പേരില്‍ ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ച 'ടര്‍ബോ പീറ്റര്‍' ആണോ ഇപ്പോള്‍ 'ടര്‍ബോ' എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018ല്‍ ജയസൂര്യ ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റും പങ്കുവച്ചിരുന്നു. ജയസൂര്യയുടെ പോസ്‌റ്റ് പ്രകാരം, ആബേല്‍ ക്രിയേറ്റീവ് മൂവീസിന്‍റെ ബാനറില്‍ ആബേല്‍ ജോര്‍ജ് ആണ് സിനിമയുടെ നിര്‍മാണം എന്നാണ്. 'കണ്ണൂര്‍ സ്‌ക്വാഡ്' സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കും എന്നായിരുന്നു ജയസൂര്യ പങ്കുവെച്ച പോസ്‌റ്ററില്‍ നിന്നും വ്യക്തമാകുക. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു വിശദീകരണത്തിന് മിഥുന്‍ മാനുവല്‍ തോമസോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല.
വൈശാഖ് ആണ് സിനിമയുടെ സംവിധാനം. 'പോക്കിരി രാജ', 'മധുര രാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 'ടര്‍ബോ'യിലൂടെയാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റിലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേര്‍ന്നാണ് സിനിമയുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. വിഷ്‌ണു ശര്‍മ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.
പ്രൊഡക്ഷന്‍ ഡിസൈന്‍ - ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്‌റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ - അരോമ മോഹന്‍, കോ ഡയറക്‌ടര്‍ - ഷാജു പാടൂര്‍, മേക്കപ്പ് - റഷീദ് അഹ്‌മ്മദ്, ജോര്‍ജ് സെബാസ്‌റ്റ്യന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - മേല്‍വി ജെ, അഭിജിത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് ആര്‍ കൃഷ്‌ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ് - യെല്ലോ ടൂത്ത്, ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ് - വിഷ്‌ണു സുഗതന്‍ എന്നിവരും നിര്‍വഹിക്കും.