ETV Bharat / entertainment

അമ്പമ്പോ ഇതെന്തൊരു ലുക്ക്! സോഷ്യൽ മീഡിയയെ വീണ്ടും ഇളക്കിമറിച്ച് മമ്മൂട്ടി - Mammootty

Mammootty Rocked Social Media Again With Stylish Photos: 'ടർബോ' സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റില്ലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Mammootty Rocked Social Media Again  സോഷ്യൽ മീഡിയയെ വീണ്ടും ഇളക്കിമറിച്ച് മമ്മൂക്ക  Mammootty Turbo movie location stills goes viral  Mammootty Turbo movie  Turbo movie  Mammoottys Turbo movie location stills  ടർബോ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റിൽ  ടർബോ ലൊക്കേഷനിൽ മമ്മൂട്ടി  സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ ഫോട്ടോകൾ  Mammoottys new pics goes viral  Mammoottys new pics  Mammootty  മമ്മൂട്ടി
Mammootty Turbo movie location stills
author img

By ETV Bharat Kerala Team

Published : Nov 6, 2023, 6:42 PM IST

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളത്തിന്‍റെ മഹാനടൻ, പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്ക. 72-ാം വയസിലും യൗവനത്തിന്‍റെ തുടിപ്പ് ശരീരത്തിലും മനസിലും പേറുന്ന മമ്മൂട്ടി ആർക്കുമൊരു അത്ഭുതം തന്നെയാണ്. തന്‍റെ സ്റ്റൈലിഷ് ഫോട്ടോകൾ കൊണ്ട് സോഷ്യൽ മീഡിയയെ ആകെ ഇളക്കിമറിക്കാറുണ്ട് മമ്മൂക്ക. ഇപ്പോഴിതാ വീണ്ടും ചില മമ്മൂട്ടി ചിത്രങ്ങളാണ് സൈബറിടത്തെ കീഴടക്കുന്നത്.

മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ് താരത്തിന്‍റെ തകർപ്പൻ ഫോട്ടോകൾ ആരാധകർക്കായി പങ്കുവച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ സ്റ്റില്ലുകൾ. ഞൊടിയിട കൊണ്ടാണ് മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകൾ വൈറൽ ആകാറുളളത്. ആ പതിവ് ഇത്തവണയും തെറ്റിയിട്ടില്ല.

'കണ്ണൂർ സ്‌ക്വാഡി'ന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് 'ടർബോ'. അതേസമയം 'മൺഡേ സ്‌പെഷ്യൽ' എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി കമ്പനി ഫോട്ടോകൾ പുറത്തുവിട്ടത്. പ്രിന്‍റഡ് ഷർട്ട് ധരിച്ച് കൂളിങ് ​ഗ്ലാസും വച്ച് മാസായാണ് ഫോട്ടോകളിൽ മമ്മൂട്ടി തിളങ്ങുന്നത്. സ്റ്റൈലിഷ് ഔട്ട്‌ഫിറ്റിനൊപ്പം മമ്മൂട്ടിയുടെ ലുക്കും ചേർന്നതോടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യ വിരുന്നായി മാറി ഈ ചിത്രങ്ങൾ.

  • " class="align-text-top noRightClick twitterSection" data="">

ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ കമന്‍റുകളും ലൈക്കുകളുമായി ആരാധകരും പറന്നെത്തി. 'ഞങ്ങളുടെ അഴകിയ രാവണൻ' എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. 'എന്‍റെ പൊന്നു മമ്മൂക്ക, ആശാന്‍റെ മുഖത്തിരിക്കുന്ന കറുത്ത കണ്ണട എനിക്ക് തരോ, ഇക്കാ എന്ന് മാറ്റി ചെക്കാ എന്ന് വിളിക്കേണ്ടി വരുമല്ലോ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകൾ.

READ ALSO: Mammootty viral photo 'കാലത്തിന് തോല്‍പ്പിക്കാന്‍ ആയില്ല, ഫോട്ടോ ഷോപ്പിനും'; തലനരച്ച് മുഖത്ത് ചുളുവ് വീണ മമ്മൂട്ടിയുടെ ഫോട്ടോയ്‌ക്ക് പിന്നില്‍

അതേസമയം 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് 'ടര്‍ബോ'. മിഥുന്‍ മാനുവല്‍ തോമസാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്‌തത്.

'നൻപകൽ നേരത്ത് മയക്കം', 'റോഷാക്ക്', 'കണ്ണൂർ സ്‌ക്വാഡ്', റിലീസിനൊരുങ്ങുന്ന 'കാതൽ' എന്നിവയ്‌ക്ക് ശേഷമുള്ള മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് 'ടർബോ'. മാസ് ആക്ഷൻ എന്‍റർടെയ്‌നർ ആയിരിക്കും ചിത്രം എന്നാണ് വിവരം. നൂറ് ദിവസമാകും 'ടർബോ'യുടെ ഷൂട്ടിങ് നടക്കുക എന്ന് സംവിധായകൻ വൈശാഖ് നേരത്തെ അറിയിച്ചിരുന്നു.

ഷമീർ മുഹമ്മദാണ് ചിത്രത്തിന്‍റെ എഡിറ്റർ. ജസ്റ്റിൻ വർഗീസ് ആണ് 'ടർബോ'യ്‌ക്ക് സംഗീതം പകരുന്നത്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഫീനിക്‌സ് പ്രഭുവാണ്. എന്നാൽ 'ടർബോ'യിലെ മറ്റ് അഭിനേതാക്കളുടെയോ അണിയറ പ്രവർത്തകരുടെയോ കൂടുൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

READ ALSO: Mammootty Vysakh New Film Turbo : വൈശാഖുമായി വീണ്ടും കൈകോർത്ത് മമ്മൂട്ടി; 'ടർബോ' ഷൂട്ടിംഗ് തുടങ്ങി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.