മമ്മൂട്ടി ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാതല്‍ ദി കോര്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഒരു പുതിയ വിവരമാണ് പുറത്തുവരുന്നത്.
-
#KaathalTheCore seems to be postponed from May 13.#Mammootty #Jyothika pic.twitter.com/aNrQGwHady
— Friday Matinee (@VRFridayMatinee) March 27, 2023 " class="align-text-top noRightClick twitterSection" data="
">#KaathalTheCore seems to be postponed from May 13.#Mammootty #Jyothika pic.twitter.com/aNrQGwHady
— Friday Matinee (@VRFridayMatinee) March 27, 2023#KaathalTheCore seems to be postponed from May 13.#Mammootty #Jyothika pic.twitter.com/aNrQGwHady
— Friday Matinee (@VRFridayMatinee) March 27, 2023
ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടകള്‍. നേരത്തെ മെയ് 14ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിരുന്നു. 34 ദിവസം കൊണ്ടാണ് 'കാതല്‍ ദി കോറി'ന്‍റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
സിനിമയില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസിയുടെ പോസ്‌റ്ററാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുക. മമ്മൂട്ടിയും ജ്യോതികയും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്‌ക്കുള്ള ജ്യോതികയുടെ തിരിച്ചുവരവ് കൂടിയാണീ ചിത്രം. ലാലു അലക്‌സ്, സുധി കോഴിക്കോട്, മുത്തുമണി, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍, അനഘ അക്കു, ജോസി സിജോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്', 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്', 'കുഞ്ഞു ദൈവം', രണ്ടു പെണ്‍കുട്ടികള്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി ഒരുക്കുന്ന ചിത്രം കൂടിയാണ് 'കാതല്‍'.
Also Read: 'ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മമ്മൂട്ടി'; കാതല്‍ സെറ്റിലെത്തി സൂര്യ
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മാണം. 'റോഷാക്കി'ന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'കാതല്‍'. ഇതോടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് കാതല്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ആയിരുന്നു ഈ ബാനറിലൊരുങ്ങിയ ആദ്യ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിക്കും. മാത്യൂസ് പുളിക്കല്‍ ആണ് സംഗീതം.
ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'ക്രിസ്‌റ്റഫര്‍', ലിജോ ജോസ് പെല്ലിശ്ശിരേയുടെ 'നന്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്' എന്നിവായയിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകള്‍ എത്തിയ ചിത്രം. തിയേറ്റര്‍ റിലീസുകള്‍ കഴിഞ്ഞ് 'ക്രിസ്‌റ്റഫര്‍', 'നല്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്' എന്നീ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസിനെത്തിയിരുന്നു.
കൃഷാന്ദിന്‍റെ സംവിധാത്തില്‍ ഒരുങ്ങിയ 'പുരുഷ പ്രേതം' ആയിരുന്നു ജിയോ ബേബിയുടെ നിര്‍മാണത്തില്‍ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. സോണി ലൈവിലൂടെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.