ക്രിസ്‌റ്റഫര്‍ ഇനി ഒടിടിയില്‍ ; ആമസോണ്‍ പ്രൈമില്‍ ഈ മാസം - നന്‍പകല്‍ നേരത്ത് മയക്കം ഒടിടി റിലീസ്
തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ ക്രിസ്‌റ്റഫര്‍ ഇനി ഒടിടി റിലീസിനെത്തുന്നു
Mammootty movie Christopher OTT release: മമ്മൂട്ടി ബി.ഉണ്ണികൃഷ്‌ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ പൊലീസ് ത്രില്ലര്‍ ചിത്രം 'ക്രിസ്‌റ്റഫര്‍' ഒടിടി റിലീസിനെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തോടടുക്കുമ്പോള്‍ ഒടിടിയില്‍ എത്തുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്.
Christopher on Amazon Prime Video: ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഈ മാസം ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 'ക്രിസ്‌റ്റഫര്‍' ഒടിടി റിലീസിനെ കുറിച്ച് അണിയറപ്രവര്‍ത്തകരും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
Christopher box office collection: 10 കോടിയിലധികം രൂപയാണ് ക്രിസ്‌റ്റഫറിന്‍റെ ഇതുവരെയുള്ള ആഗോള കലക്ഷന്‍. നാല് ആഴ്‌ച കൊണ്ടാണ് ക്രിസ്‌റ്റഫര്‍ 10 കോടി നേടിയത്. അതേസമയം 5.75 കോടി രൂപയാണ് സിനിമയുടെ കേരളത്തിലെ ബോക്‌സ് ഓഫിസ് കലക്ഷന്‍. വിദേശ ബോക്‌സ് ഓഫിസില്‍ നിന്നും 3.82 കോടി രൂപയും ചിത്രം സ്വന്തമാക്കി. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രദര്‍ശന ദിനം 1.67 കോടി രൂപയാണ് ചിത്രം നേടിയത്.
Mammootty as cop in Christopher: 'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. മൂന്ന് നായികമാരാണ് 'ക്രിസ്‌റ്റഫറില്‍'. അമല പോള്‍, ഐശ്വര്യ ലക്ഷ്‌മി സ്‌നേഹ, എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. സുലേഖ എന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Shine Tom Chacko in Christopher: ഷൈന്‍ ടോം ചാക്കോ, തെന്നിന്ത്യന്‍ താരം വിനയ് റോയ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജോര്‍ജ് കൊറ്റ്‌റക്കന്‍ എന്ന പൊലീസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക്. 'ക്രിസ്‌റ്റഫറി'ല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു ഷൈനിന്‍റേത്.
Christopher casts: കൂടാതെ ശരത് കുമാര്‍, സിദ്ധിഖ്, ദിലീഷ് പോത്തന്‍, അദിതി രവി, ജിനു ജോസഫ്, ദീപക് പറമ്പോല്‍, കലേഷ്, ഷഹീന്‍ സിദ്ദിഖ്, ദിലീപ്, അമര്‍ രാജ്, രാജേഷ് ശര്‍മ, വിനീത കോശി, രമ്യ സുരേഷ്, വാസന്തി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. 35ഓളം പുതുമുഖങ്ങളും 'ക്രിസ്‌റ്റഫറി'ന്‍റെ ഭാഗമായി.
B Unnikrishnan Udayakrishna combo: ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്‌ണയാണ്. 'ആറാട്ടി'ന് ശേഷം ബി.ഉണ്ണികൃഷ്‌ണനും ഉദയകൃഷ്‌ണയും ഒന്നിച്ചെത്തിയ ചിത്രമാണ് 'ക്രിസ്‌റ്റഫര്‍'. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മാണം.
Also Read: 'കണ്ണൂര്‍ സ്‌ക്വാഡു'മായി മമ്മൂട്ടി ; പുതിയ ചിത്രം വെളിപ്പെടുത്തി താരം
Christopher crew members : ഓപ്പറേഷന്‍ ജാവയുടെ ഛായാഗ്രാഹകന്‍ ഫൈസ് സിദ്ദിഖ് ആണ് 'ക്രിസ്‌റ്റഫറി'ന് വേണ്ടിയും ക്യാമറ ചലിപ്പിച്ചത്. മനോജ് എഡിറ്റിംഗും ജസ്‌റ്റിന്‍ വര്‍ഗീസ് സംഗീതവും ഒരുക്കി. സുപ്രീം സുന്ദര്‍ ആക്ഷന്‍ കൊറിയോഗ്രഫിയും നിര്‍വഹിച്ചു.
Mammootty s Nanpakal Nerathu Mayakkam OTT release: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് 'ക്രിസ്‌റ്റഫറി'ന് മുമ്പ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്തിയ ചിത്രം. 'നന്‍പകല്‍ നേരത്ത് മയക്കം ഫെബ്രുവരി 23ന് നെറ്റ്‌ഫ്ലിക്‌സിലൂടെ ഒടിടിയിലെത്തിയിരുന്നു.